ദിലീപിന്റെ അച്ഛന്റെ മടിയിലിരുന്ന് കുസൃതി കാട്ടി മഹാലക്ഷ്മി, ചിത്രം ആസ്വദിച്ച് കാവ്യ മാധവൻ, വൈറലായി ഫോട്ടോ!

ദിലീപ് - കാവ്യ ദമ്പതികളുടെ മകൾ മഹാലക്ഷ്‌മിയുടെ ഓരോ ചിത്രവും ആരാധകരും പ്രേക്ഷകരും ഇരുകയ്യോട് കൂടിയാണ് ഏറ്റെടുക്കുന്നത്. മഹാലക്ഷ്‌മിക്കൊപ്പമുള്ള ദിലീപിന്റെ എല്ലാ ചിത്രവും സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്. കഴിഞ്ഞ ദിവസം അമ്മ കാവ്യയുടെ ഫോട്ടോ പകർത്താൻ ശ്രമിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

ദിലീപിന്റെ കുടുംബത്തിലെ ഒരോ അം​ഗങ്ങളും മലയാളികൾക്ക് സുപരിചിതരാണ്. ദിലീപിന്റെ അമ്മ ഇപ്പോഴും ദിലീപിനൊപ്പമുണ്ട്. ട്വന്റി ട്വന്റി സിനിമ റിലീസിന് തയ്യാറെടുത്ത് നിൽക്കുമ്പോഴാണ് ദിലീപിന്റെ അച്ഛൻ പത്‌മനാഭപിള്ള അന്തരിച്ചത്.

അച്ഛനെ കുറിച്ചുള്ള ഓർമകളൊക്കെ ദിലീപ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഇടയ്ക്കിടെ പറയാറുണ്ട്. ഇപ്പോഴിതാ ദിലീപിന്റെ അച്ഛന്റെ മടിയിലിരിക്കുന്ന മഹാലക്ഷ്മിയുടെ ഫോട്ടോ നോക്കിയിരിക്കുന്ന കാവ്യയുടെ വീഡിയോയാണ് വൈറലാകുന്നത്. കാവ്യ തന്നെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്.

Kavya Madhavan

കളർ പെൻസിൽ എന്ന ഇൻസ്റ്റ പേജാണ് ഡിജിറ്റൽ ആർട്ടിലൂടെ മഹാലക്ഷ്മിയുടെയും ദിലീപിന്റെ അച്ഛന്റേയും ചിത്രം വരച്ച് നൽകിയത്. നമ്മളിൽ നിന്നും വേർപിരിഞ്ഞ് പോയവരുടെ ചിത്രങ്ങൾ ഇത്തരം ഡിജിറ്റൽ ആർട്ടിലൂടെ ആളുകൾ ചെയ്ത് കൊടുക്കാറുണ്ട്.

മഹാലക്ഷ്മിയും ദിലീപിന്റെ അച്ഛനും ഒരുമിച്ചുള്ള ചിത്രം മാത്രമല്ല ദിലീപും സഹോദരങ്ങളും ഭാര്യമാരും കുട്ടികളും കാവ്യയുമെല്ലാം അടങ്ങുന്ന ഒരു ഫാമിലി ഫോട്ടോയും കളർ പെൻസിൽ എന്ന ഇൻസ്റ്റ പേജ് കാവ്യയ്ക്ക് ചെയ്ത് നൽകിയിട്ടുണ്ട്. മുത്തച്ഛനൊപ്പം സന്തോഷത്തോടെ ഇരിക്കുന്ന മകളുടെ ചിത്രം കാവ്യ കണ്ണെടുക്കാതെ നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളും ലൈക്കുമായി എത്തിയത്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപ് കാവ്യയെ താലി ചാര്‍ത്തിയത്. നിശാല്‍ ചന്ദ്രയുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ചാണ് കാവ്യയും ദിലീപിനൊപ്പമെത്തിയത്. മീനാക്ഷിയെപ്പോലെ തന്നെ അനുജത്തി മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മി ജനിച്ചത്. അതിനാലാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. മീനാക്ഷിയാണ് അനിയത്തിക്ക് വേണ്ടി പേര് തിരഞ്ഞെടുത്തത്.

kavya madhavan

മക്കള്‍ രണ്ടാളും കൂട്ടാണെന്നും സമയം കിട്ടുമ്പോഴെല്ലാം മീനാക്ഷി മഹാലക്ഷ്മിക്കൊപ്പം ചിലവഴിക്കാറുണ്ടെന്നും ദിലീപ് പറയാറുണ്ട്. ദിലീപിനോട് മാത്രമല്ല മീനാക്ഷിയുമായും കൂട്ടായിരുന്നു കാവ്യ മാധവന്‍. മകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ദിലീപ് രണ്ടാം വിവാഹം ചെയ്തത്.

തന്റെ പേരില്‍ ബലിയാടായ കാവ്യ മാധവനെയാണ് വിവാഹം ചെയ്യുന്നതെന്ന് മുഹൂര്‍ത്തത്തിന് തൊട്ട് മുമ്പായാണ് താരം പറഞ്ഞത്. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹാലോചനയും മറ്റ് കാര്യങ്ങളും നടത്തിയത്. അഭിനയത്തോട് ബൈ പറഞ്ഞിരിക്കുകയാണെങ്കിലും പൊതുവേദികളിലും മറ്റുമായി സജീവമാണ് കാവ്യ മാധവന്‍.

താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയാറുമുണ്ട്. കുടുംബകാര്യങ്ങളുമായി മുന്നോട്ട് പോകുന്ന കാവ്യ അടുത്തിടെയാണ് ഇൻസ്റ്റ​ഗ്രാം പേജ് ആരംഭിച്ചത്. മഹാലക്ഷ്മി സ്കൂളിൽ പോയി തുടങ്ങിയതോടെ പതിയെ ഫോട്ടോഷൂട്ടും മറ്റുമായി കാവ്യ ലൈം ലൈറ്റിൽ സജീവമായിട്ടുണ്ട്. വോയ്സ് ഓഫ് സത്യനാഥനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപിന്റെ സിനിമ.

More from Filmibeat

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X