കാവ്യ മാധവനും ദിലീപും വീണ്ടുമെത്തി! താരദമ്പതികളുടെ ഏറ്റവും പുതിയ വീഡിയോ പുറത്ത്
ദിലീപുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് കാവ്യ മാധവന്‍. സിനിമയില്‍ നിന്ന് മാത്രമല്ല പൊതുപരിപാടികളിലൊന്നും കാവ്യ അധികം പങ്കെടുക്കാറില്ലായിരുന്നു. എന്നാലിപ്പോള്‍ നിരന്തരം കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു കല്യാണത്തിന് പങ്കെടുക്കാന്‍ എത്തിയ താരദമ്പതികളുടെ ചിത്രങ്ങളും വീഡിയോസുമാണ് പുറത്ത് വന്നിരിക്കുന്നത്.

ഏതോ സെലിബ്രിറ്റിയുടെ വിവാഹത്തിനെത്തിയ ദിലീപും കാവ്യ മാധവനും വിവാഹ സദ്യ കഴിക്കാന്‍ ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. ആരുടെ വിവാഹമാണെന്നുള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയില്ല. അതേ സമയം ഇരുവരും പരസ്പരം എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നതും ആരാധകര്‍ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമടക്കം നിരവധി ദൃശ്യങ്ങളാണ് എത്തിയിരിക്കുന്നത്.
ദിലീപ് ഫാന്‍സുകാര്‍ ഏറ്റെടുത്തതോടെ ഈ ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം വൈറലായി. തൃശൂരിലൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണെന്നാണ് ആരാധകര്‍ പറയുന്നതില്‍ നിന്നും വ്യക്തമാവുന്നത്. ചുവപ്പ് നിറമുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു ദിലീപിന്റെ വേഷം. മെറൂണ്‍ കളര്‍ ചുരിദാറും പിങ്ക് നിറമുള്ള ദുപ്പട്ടയുമായിരുന്നു കാവ്യ ധരിച്ചിരുന്നത്. താരദമ്പതികള്‍ക്കൊപ്പം മകള്‍ മഹാലക്ഷ്മി ഇല്ലെന്നുള്ളതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications