For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീനാക്ഷിയും കാവ്യയും പിണക്കത്തിലാണോ? ഗോസിപ്പുകാരുടെ വായടപ്പിച്ച് കൊണ്ട് പുതിയ ചിത്രം വൈറലാവുന്നു

  |

  കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് കാവ്യ മാധവനും ദിലീപും വിവാഹിതരാവുന്നത്. അതിനും ഏറെ മുന്‍പ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ വിവാഹം കഴിഞ്ഞ് താരങ്ങള്‍ സന്തുഷ്ടരായി ജീവിക്കുകയാണിപ്പോള്‍. 2016 ല്‍ വിവാഹിതരായ താരദമ്പതിമാര്‍ ഈ വര്‍ഷം നവംബറില്‍ ആറാം വിവാഹവാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ്.

  കാവ്യയുമായിട്ടുള്ള ദിലീപിന്റെ വിവാഹം കഴിഞ്ഞതോടെ മകള്‍ മീനാക്ഷി പിതാവിനൊപ്പമായിരുന്നു. കാവ്യയുടെയും ദിലീപിന്റെയും കൂടെയുള്ള യാത്രകളില്‍ നിന്നുള്ള ഫോട്ടോസും വീഡിയോസുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നു. എന്നാലിപ്പോള്‍ കുറച്ചായി മീനാക്ഷിയെ കുറിച്ച് കാര്യമായിട്ടുള്ള വാര്‍ത്തകളൊന്നും വരാറില്ല. എന്തുപറ്റിയെന്ന് അന്വേഷിച്ചവര്‍ക്ക് മുന്നിലേക്ക് ഒരു ഫോട്ടോ വന്നിരിക്കുകയാണ്.

  രണ്ടാനമ്മയാണെങ്കിലും മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ മാധവന്‍. ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നിലവില്‍ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം പുറത്ത് കാണാറില്ല. ഇതോടെ സ്ഥിരം വരാറുള്ളത് പോലെ ഗോസിപ്പുകളും വന്ന് തുടങ്ങി. കാവ്യയുമായി പിണങ്ങിയോന്നും ഇരുവരും സ്വരചേര്‍ച്ചയില്‍ അല്ലെന്നുമൊക്കെയായി പ്രചരണം.

  Also Read: ശ്വേത മേനോന് പ്രതിഫലം പോര, ആശ ശരത്തിന് കഥ ഇഷ്ടപ്പെട്ടില്ല! പ്രമുഖര്‍ ഒഴിവാക്കിയ സിനിമയെ കുറിച്ച് സംവിധായകന്‍

  കഴിഞ്ഞ ദിവസം കാവ്യയുടെ പുതിയൊരു ഫോട്ടോ വൈറലായതിന് പിന്നാലെയാണ് മീനാക്ഷിയെ ചോദിച്ച് കൊണ്ടുള്ള പോസ്റ്റുകളും വന്ന് തുടങ്ങിയത്. പുത്തന്‍ മേക്കോവറില്‍ നില്‍ക്കുന്ന കാവ്യയാണ് ചിത്രത്തിലുണ്ടായിരുന്നത്. ചിലര്‍ നടി സിനിമയിലേക്ക് തിരിച്ച് വരികയാണെന്നും പറഞ്ഞു. എന്നാല്‍ അക്കാര്യങ്ങളിലൊന്നും വ്യക്തയില്ലെന്ന് മാത്രമല്ല മീനാക്ഷിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും പറയുകയാണ് ആരാധകര്‍.

  Also Read: മറിയാമ്മയുടെ കല്യാണം കഴിഞ്ഞു; വീട്ടില്‍ ജോലിയ്ക്ക് നിന്ന പെണ്‍കുട്ടിയെ കുറിച്ച് ഡിംപിള്‍ റോസിന്റെ മമ്മി

  കഴിഞ്ഞ കുറച്ച് നാളുകള്‍ക്കിടയില്‍ കാവ്യ മാധവനെ ആരാധിക്കുന്നവര്‍ എന്ന് പറഞ്ഞ് നിരവധി ഫാന്‍സ് ഗ്രൂപ്പുകള്‍ തുടങ്ങിയിരുന്നു. കാവ്യ മാധവന്റെ വനിതാ ഫാന്‍സ് കൂട്ടായ്മ വരെ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. അത്തരത്തില്‍ ഒരു ഗ്രൂപ്പില്‍ കാവ്യയുടെ പുതിയൊരു ഫോട്ടോ വന്നു.

  കണ്ണാടിയില്‍ നോക്കി കാവ്യ പൊട്ട് തൊടുന്നതാണ് ചിത്രത്തിലുള്ളത്. എന്നാല്‍ കാവ്യ നില്‍ക്കുന്നതിന്റെ താഴെ ഇരുന്ന് കൊണ്ട് ചുണ്ടില്‍ ലിപ്സ്റ്റിക് ഇടുകയാണ് മീനാക്ഷി. കാവ്യയുടെ കൈ കാരണം മീനൂട്ടിയുടെ മുഖം വ്യക്തമല്ലെങ്കിലും അത് മീനാക്ഷിയാണെന്ന് ഉറപ്പിച്ച് പറയാം.

  Also Read: എന്റെ ആദ്യ ഭാര്യ അതിസുന്ദരിയാണ്, മഹാലക്ഷ്മിയ്ക്ക് ഒരു കുഞ്ഞുണ്ട്; രണ്ടാം വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍

  എന്തായാലും ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നവരുടെ വായടപ്പിക്കുന്ന താരത്തിലാണ് താരങ്ങളുടെ ഫോട്ടോസ് പുറത്ത് വന്നിരിക്കുന്നത്. മീനാക്ഷിയും സഹോദരി മഹാലക്ഷ്മി എന്ന മാമാട്ടിയുമായി വളരെ സ്‌നേഹത്തിലാണ്. ഇരുവരും തമ്മിലുള്ള ഐഖ്യത്തെ കുറിച്ച് മുന്‍പൊരിക്കല്‍ താരങ്ങള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 2018 ലാണ് കാവ്യ-ദിലീപ് ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മകളുടെ വരവോട് കൂടി പൂര്‍ണമായും കുടുംബിനിയാവാനാണ് കാവ്യ തീരുമാനിച്ചത്.

  ഡോക്ടറാവാൻ ആഗ്രഹമുള്ള മകളെ കുറിച്ച് ദിലീപും പറഞ്ഞിരുന്നു. പ്ലസ്ടു വിദ്യാഭ്യാസത്തിന് ശേഷമാണ് മീനാക്ഷി മെഡിസിൻ കോഴ്സിന് ചേർന്നിരിക്കുന്നത്.

  Read more about: meenakshi dileep kavya madhavan
  English summary
  Kavya Madhavan And Step Daughter Meenakshi Dileep's Latest Photo Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X