ഞാനും കുടുംബവും അത്രയേറെ അനുഭവിച്ചു; ഗാർഹിക പീഡനം വരെ ആരോപിച്ച കാവ്യ, ജീവിതം തിരികെ പിടിച്ച നിശാൽ ചന്ദ്ര!
ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് നിശാൽ ചന്ദ്ര സുപരിചിതനാകുന്നത് നടി കാവ്യ മാധവനുമായുള്ള വിവാഹശേഷമാണ്. 2009ൽ ആളും ആരവവുമായിട്ടായിരുന്നു ഇരുവരുടേയും വിവാഹം. അന്ന് 25 വയസായിരുന്നു കാവ്യയുടെ പ്രായം. ബാങ്ക് ഉദ്യോഗസ്ഥനും ബിസിനസ്മാനുമെല്ലാമാണ് നിശാൽ ചന്ദ്ര. അത്യന്തം ആർഭാടത്തോടെ നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങളും ഫോട്ടോയുമെല്ലാം വൈറലായിരുന്നു.
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത വിവാഹ വിരുന്നിന്റെ ദൃശ്യങ്ങൾ ഇപ്പോഴും യുട്യൂബിൽ ലഭ്യമാണ്. നായികയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നിശാൽ ചന്ദ്ര കാവ്യയെ ജീവിത സഖിയാക്കുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന കാവ്യ ഭർത്താവിനൊപ്പം കുവൈറ്റിലേക്ക് ചേക്കേറി.

അന്ന് നിശാൽ കുടുംബസമേതം കുവൈറ്റിലായിരുന്നു താമസം. പിന്നീട് കാവ്യയുടെ വിവരമൊന്നും ഉണ്ടായിരുന്നില്ല. അഞ്ച് മാസങ്ങൾക്കുശേഷം ഒരു വാർത്ത പുറത്ത് വരികയാണ് ചെയ്തത്. നിശാലുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താൻ കാവ്യ ശ്രമം ആരംഭിച്ചു എന്നതായിരുന്നു വാർത്ത. മാത്രമല്ല ഗാർഹിക പീഡനത്തിന് നിശാലിനും കുടുംബത്തിനും എതിരെ ഒരു കേസും നടി ഫയൽ ചെയ്തുവെന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പിന്നീട് ഒന്നര വർഷ കാലത്തോളം ഇരുവരും വിവാഹമോചന കേസിന് പിന്നാലെയായിരുന്നു. പിന്നീട് ഉഭയ സമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടതോടെ 2011ൽ ഇവർ വേര്‍പിരിഞ്ഞു. ഒപ്പം ഗാർഹിക പീഡന കേസും കാവ്യ പിൻവലിച്ചു. വിവാഹമോചനം നേടി കോടതിക്ക് പുറത്തേക്ക് വന്ന നിശാൽ വൈകാരികമായാണ് പ്രതികരിച്ചത്.
എനിക്ക് ഒറ്റ കാര്യമെ പറയാനുള്ളു. ഇനിയെങ്കിലും ഇതുപോലെ ഒരു പയ്യനും അവന്റെ വീട്ടുകാർക്കും ഞാൻ അനുഭവിച്ചത് പോലെ അനുഭവിക്കേണ്ടി വരാതിരിക്കട്ടെ എന്നാണ് നിശാൽ പറഞ്ഞത്. എന്നാൽ മാധ്യമങ്ങൾ ചുറ്റും വളഞ്ഞുവെങ്കിലും ഒന്നും പ്രതികരിക്കാൻ നിൽക്കാതെ കാവ്യ പോയി. കാവ്യയ്ക്കും എനിക്കും ഇടയിൽ സംഭവിച്ചതിന് മറ്റൊരു വശമുണ്ടെന്ന് ഒടുവിൽ കുറച്ച് ആളുകൾക്ക് മനസിലായി. എല്ലാത്തരം നുണകളും വളച്ചൊടിക്കലുകളും പറഞ്ഞിട്ടുണ്ട്.
ഞാൻ വിദ്യാഭ്യാസമില്ലാത്തവനാണെന്ന് ആവർത്തിച്ച് അവർ പ്രസ്താവിച്ചിരുന്നു. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. എനിക്ക് രണ്ട് ബിരുദാനന്തര ബിരുദങ്ങളുണ്ട്. ഒന്ന് ന്യൂജേഴ്‌സിയിലെ സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങിലും മറ്റൊന്ന് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാനേജ്‌മെന്റ് സയൻസിലും.

ഇതുവരെ നടന്നതൊക്കെ എനിക്ക് ഒരു പേടി സ്വപ്നമാണ്. എല്ലാം കഴിഞ്ഞുവെന്നതിൽ ദൈവത്തിന് നന്ദി എന്നാണ് വിവാഹമോചനശേഷം നിശാൽ മാധ്യമങ്ങളോട് പറഞ്ഞത്. കാവ്യയുമായി വേർപിരിഞ്ഞ അമേരിക്കയിലേക്ക് നിശാൽ താമസം മാറി. മാത്രമല്ല തന്നെ മനസ് അറിഞ്ഞ് സ്നേഹിക്കുന്ന ഒരു പങ്കാളിയേയും കണ്ടെത്തി. പ്രമുഖ ബിസിനസ് മാൻ സുരേന്ദ്രനാഥിന്റെ മകളും സമ്പന്നയുമായ രമ്യയെയാണ് നിശാൽ വിവാഹം ചെയ്തത്. 2013 മെയ് 13നായിരുന്നു ഇരുവരുടേയും വിവാഹം. ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം കൈവശമുള്ളയാളാണ് രമ്യ.
കുടുംബസമേതം അമേരിക്കയിൽ സെറ്റിലായ നിശാൽ ഏറ്റവും സമാധാനവും സന്തോഷും നിറഞ്ഞ ജീവിതമാണ് ഇപ്പോൾ ആസ്വദിക്കുന്നത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. സോഷ്യൽമീഡിയയിൽ കുടുംബ ചിത്രങ്ങളെല്ലാം ഇടയ്ക്കിടെ നിഷാൽ പങ്കുവെക്കാറുണ്ട്. മനസ് തുറന്ന് ചിരിക്കാനും സന്തോഷിക്കാനും ഏറ്റവും അർഹതയുള്ള വ്യക്തിയാണ് നിഷാലെന്നാണ് ഫോട്ടോയ്ക്ക് പ്രത്യക്ഷപ്പെടാറുള്ള കമന്റുകൾ.
ആദ്യ വിവാഹം ബന്ധം വേർപ്പെടുത്തിയശേഷം അഭിനയത്തിലേക്ക് തിരികെ വന്ന കാവ്യ 2016ൽ ആണ് നടൻ ദിലീപിനെ വിവാഹം ചെയ്യുന്നത്. ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകളുണ്ട്. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന കാവ്യ ദിലീപിനൊപ്പം ചെന്നൈയിലാണ് താമസം.


Click it and Unblock the Notifications