കാവ്യ മാധവനും ദിലീപും വീണ്ടുമെത്തി, ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, മീനാക്ഷിയെ ചോദിച്ച് ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ തുടങ്ങിയ പരിചയമായിരുന്നു ഇവരുടേത്. ആദ്യ ചിത്രത്തിലെ നായകനെ തന്നെ ജീവിതനായകനാക്കുകയായിരുന്നു കാവ്യ മാധവന്‍. സ്‌ക്രീനിലെ പ്രണയം ഇരുവരും ജീവിതത്തിലേക്ക് പകര്‍ത്തുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് കാവ്യ മാധവന്‍. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകള്‍ ആസ്വദിക്കുകയാണെന്നായിരുന്നു താരം പറഞ്ഞത്.

അഭിനയരംഗത്തേക്ക് തിരിച്ച് വരണമോയെന്നുള്ളത് കാവ്യയുടെ തീരുമാനമാണെന്നും അക്കാര്യത്തില്‍ താന്‍ നിബന്ധനകളൊന്നും വെച്ചിട്ടില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. മകള്‍ മഹാലക്ഷ്മിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു കുടുംബസമേതമുള്ള ചിത്രങ്ങളുമായി ഇവരെത്തിയത്. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുവേദിയില്‍ തിളങ്ങാറുണ്ട് കാവ്യ മാധവന്‍. ദിലീപും കാവ്യ മാധവനും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കാവ്യ മാധവനും ദിലീപും

കാവ്യ മാധവനും ദിലീപും

തൊട്ടതെല്ലാം പൊന്നാക്കിയ താരജോഡികളാണ് കാവ്യ മാധവനും ദിലീപും. അപൂര്‍വ്വമായി മാത്രമേ ഇവരുടെ സിനിമകള്‍ ബോക്‌സോഫീസില്‍ കാലിടറിയിട്ടുള്ളൂ. ബാലതാരമായാണ് കാവ്യ മാധവന്‍ സിനിമയിലേക്കെത്തിയത്. നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ച താരത്തെ നായികയാക്കിയത് ലാല്‍ ജോസായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമ ദിലീപിനും കാവ്യ മാധവനും മാത്രമല്ല ആരാധകര്‍ക്കും പ്രിയപ്പെട്ടതാണ്. പിന്നെയുമെന്ന സിനിമയിലായിരുന്നു ഇരുവരും ഒടുവിലായി ഒരുമിച്ച് അഭിനയിച്ചത്.

 ലേറ്റസ്റ്റ് ചിത്രങ്ങള്‍

ലേറ്റസ്റ്റ് ചിത്രങ്ങള്‍

ദിലീപിന്റേയും കാവ്യ മാധവന്റേയും ലേറ്റസ്റ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാസ്‌ക് അണിഞ്ഞതും അല്ലാത്തതുമായ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന കാവ്യ മാധവനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. തങ്ങള്‍ക്ക് മുന്നിലെത്തിയവരോട് ഇരുവരും കുശലാന്വേഷണവും നടത്തുന്നുണ്ട്. കായല്‍ക്കരയിലുള്ള ദിലീപിന്റെ സ്ഥലത്താണ് ഇരുവരുമുള്ളതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

കുടുംബത്തിലെ വിശേഷങ്ങള്‍

കുടുംബത്തിലെ വിശേഷങ്ങള്‍

മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളാണ് വിവാഹ ശേഷം നേരിടേണ്ടി വന്നിരുന്നതെന്ന് ദിലീപ് പറഞ്ഞിരുന്നു. രാമലീലയിലെ രംഗങ്ങള്‍ ജീവിതത്തിലും ആവര്‍ത്തിക്കുകയായിരുന്നു. വിഷമഘട്ടത്തില്‍ ദിലീപിനും കുടുംബത്തിനുമൊപ്പം ശക്തമായ പിന്തുണയുമായി കാവ്യ മാധവനുമുണ്ടായിരുന്നു. വിമര്‍ശകരേറെയുണ്ടെങ്കിലും ഇവരുടെ കുടുംബത്തിലെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

തിരിച്ചുവരവ്

തിരിച്ചുവരവ്

വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞ് പോവുന്ന അഭിനേത്രികളുടെ സ്ഥിരം ശൈലിയാണോ കാവ്യ മാധവനും പിന്തുടരുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ദിലീപിനൊപ്പം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നുവെങ്കിലും സ്വീകരിച്ചിരുന്നില്ല. തിരിച്ചുവരവിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഇപ്പോഴത്തെ തിരക്ക് ആസ്വദിക്കുകയാണ് താനെന്നുമായിരുന്നു താരം പറഞ്ഞതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

Recommended Video

കണ്ണഞ്ചിപ്പിക്കുന്ന ലുക്കില്‍ കാവ്യ മാധവന്‍ | Filmibeat Malayalam
മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍

മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍

ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി അടുത്തിടെയായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരായിരുന്നു താരപുത്രിയെ ഫോളോ ചെയ്തത്. മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ദിലീപിന്റെ കുടുംബത്തിലെ വിശേഷങ്ങളും ലേറ്റസ്റ്റ് ചിത്രങ്ങളുമൊക്കെ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X