പൃഥ്വിരാജിനൊപ്പം നല്ല ചേർച്ച, പക്ഷെ പിന്നീട് കാവ്യയുമായി സിനിമയില്ല; മാർക്കറ്റിടിഞ്ഞപ്പോഴും ദിലീപ് ഒപ്പം
മലയാള സിനിമാ രംഗത്തേക്ക് വീണ്ടും ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് നടൻ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായ ശേഷം ദിലീപ് അനുകൂല തരംഗം ജനങ്ങൾക്കിടയിലുണ്ട്. കോടതി വിധി നീതിയുക്തമല്ല വിമർശനം നിലനിൽക്കെ തന്നെ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കുമെന്ന സൂചനകളും വരുന്നു. ഭ ബ്ബ ബ്ബ എന്ന സിനിമയുമായി പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ് ദിലീപ്. മോഹൻലാലും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമ ഹിറ്റായാൽ മോളിവുഡിൽ ദിലീപ് വീണ്ടും പ്രബല സാന്നിധ്യമായി വളരാനുള്ള സാധ്യതയുണ്ട്.
പൃഥ്വിരാജും ദിലീപും നേർക്ക് നേർ എന്ന വ്യാഖ്യാനവും ഇതിനിടെ വരുന്നുണ്ട്. ദിലീപ്-പൃഥ്വിരാജ് ഫാൻ ഫെെറ്റിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇവർ തമ്മിൽ സ്വര ചേർച്ചയിൽ ആയിരുന്നില്ലെന്ന് ഒരു കാലത്ത് മലയാള സിനിമാ രംഗത്തുണ്ടായ സംഭവ വികാസങ്ങളിൽ നിന്ന് വ്യക്തമാണ്. എതിരാളികളില്ലാതെ കരിയറിൽ ദിലീപ് മുന്നേറെയാണ് പൃഥ്വിരാജിന്റെ കടന്ന് വരവ്. താരപുത്രൻ, സുമുഖൻ, മികച്ച പ്രകടനം എന്നിവയെല്ലാം പൃഥ്വിരാജിനെ സംസാര വിഷയമാക്കി. ദിലീപ് പൃഥ്വിരാജിനെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ അന്ന് വന്നിരുന്നു. പക്ഷെ ദിലീപിനെതിരെ പരസ്യമായി പൃഥ്വിരാജ് സംസാരിച്ചിട്ടില്ല.

ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവൻ അക്കാലത്ത് പൃഥ്വിരാജിന്റെ ഹിറ്റ് നായികയായിരുന്നു. ക്ലാസ്മേറ്റ്സ്, വാസ്തവം, കങ്കാരു, അനന്തഭദ്രം എന്നീവ ഹിറ്റ് സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു. ഇരുവരുടെയും കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടു. പക്ഷെ ഒരു ഹിറ്റ് ജോഡിയായി ഇവർ അറിയപ്പെട്ടില്ല. കാവ്യ മാധവൻ-ദിലീപ് കോമ്പിനേഷനാണ് ഹിറ്റ് ജോഡിയായത്. വൻ ഹിറ്റുകൾ ഇരുവരും സൃഷ്ടിച്ചു.
21 മലയാളം സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പത്തിൽ താഴെ സിനിമകളിൽ മാത്രമേ പൃഥ്വിരാജും കാവ്യയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. ഒരു ഘട്ടത്തിൽ പൃഥ്വിരാജ്-കാവ്യ സിനിമകൾ വരാതായി. 2007 ൽ പുറത്തിറങ്ങിയ കങ്കാരു ആണ് ഇവർ ഒരുമിച്ച് അഭിനയിച്ച അവസാന സിനിമ. ആ കാലഘട്ടത്തിലും ദിലീപിനൊപ്പം കാവ്യ സിനിമകൾ ചെയ്യുന്നുണ്ട്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം കാവ്യ സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്നത് ദിലീപിന്റെ പാപ്പി അപ്പച്ച എന്ന സിനിമയിലൂടെയാണ്.

അന്ന് കാവ്യയുടെ മാർക്കറ്റ് ഇടിഞ്ഞ് നിൽക്കുന്ന സമയമാണ്. ദിലീപാണെങ്കിൽ വിലപിടിപ്പുള്ള താരവും. എന്നിട്ടും കാവ്യക്ക് തിരിച്ച് വരവിന് ഒരവസരം ദിലീപ് നൽകി. ക്രിസ്ത്യൻ ബ്രദേഴ്സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ചെെന ടൗൺ തുടങ്ങിയ സിനിമകളിൽ കാവ്യയും ദിലീപും തുടർന്നും അഭിനയിച്ചു. കാവ്യ അവസാനമായി അഭിനയിച്ച പിന്നെയും എന്ന സിനിമയിലെ നായകൻ ദിലീപായിരുന്നു. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി വെെകാതെ ജീവിതത്തിലും ഒരുമിച്ചു. 2016 ലായിരുന്നു ഇവരുടെ വിവാഹം.


Click it and Unblock the Notifications











