കാവ്യ മാധവനും മീനാക്ഷിയും സര്‍പ്രൈസ് ഒരുക്കി, ദിലീപിന്‍റെ പിറന്നാളാഘോഷം ഗംഭീരം, ചിത്രങ്ങള്‍ പുറത്ത്

മലയാള സിനിമയിലെ ജനപ്രിയ നായകനായ ദിലീപിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ആശംസകളുമായെത്തിയിട്ടുള്ളത്. നിമിഷനേരം കൊണ്ടായിരുന്നു പല പോസ്റ്റുകളും വൈറലായി മാറിയത്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് ദിലീപ്. മിമിക്രി കാലഘട്ടത്തെക്കുറിച്ചും സിനിമയിലെത്തിയതിന് ശേഷമുള്ള സംഭവങ്ങളെക്കുറിച്ചുമൊക്കെ ദിലീപ് തുറന്നുപറഞ്ഞിരുന്നു.

ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും മുന്നിലേക്ക് വരാനായിരുന്നു ദിലീപ് ആഗ്രഹിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയെത്തി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു ദിലീപ്. വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും ആരാധകര്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. 53ാം പിറന്നാളാഘോഷത്തിനിടയിലെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാവ്യ മാധവനൊപ്പമുള്ള ലേറ്റസ്റ്റ് ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ദിലീപിന്റെ പിറന്നാള്‍

ദിലീപിന്റെ പിറന്നാള്‍

കഴിഞ്ഞ ദിവസമായിരുന്നു ദിലീപ് പിറന്നാളാഘോഷിച്ചത്. സിനിമാലോകത്തുള്ളവരും ആരാധകരുമെല്ലാം ജനപ്രിയ നായകന് ആശംസ അറിയിച്ച് എത്തിയിരുന്നു. കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു ദിലീപ് നായകനായി അരങ്ങേറിയത്. എല്ലാതരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരം ഗായകനായും നിര്‍മ്മാതാവായും എത്തിയിരുന്നു. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെത്തുടര്‍ന്ന് താരത്തിന്റെ സിനിമാജീവിതം അവസാനിച്ചുവെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. വിമര്‍ശകരെ അമ്പരപ്പിച്ചുകൊണ്ട് ശക്തമായി തിരിച്ചുവരികയായിരുന്നു താരം.

കാവ്യ മാധവനും ദിലീപും

കാവ്യ മാധവനും ദിലീപും

സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്തി മുന്നേറുകയാണ് ദിലീപും കാവ്യ മാധവനും. ആദ്യ വിവാഹത്തിലെ മകളായ മീനാക്ഷിയും ദിലീപിനൊപ്പമുണ്ട്. മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു കാവ്യ മാധവനെ താരം വിവാഹം ചെയ്തത്. മീനാക്ഷിയാണ് രണ്ടാം വിവാഹത്തിനായി പ്രേരിപ്പിച്ചതെന്നും ദിലീപ് പറഞ്ഞത്. ദിലീപും കാവ്യ മാധവനും ഒരുമിച്ചുള്ള ലേറ്റസ്റ്റ് ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

കേക്കിന്റെ ചിത്രവും

കേക്കിന്റെ ചിത്രവും

കാവ്യ മാധവനും മീനാക്ഷിയും ചേര്‍ന്നാണ് ദിലീപിന് സര്‍പ്രൈസൊരുക്കിയത്. ഇത്തവണത്തെ ആഘോഷത്തിന്റെ കേക്കിന്‍രെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. 53ാം പിറന്നാളാഘോഷം പൊടിപൊടിച്ചുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയാണെന്ന് ചോദിച്ചായിരുന്നു ആരാധകര്‍ എത്തിയത്. ഫാന്‍സ് അസോസിയേഷന്‍റെ നേൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.

മഹാലക്ഷ്മിയുടെ പിറന്നാളിന് പിന്നാലെ

മഹാലക്ഷ്മിയുടെ പിറന്നാളിന് പിന്നാലെ

അടുത്തിടെയായിരുന്നു മഹാലക്ഷ്മിയുടെ പിറന്നാള്‍. രണ്ടുവയസ്സുകാരിയായ താരപുത്രിക്ക് ആശംസ അറിയിച്ചും ആരാധകരെത്തിയിരുന്നു. ആദ്യ പിറന്നാളിന്റെ അന്നായിരുന്നു മഹാലക്ഷ്മിയുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടത്. സിനിമാലോകത്ത് നിന്നും നിരവധി പേരായിരുന്നു പിറന്നാളാഘോഷത്തില്‍ പങ്കെടുത്തത്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മി ജനിച്ചത്. വിജയദശമി കഴിഞ്ഞതിന് ശേഷമായാണ് ദിലീപിന്റെ പിറന്നാളും എത്തിയത്.

മീനാക്ഷിയും കൂടെയുണ്ട്

മീനാക്ഷിയും കൂടെയുണ്ട്

ലോക് ഡൗണ്‍ സമയത്തായിരുന്നു ചെന്നൈയിലുള്ള മീനാക്ഷി പത്മസരോവരത്തിലേക്ക് തിരിച്ചെത്തിയത്. അച്ഛന്റെ പിറന്നാളാഘോഷത്തിന് സര്‍പ്രൈസൊരുക്കാനായി മീനൂട്ടിയും മുന്നിലുണ്ടായിരുന്നുവെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ശക്തമായ പിന്തുണയുമായി അച്ഛനൊപ്പം നില്‍ക്കുകയായിരുന്നു മകള്‍.

Recommended Video

കണ്ണഞ്ചിപ്പിക്കുന്ന ലുക്കില്‍ കാവ്യ മാധവന്‍ | Filmibeat Malayalam
 വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം

വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം

കാവ്യ മാധവനും ദിലീപും ഒരുമിച്ചുള്ള ലേറ്റസ്റ്റ് ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. വെളുത്ത നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. നാദിര്‍ഷയ്‌ക്കൊപ്പമുള്ള ചിത്രവും പുറത്തുവന്നിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X