9 വർഷമായി കേൾക്കുന്നു, മീനാക്ഷിയെ പരാമർശിച്ചിട്ടും ഇളകാതെ കാവ്യയുടെ മനസ്; കയ്യടിച്ച് ആരാധകർ

കാവ്യ മാധവൻ, മഞ്ജു വാര്യർ എന്നിവരെ പോലെ വ്യക്തി ജീവിതം ചർച്ചയായ നടിമാർ മലയാളത്തിൽ കുറവാണ്. അത്രത്തോളം ഇവരുടെ കാര്യത്തിൽ ജനങ്ങൾക്ക് കൗതുകമുണ്ട്. മഞ്ജു കരിയറിലെ പേരും പ്രശസ്തിയും ഉപേക്ഷിച്ച് ദിലീപിനൊപ്പം വിവാഹ​ ജീവിതത്തിലേക്ക് കടന്ന കാലത്ത് കാവ്യ കുട്ടിയാണ്. പിന്നീട് മലയാളത്തിലെ മുൻനിര നായിക നടിയായി കാവ്യ മാറി. മഞ്ജു നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം ദിലീപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച് സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു.

പിന്നാലെ കാവ്യ അഭിനയ രം​ഗം വിട്ട് ദിലീപിനെ വിവാഹം ചെയ്തു. വർഷങ്ങളായി സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ് കാവ്യ മാധവൻ. മഞ്ജുവിന്റെ കുടുംബ ജീവിതം തകരാൻ കാരണം കാവ്യയാണെന്ന കുറ്റപ്പെടുത്തൽ ഇന്നും നിലനിൽക്കുന്നു. കാവ്യ ഈ വാദത്തോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. മഞ്ജുവും കാവ്യയെ വിമർശിച്ച് ഒരിക്കൽ പോലും പരസ്യമായി സംസാരിച്ചിട്ടില്ല.

Kavya Madhavan


എന്നാൽ രണ്ട് പേരുടെയും ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിൽ എപ്പോഴും വാദ പ്രതിവാദങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും കാവ്യക്കെതിരെ കടുത്ത സെെബർ ആക്രമണമാണ് ഉണ്ടാകാറ്. നടി കുറേക്കാലം സോഷ്യൽ മീഡിയയിൽ നിന്നും മാറി നിന്നിരുന്നു. ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങിയപ്പോഴും കമന്റ് ബോക്സ് കാവ്യ ഓഫ് ചെയ്തു. ആരാധക സ്നേഹം മനസിലാക്കിയ കാവ്യ പിന്നീട് കമന്റ് ബോക്സ് ഓൺ ചെയ്തു.

അതേസമയം കമന്റ് ബോക്സിൽ വരുന്ന നെ​ഗറ്റീവ് കമന്റുകൾ കാവ്യ ഡിലീറ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതിന് മാറ്റമുണ്ടായി. അമ്മയ്ക്കും മകൾക്കുമൊപ്പമുള്ള ഫോട്ടോയാണ് കാവ്യ പങ്കുവെച്ചത്. തന്റെ എല്ലാമായ രണ്ട് ഹൃദയങ്ങൾ എന്നാണ് കാവ്യ ഇവരെ വിശേഷിപ്പിച്ചത്. നിരവധി പേർ കാവ്യയോടും കുടുംബത്തോടുമുള്ള സ്നേഹം അറിയിച്ചു. എന്നാൽ ചിലർ നെ​ഗറ്റീവ് കമന്റുകളുമായെത്തി.

Kavya Madhavan

കുടുംബം തകർത്തവൾ എന്ന അധിക്ഷേപ പരാമർശമുൾപ്പെടെ കമന്റുകളിലുണ്ട്. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയെ കാവ്യ ഒഴിവാക്കിയോ എന്നും കമന്റുകളുണ്ട്. ഇത്തവണ കാവ്യ നെ​ഗറ്റീവ് കമന്റുകൾ നീക്കിയിട്ടില്ല. പറയുന്നവർ പറയട്ടെ എന്ന മനോധെെര്യം കാവ്യക്ക് വന്നെന്ന് ആരാധകർ പറയുന്നു. 2016 ലായിരുന്നു കാവ്യ-​ദിലീപ് വിവാഹം. അന്ന് മുതൽ ഇന്ന് വരെ കാവ്യ ഇത്തരം കുറ്റപ്പെടുത്തൽ കാവ്യ കേൾക്കുന്നു. ഇവയെ അതിജീവിക്കാനുള്ള മനോധെെര്യം കാവ്യക്ക് വന്നിരിക്കാം. സത്യാവസ്ഥ അറിയാതെയാണ് കാവ്യയെ കുറ്റപ്പെടുത്തുന്നതെന്ന് നടിയെ അടുത്തറിയുന്ന സഹപ്രവർത്തകരിൽ പലരും നേരത്തെ പറഞ്ഞിട്ടുള്ളതാണ്.

ബാലതാരമായി അഭിനയ രംഗത്തേക്ക് വന്നയാളാണ് കാവ്യ. 9 ക്ലാസിൽ പഠിക്കുമ്പോഴേ നായികയായി. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് നായികയായത്. സിനിമാ തിരക്കുകളിൽ പഠനം മുന്നോട്ട് കൊണ്ട് പോകാൻ കാവ്യക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് സിനിമയായിരുന്നു കാവ്യയുടെ ലോകം. ചന്ദ്രനുദിക്കുന്ന ദിക്കിൽ നായകൻ ദിലീപായിരുന്നു. പിന്നീട് ദിലീപും കാവ്യയും ഒന്നിച്ച് നിരവധി സിനിമകൾ വന്നു. മീശമാധവൻ എന്ന സിനിമ ഹിറ്റായതോടെ ഈ താരജോഡി ആഘോഷിക്കപ്പെട്ടു. പിന്നീടിങ്ങോട്ട് കാവ്യ-ദിലീപ് തരം​ഗം മോളിവുഡിൽ അലയടിച്ചു. പിന്നീടിവർ ജീവിത പങ്കാളികളുമായി. കരിയറിൽ വലിയ വീഴ്ച നേരിട്ട ദിലീപ് ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ്. ഒടുവിൽ പുറത്തിറങ്ങിയ പ്രിൻസ് ആന്റ് ഫാമിലി ഹിറ്റായി. മറുവശത്ത് കാവ്യ ഏറെക്കാലമായി സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ്. പിന്നെയും ആണ് കാവ്യ അവസാനമായി അഭിനയിച്ച സിനിമ. ചിത്രത്തിലും നായകൻ ദിലീപായിരുന്നു.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X