പരിഹാസം കേട്ടാലും മാറ്റമുണ്ടാവില്ല, ആ പഴയ കാവ്യ; പ്രിയപ്പെട്ടവർക്കൊപ്പം നടി, ഇത്തവണയും മീനാക്ഷി മിസ്സിങ്!

ഒരു സമയത്ത് കാവ്യ മാധവനെ വെല്ലാൻ ഒരു അഭിനേത്രിയും മലയാള സിനിമയിൽ ഉണ്ടായിരുന്നു. ഏത് റോളും അനായാസേന കൈകാര്യം ചെയ്യുന്ന പ്രതിഭ. കെമേഴ്സ്യൽ സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരുപോലെ തിളങ്ങിയ അഭിനേത്രി. മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി സ്ക്രീനിൽ കാവ്യയെ പ്രേക്ഷകർ മിസ് ചെയ്യുന്നുണ്ട്. എന്നാൽ ദിലീപിന്റെ നല്ല പാതിയായശേഷം സിനിമയിൽ തൽക്കാലത്തേക്ക് വിട്ടുനിൽക്കുകയാണ് പ്രിയ നടി.

പത്ത് വർഷമാകുന്നു കാവ്യയുടെ ഒരു സിനിമ റിലീസിന് എത്തിയിട്ട്. അഭിനയത്തേക്കാളും സിനിമയിൽ നിന്നും കിട്ടുന്ന അം​ഗീകാരങ്ങളേക്കാളും പണത്തേക്കാളും കുടുംബ ജീവിതത്തിനാണ് കാവ്യ ഇന്ന് പ്രാധാന്യം നൽകുന്നത്. നല്ലൊരു ഭാര്യ, അമ്മ റോളുകളിൽ എല്ലാം കാവ്യ ബിസിയാണ്.

Kavya Madhavan
Photo Credit: Kavya Madhavan / Instagram

അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിലും സംരംഭക എന്ന നിലയിലും നടി സജീവമാണ്. നടിയുടെ ഇൻസ്റ്റ​ഗ്രാം ബയോയിൽ പറയുന്നതുപോലെ നല്ലതും കെട്ടതും ഉൾപ്പെടെ എല്ലാം സ്വീകരിച്ച് ജീവിക്കുക എന്നതാണ് ഇപ്പോൾ കാവ്യയുടെ ലൈഫ് മോട്ടോ. അതുകൊണ്ട് കൂടിയാകും പത്ത് വർഷമായി വിടാതെ പിറകെയുള്ള വിവാദങ്ങളേയും അതേ ചുറ്റി പറ്റിയുണ്ടായ കേസിനേയും കോലാഹലങ്ങളേയും നടി അതിജീവിച്ചത്.

ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം വീണ്ടും സോഷ്യൽമീഡിയയിൽ സജീവമായിരിക്കുകയാണ് നടി. പുതിയ പോസ്റ്റ് ഓസ്ട്രേലിയൻ ട്രിപ്പിൽ നിന്നുള്ളതാണ്. കഴിഞ്ഞ കുറച്ച് നാളുകളായി സഹോദരന്റെ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിൽ അവധി ആഘോഷിക്കുകയാണ് കാവ്യയും മകൾ മീനാക്ഷിയും.

വിവാഹശേഷം കുടുംബസമേതം ഓസ്ട്രേലിയയിൽ സെറ്റിൽ‍ഡാണ് നടിയുടെ ചേട്ടൻ മിഥുൻ മാധവനും കുടുംബവും. ഇടയ്ക്കിടെ കാവ്യ ഇവിടേക്ക് പറന്നെത്തും. കുറച്ചുനാൾ ചേട്ടനൊപ്പം ചിലവഴിച്ചശേഷം മടങ്ങും. ദിലീപ് പൊതുവെ ഇത്തരം യാത്രകളിൽ കാവ്യയ്ക്കും മകൾക്കും ഒപ്പം ഉണ്ടാവാറില്ല. ഇത്തവണയും കാവ്യയും മകളും മാത്രമാണ് ഓസ്ട്രേലിയയ്ക്ക് പറന്നത്. ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയും ഇവർക്കൊപ്പമില്ല.

എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി ഡോക്ടറായി സേവനം അനുഷ്ഠിച്ച് തുടങ്ങി. അതിനാലാകാം യാത്രയിൽ നിന്നും വിട്ടുനിന്നത്. ചെന്നൈയിൽ പഠിക്കുന്ന മഹാലക്ഷ്മിക്കിപ്പോൾ അവധിക്കാലമാണ്. ഓസ്ട്രേലിയയിൽ നിന്നുള്ള മൂന്ന് ഫോട്ടോകളാണ് കാവ്യ പങ്കുവെച്ചത്. ഒന്നിൽ ജീൻസും ഷർട്ടും തൊപ്പിയും സൺ​ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന കാവ്യയെ കാണാം.

Kavya Madhavan
Photo Credit: Kavya Madhavan / Instagram

ശരീര ഭാരം കുറച്ച് അതീവ സുന്ദരിയായാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആ പഴയ കാവ്യയെ കണ്ടതുപോലെ തോന്നുന്നുവെന്നാണ് കമന്റുകൾ. മറ്റൊരു ഫോട്ടോ സഹോദരന്റെ മക്കൾക്കും മഹാലക്ഷ്മിക്കും ഒപ്പം കാവ്യ നിൽക്കുന്നതാണ്. അവസാനത്തേത് ഓസ്ട്രേലിയൻ സ്പെഷ്യൽ വിഭങ്ങൾ കഴിക്കാൻ തയ്യാറായി മഹാലക്ഷ്മിക്കൊപ്പം എക്സൈറ്റ്മെന്റോടെ ഇരിക്കുന്നതിന്റേയുമാണ്. അനൗക, റുവാൻ എന്നിങ്ങനെയാണ് കാവ്യയുടെ ചേട്ടന്റെ കുട്ടികളുടെ പേരുകൾ.

മാതാപിതാക്കളും സഹോദരന്റെ കുടുംബവുമെല്ലാമാണ് ഇപ്പോൾ കാവ്യയുടെ കംഫേർട്ട് സോൺ. സിനിമാ ലോകത്തെ പഴയ ചങ്ങാതിമാരോടൊപ്പമൊന്നും കാവ്യ ഒത്തുകൂടാറില്ലെന്ന് വേണം മനസിലാക്കാൻ. വിവാദങ്ങളും കേസും വന്നശേഷം കുടുംബത്തിന് അപ്പുറം ആരുമായും കാവ്യയ്ക്ക് ആഴത്തിലുള്ള അടുപ്പമില്ല. നടിയുടെ അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറി കഴിഞ്ഞു.

കാവ്യ ശരീര ഭാരം കുറച്ചോ എന്നുള്ള ചോ​​​ദ്യങ്ങളാണ് ഏറെയും. അന്നും ഇന്നും എന്നും ഇഷ്ട്ടം. പ്രിയപ്പെട്ട നടിയാണ്. പിന്തുയ്ക്കുന്നതിന്റെ പേരിൽ പരിഹാസം കേട്ടാലും സ്നേഹത്തിലും ആരാധനയിലും മാറ്റമുണ്ടാവില്ലെന്നും ചിലർ കുറിച്ചു. കാവ്യയ്ക്കൊപ്പമായിരുന്നു അച്ഛന്റേയും അമ്മയുടേയും താമസം.

അടുത്തിടെയാണ് കാവ്യയുടെ അച്ഛൻ മരിച്ചത്. അമ്മ എല്ലാ യാത്രകളിലും കാവ്യയ്ക്കും മകൾക്കും ഒപ്പം ഉണ്ടാകാറുണ്ട്. മക്കൾക്ക് സമാധാനപരമായ ജീവിതവും ചുറ്റുപാടും നൽകാനായാണ് കാവ്യയും ദിലീപും കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചെന്നൈയിൽ താമസിച്ച് തുടങ്ങിയത്.

More from Filmibeat

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X