For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവന് ദിലീപേട്ടനെയും കുഞ്ഞുവാവയെയും മാത്രം മതിയോ? കാവ്യയുടെ തിരിച്ച് വരവ് കാത്ത് ആരാധകര്‍!!

  |

  മലയാള സിനിമയിലെ പ്രിയനടി ആരാണെന്ന് ചോദിച്ചാല്‍ കാവ്യ മാധവന്‍ എന്ന് ഉത്തരം പറഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ കാവ്യ മാധവന്‍ ഒരു കാലത്ത് യുവക്കളുടെ സ്വപ്‌ന സുന്ദരിയായിരുന്നു. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം കുടുംബിനിയായി കഴിയുകയാണ് നടിയിപ്പോള്‍.

  പേളിയുടേത് തന്ത്രമല്ല, കുതന്ത്രമാണ്! ബിഗ് ബോസിലെ തേപ്പുകാരി പുറത്ത്,കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍

  സെപ്റ്റംബര്‍ പത്തൊന്‍പതിന് കാവ്യ മാധവന്‍ പിറന്നാള്‍ ആഘോഷിക്കുകയാണ്. ഉടന്‍ തന്നെ കാവ്യ ഒരു അമ്മ ആവാന്‍ പോവുകയാണെന്നുള്ളതോടെ ഇത്തവണത്തെ പിറന്നാളിന് മാറ്റ് കൂടുതലുണ്ട്. അവിടെയും നിരാശയിലായ ചിലരുണ്ട്. കാവ്യയുടെ തിരിച്ച് വരവ് കാത്തിരിക്കുന്ന ഒരു കൂട്ടം ആരാധകര്‍ പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായി എത്തിയിരിക്കുകയാണ്.

  പൊതുവേദിയില്‍ നസ്രിയയെ ചേര്‍ത്ത് നിര്‍ത്തി ഫഹദിന്റെ കുറുമ്പ്! കുറിക്ക് കൊള്ളുന്ന മറുപടിയുമായി നസ്രിയ

  കാവ്യ മാധവന്റെ പിറന്നാള്‍

  കാവ്യ മാധവന്റെ പിറന്നാള്‍

  1984 സെപ്റ്റംബര്‍ 19 നായിരുന്നു പി മാധവന്‍-ശ്യാമള ദമ്പതികളുടെ മകളായി കാവ്യ മാധവന്‍ ജനിച്ചത്. നൃത്തം പഠിച്ചിരുന്ന കാവ്യ കുറേ വര്‍ഷങ്ങള്‍ കാസര്‍ഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ കാവ്യ, അഴകിയ രാവണനിലും ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്നി ദിക്കില്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ കാവ്യ മാധവന്‍ എന്ന നടിയുടെ ഉദയമായിരുന്നു.

   മികച്ച നടിയായ കാവ്യ

  മികച്ച നടിയായ കാവ്യ

  ആദ്യ സിനിമകളില്‍ നിന്ന് തന്നെ നല്ലൊരു നടിയാണെന്ന് കാവ്യ മാധവന്‍ തെളിയിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴ് സിനിമകളിലും അഭിനയിച്ച കാവ്യ മാധവന് രണ്ട് തവണ മികച്ച നടിയ്ക്കുള്ള അംഗീകാരം തേടിയെത്തിയിരുന്നു. 2004 ല്‍ പെരുമഴക്കാലം എന്ന ചിത്രത്തിലൂടെയും 2011 ല്‍ ഗദ്ദാമ എന്ന സിനിമയിലെ പ്രകടനത്തിനുമായിരുന്നു മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം കാവ്യയ്ക്ക് ലഭിച്ചത്. ഫിലിം ഫെയര്‍ അവര്‍ഡ്, ഏഷ്യവിഷന്‍ അവര്‍ഡാസ്, കേരള ഫിലിം ക്രിട്ടിക്്‌സ് അവര്‍ഡാസ്, വനിത ഫിലിം അവര്‍ഡാസ്, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങി ഒരുപാട് അംഗീകാരങ്ങളാണ് കാവ്യയെ തേടി എത്തിയിരുന്നത്.

  പിന്നെയും..

  പിന്നെയും..

  1991 മുതല്‍ മലയാള സിനിമയില്‍ സജീവമായി അഭിനയിച്ച കാവ്യ മാധവന്‍ ഇതിനകം 74-ഓളം സിനിമകളില്‍ അഭിനയിച്ചിരുന്നു. ജനപ്രിയ നടന്‍ ദിലീപിനൊപ്പമായിരുന്നു ഏറ്റവുമധികം സിനിമകളിലും അഭിനയിച്ചത്. കാവ്യ നായികയായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമയായിരുന്നു പിന്നെയും. അടൂര്‍ ഗോപാലകൃഷണന്റെ സംവിധാനത്തില്‍ 2016 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ദിലീപായിരുന്നു കാവ്യയുടെ നായകന്‍. വീണ്ടും

  ജീവിതത്തിലെ നായകന്‍

  ജീവിതത്തിലെ നായകന്‍

  2016 ല്‍ കാവ്യയുടെ ജീവിതത്തിലെ നായകനായിട്ടും ദിലീപ് എത്തിയിരുന്നു. ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചതോടെ കാവ്യ മാധവന്റെയും ദിലീപിന്റെയും പേരില്‍ ഗോസിപ്പുകള്‍ ധാരളമായിരുന്നു. വീണ്ടുമൊരു വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചപ്പോള്‍ ഒന്നിച്ചൊരു വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന കാവ്യയിപ്പോള്‍ നല്ലൊരു കുടുംബിനിയായി കഴിയുകയാണ്. അതിനിടെയാണ് പിറന്നാളുമെത്തിയത്.

   കുഞ്ഞുവാവ വരുന്നു

  കുഞ്ഞുവാവ വരുന്നു

  കാവ്യ-ദിലീപ് താരദമ്പതികളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നുണ്ടെന്നുള്ളതാണ് കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷം. കാവ്യ ഗര്‍ഭിണിയാണെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അക്കാര്യം കാവ്യയുടെ പിതാവ് തന്നെ പറഞ്ഞതോടെയാണ് വാര്‍ത്തയിലെ സത്യം പുറത്ത് വന്നത്. കാവ്യ ഇപ്പോള്‍ ഏട്ട് മാസം ഗര്‍ഭിണിയാണെന്നും ആലുവയിലെ വീട്ടില്‍ മകള്‍ സുഖമായി ഇരിക്കുകയാണെന്നുമായിരുന്നു താരപിതാവ് പറഞ്ഞിരുന്നത്.

  ആരാധകര്‍ നിരാശയിലാണ്..

  ആരാധകര്‍ നിരാശയിലാണ്..

  കാവ്യയുടെ പുതിയ വിശേഷങ്ങളെല്ലാം ആരാധകരെ സന്തോഷപ്പെടുത്തുണ്ടെങ്കിലും നിരാശ നല്‍കുന്ന കാര്യം കൂടിയുണ്ട്. വിവാഹത്തോടെ സിനിമ വിട്ട കാവ്യ സിനിമയിലേക്ക് എന്ന് തിരിച്ച് വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രസവവും മറ്റുമായി ഇനിയും ഒരുപാട് കാലം മാറി നില്‍ക്കേണ്ട സാഹചര്യമായതിനാല്‍ തങ്ങളുടെ പ്രിയനടി ഒരിക്കല്‍ തിരിച്ച് വരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ന് കാവ്യയ്ക്ക് ആശംസകളുമായി സോഷ്യല്‍ മീഡിയ നിറയെ ആരാധകരെത്തിയിരിക്കുകയാണ്.

  English summary
  Kavya Madhavan Birthday Special: Here's A Look At Her Award-winning Performances!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X