കാവ്യ മാധവനെ പിന്തുണയ്ക്കുന്നത് എന്തിനാണ്? ചോദ്യത്തിന് മറുപടി പറഞ്ഞ് കാവ്യയുടെ ആരാധകര്‍, കുറിപ്പ് വൈറല്‍

ജനപ്രിയ നായകന്‍ ലീപുമായിട്ടുള്ള വിവാഹശേഷം നല്ലൊരു കുടുംബിനിയായി കഴിയുകയാണ് കാവ്യ മാധവന്‍. മകള്‍ മഹാലക്ഷ്മിയ്‌ക്കൊപ്പം സന്തുഷ്ടയാണെന്ന് പലപ്പോഴും നടി തെളിയിച്ച് കഴിഞ്ഞു. ലോക്ഡൗണ്‍ ആയതോടെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഏറ്റവുമൊടുവില്‍ നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കാവ്യ കുടുംബസമേതം എത്തിയിരുന്നു.

ഗ്ലാമറസ് ലുക്കിൽ നടി ശ്രീമുഖി, നടിയുടെ ഫോട്ടോസ് കാണാം

സോഷ്യല്‍ മീഡിയ പേജുകളില്‍ കാവ്യ സജീവമല്ലെങ്കിലും നടിയുടെ പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകളുണ്ട്. അതിലൊന്നില്‍ വന്ന എഴുത്താണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. കാവ്യയെ പിന്തുണയ്ക്കുന്നത് എന്തിനാണെന്ന ചോദ്യത്തിനാണ് കിടിലന്‍ മറുപടിയുമായി ആരാധകരെത്തിയത്. നിമിഷനേരം കൊണ്ടിത് വാര്‍ത്തയാവുകയും ചെയ്തു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

 കാവ്യയെ കുറിച്ച് ആരാധകര്‍

എന്തുകൊണ്ട് കാവ്യയെ പിന്തുണയ്ക്കുന്നു? ഇന്നലെ വന്നൊരു ചോദ്യം ആയിരുന്നു ഇത്. എന്തു കൊണ്ട് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് എന്ന് വ്യക്തമായില്ല. ഇന്ന് സഹതാരങ്ങളായി അഭിനയിക്കുന്നവര്‍ക്ക് പോലും ഫാന്‍ പേജ് ഉള്ളപ്പോള്‍ ഒരു ദശാബ്ദത്തിന്റെ തന്നെ മുഖശ്രീ ആയിരുന്ന ഒരു നായികയ്ക്ക് എന്തു കൊണ്ട് ഫാന്‍ പേജ് ആയികൂടാ?

 കാവ്യയെ കുറിച്ച് ആരാധകര്‍

അവരുടെ അഭിനയ ചാരുതയ്‌ക്കൊപ്പം കാവ്യ എന്ന വ്യക്തിയെ കൂടെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. അവരുടെ ജീവിതത്തില്‍ അവരെടുത്ത തീരുമാനങ്ങള്‍ അവരുടെ ശരികളാകും. ആ തീരുമാനങ്ങള്‍ക്കു പിന്നില്‍ നിങ്ങള്‍ക്കോ ഞങ്ങള്‍ക്കോ അറിയാത്ത കാരണങ്ങള്‍ ഉണ്ടാകും. അതു പൂര്‍ണമായി തെറ്റാണെന്നോ ശരിയാണെന്നോ നമുക്ക് ആര്‍ക്കും പറയാന്‍ പറ്റില്ല. നിങ്ങളില്‍ ചിലര്‍ അതില്‍ കുറ്റങ്ങള്‍ മാത്രം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഞങ്ങള്‍ അതിലെ ശരികളെ കണ്ടെത്താന്‍ ശ്രമിക്കുന്നു.

 കാവ്യയെ കുറിച്ച് ആരാധകര്‍

അതിനു ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ന്യായങ്ങളുമുണ്ട്. അതിന്റെ ബലത്തിലാണ് ഞങ്ങള്‍ കാവ്യക്ക് വേണ്ടി ഫാന്‍ പേജ് തുടങ്ങിയതും. അതു ഞങ്ങളുടെ സ്വന്തന്ത്ര്യം. അതിനോട് തീര്‍ത്തും യോജിക്കാന്‍ പറ്റാത്തവര്‍ക്ക് അണ്‍ഫോളോ ചെയ്യാം. പിന്നെ വെറുക്കുന്നവരോടാണ്. ഞങ്ങളുടെ പേജില്‍ എന്തിടണം എന്നത് ഞങ്ങളുടെ ഇഷ്ടമാണ്. അതില്‍ എന്തേലും ബുദ്ധിമുട്ടുള്ളവര്‍ അണ്‍ഫോളോ ചെയ്‌തേക്കൂ.

Recommended Video

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ് കാവ്യയെ ഒരുക്കിയത് | FilmiBeat Malayalam
 കാവ്യയെ കുറിച്ച് ആരാധകര്‍

ഞങ്ങള്‍ക്കിഷ്ടമില്ലാത്ത എന്തേലും കണ്ടാല്‍ ഞങ്ങള്‍ അത് ഡിലീറ്റ് അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യും. പിന്നെ എന്തുകൊണ്ട് റിയാക്റ്റ് ചെയുന്നില്ല എന്നു വെച്ചാല്‍ ഒരു പണിയും ഇല്ലാതെ മറ്റുള്ളവരുടെ ലൈഫില്‍ കയറി നോക്കുവാനും അഭിപ്രായം പറയുവാനും ചിലര്‍ക്കു പ്രത്യേക താത്പര്യം ആണ് ഇങ്ങനെയുള്ളവരോട് റിയാക്റ്റ് ചെയുവാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്' എന്നും പറഞ്ഞാണ് എഴുത്ത് അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X