കാവ്യ മാധവനും മമ്മൂട്ടിയും നമിതയും! നീലിന്‍റെ ആദ്യകുര്‍ബാനയിലേക്ക് വന്‍താരനിര! ചിത്രങ്ങള്‍ വൈറല്‍!
സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളെത്താറുണ്ട്. അഭിനേത്രിയായ ശീലുവിന്റെയും നിര്‍മ്മാതാവായ എബ്രഹാമിന്റെയും മകന്റെ മാമോദീസ ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമാലോകത്തുനിന്നും നിരവധി പേരാണ് നീല്‍ എബ്രഹാം മാത്യുവിന്‍െ ആദ്യകുര്‍ബാനയില്‍ പങ്കെടുക്കാനായി എത്തിയത്.
എളംകുളം ചെറുപുഷ്പം പള്ളിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങിലേക്ക് മലയാള സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. മമ്മൂട്ടി,കാവ്യ മാധവന്‍, നമിത പ്രമോദ്, ദേവന്‍, ബൈജു, മനോജ് കെ ജയന്‍, അഞ്ജലി, കൈലാഷ്, പാര്‍വതി നമ്പ്യാര്‍, രമേഷ് പിഷാരടി തുടങ്ങി നിരവധി പേരായിരുന്നു ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. ചിത്രങ്ങളിലൂടെ തുടർന്നുവായിക്കാം.

നീലിന്‍റെ ആദ്യകുര്‍ബാന
നീലിനോട് സൗഹൃദ സംഭാഷണം നടത്തിയും ഫോട്ടോയ്ക്ക് പോസ് ചെയ്തതിനും ശേഷമായാണ് താരങ്ങളെല്ലാം മടങ്ങിയത്. അതീവ സന്തോഷത്തോടെയാണ് നീല്‍ താരങ്ങളെ വരവേറ്റത്. കുശലം ചോദിച്ചും കൈകൊടുത്തുമൊക്കെ നീലിനെ അനുഗ്രഹിക്കുകയായിരുന്നു അതിഥികളെല്ലാം. മകന്‍റെ സന്തോഷത്തില്‍ പങ്കുചേരാനെത്തിയവര്‍ക്ക് നന്ദി അറിയിച്ച് ശീലുവും എത്തിയിരുന്നു.

കാവ്യ മാധവന്‍റെ വരവ്
വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാവ്യ മാധവനും ചടങ്ങില്‍ പങ്കെടത്തിരുന്നു. പതിവ് പോലെ തന്നെ ഇത്തവണയും ചടങ്ങിലെ മുഖ്യശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു താരം. ശീലുവിന്‍റെ കൈപിടിച്ച് കുശലം അന്വേഷിക്കുന്ന താരത്തിന്‍റെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ ഇല്ലെങ്കിലും പൊതുപരിപാടികളിലും മറ്റുമൊക്കെയായി കാവ്യയെ കാണാന്‍ കഴിയുന്നതിന്‍രെ സന്തോഷത്തിലാണ് ആരാധകര്‍.

മമ്മൂട്ടിയെത്തിയപ്പോള്‍
സിനിമയ്ക്കപ്പുറത്ത് സൗഹൃദത്തിന് വലിയ പ്രാധാന്യം നല്‍കുന്നയാളാണ് മമ്മൂട്ടി. തിരക്കുകള്‍ക്കിടയിലും സുഹൃത്തുക്കളുടെ സന്തോഷത്തില്‍ പങ്കുചേരാനായി താരമെത്താറുണ്ട്. കൈപിടിക്കാനായി നീല്‍ ശ്രമിച്ചപ്പോള്‍ തന്‍റെ വിരലായിരുന്നു ആദ്യം അദ്ദേഹം നല്‍കിയത്. നീലിനോട് വിശേഷങ്ങള്‍ ചോദിച്ചും സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തതിനും ശേഷമായാണ് അദ്ദേഹം മടങ്ങിയത്.

നമിത പ്രമോദുമുണ്ട്
യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ നമിത പ്രമോദും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നമിതയുടെ പുതിയ സിനിമയായ അല്‍മല്ലുവില്‍ ശീലുവും അഭിനയിക്കുന്നുണ്ട്. സാരിയില്‍ അതീവ സുന്ദരിയായാണ് നമിത എത്തിയത്. ഇതിനകം തന്നെ നമിതയുടെ ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ശീലുവിന്‍റെ സിനിമകള്‍
അബാം മൂവീസിന്റെ അമരക്കാരനാണ് എബ്രഹാം മാത്യു. ശുഭരാത്രി, സോളോ, പട്ടാഭിരാമന്‍, കനല്‍ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചത് അദ്ദേഹമാണ്. പട്ടാഭിരാമന്‍, ശുഭരാത്രി, ആടുപുലിയാട്ടം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് ശീലു. താരങ്ങളും സംവിധായകരുമൊക്കെയായി അടുത്ത സൗഹൃദമാണ് ഇവര്‍ക്ക്. അതിനാല്‍ത്തന്നെ മകന്റെ ആദ്യകുര്‍ബാനയ്ക്ക് താരങ്ങളെല്ലാം എത്തിയിരുന്നു. അല്‍മല്ലുവിലാണ് ശീലു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കുടുംബസമേതം മനോജ് കെ ജയന്‍
ഭാര്യ ആശയ്ക്കും മകനുമൊപ്പമായാണ് മനോജ് കെ ജയന്‍ ചടങ്ങിനെത്തിയത്. അഭിനേതാവും ഗായകനുമായ താരത്തോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു അദ്ദേഹം നടത്തിയത്.

രമേഷ് പിഷാരടിയുമെത്തി
മിനിസ്ക്രീനില്‍ നിന്നും ബിഗ് സ്ക്രീനിലേക്കെത്തിയ താരമാണ് രമേഷ് പിഷാരടി. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. ശീലുവിന്‍റേയും കുടുംബത്തിന്‍റെ സന്തോഷത്തില്‍ പങ്കുചേരാനായി പിഷാരടിയും എത്തിയിരുന്നു.

കൈലാഷുമെത്തി
നീലത്താമരയെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ കൈലാഷും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ശീലുവിനും കുടുംബത്തിനുമൊപ്പമുള്ള കൈലാഷിന്‍റെ ചിത്രവും പുറത്തുവന്നിരുന്നു.


Click it and Unblock the Notifications











