കാവ്യ മാധവന്‍ അടുത്ത സുഹൃത്താണ്, ദിലീപ് എന്‍റെ ഏട്ടനാണെന്നും സുജ കാര്‍ത്തിക, സിനിമയിലെ സുഹൃത്തുക്കള്‍ ഇവരാണ്
അഭിനയത്തില്‍ സജീവമല്ലെങ്കിലും സുജ കാര്‍ത്തികയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് നടി. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനെക്കുറിച്ചും പ്രണയ വിവാഹത്തെക്കുറിച്ചുമെല്ലാം പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പുതിയ ചിത്രങ്ങളെല്ലാം കാണാറുണ്ടെന്ന് താരം പറയുന്നു. വെബ് സീരീസുകളും കാണാറുണ്ട്.
സിനിമയിലെ സുഹൃത്തുക്കളെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ദിലീപ്, ജയസൂര്യ, കാവ്യ മാധവന്‍, കലാഭവന്‍ മണി, ജയറാം, സലീം കുമാര്‍ ഇവരോടൊപ്പമുള്ള അനുഭവങ്ങളും താരം പങ്കുവെച്ചിരുന്നു. സീരിയല്‍ കണ്ടാണ് രാജസേനന്‍ സാര്‍ എന്നെ തിരഞ്ഞെടുത്തത്. കണ്ണ് വെച്ചാണ് അഭിനയിക്കേണ്ടതെന്ന് അദ്ദേഹം പറയാറുണ്ട്. ജയറാമിനൊപ്പം 3 സിനിമകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം വല്യേട്ടനെപ്പോലെയാണ്. പ്രഭു സാറിനൊപ്പം ഞങ്ങള്‍ വിദേശത്ത് ഷോ ചെയ്തിരുന്നു. ആ സമയത്ത് കണ്ണനേയും ചക്കിയേയുമൊക്കെ ഞാനായിരുന്നു നോക്കിയത്. ഇപ്പോഴും എനിക്കത് ഒര്‍മ്മയുണ്ട്. ഇപ്പോള്‍ കണ്ടാലും ഹേയ് ഹീറോയിന്‍ എന്നേ അദ്ദേഹം വിളിക്കാറുള്ളൂ.
കലാഭവന്‍ മണിക്കൊപ്പം കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. അനിയത്തിക്കുട്ടി എന്നല്ലാതെ വേറൊന്നും വിളിച്ചിട്ടില്ല. നല്ല കെയറിങ്ങാണ്. സലീമേട്ടന്‍ ഇപ്പോള്‍ കാണുമ്പോഴും കളിയാക്കി കൊല്ലും. സുരാജേട്ടനും സലീമേട്ടനും വേറെ ലെവലാണ്. കോമഡി പരിപാടിയിലൊക്കെ അവര്‍ക്കൊപ്പം വേഷമിട്ടിരുന്നു താനെന്നും സുജ കാര്‍ത്തിക പറയുന്നു.

ജയസൂര്യമായി അന്നേ നല്ല കൂട്ടായിരുന്നു. ടെലിവിഷനില്‍ നിന്നും സിനിമയിലേക്കെത്തിയവരാണ് ഞങ്ങളൊക്കെ. ഇടയ്ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു അദ്ദേഹത്തെ കണ്ടത്. എടിയേ എന്ന് വിളിച്ചൊരു വരവായിരുന്നു. ലോക് ഡൗണ്‍ സമയത്ത് അദ്ദേഹം വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു. ഒരുപാട് സന്തോഷിപ്പിച്ച കാര്യമായിരുന്നു അത്.
Recommended Video
ദിലീപും കാവ്യ മാധവനുമായുള്ള സൗഹൃദത്തെക്കുറിച്ചും സുജ കാര്‍ത്തിക പറഞ്ഞിരുന്നു. കാവ്യ മാധവന്‍റെ എന്‍റെ അടുത്ത കൂട്ടുകാരിയാണ്. പ്രതിസന്ധി ഘട്ടം വന്നപ്പോള്‍ അവളെ സപ്പോര്‍ട്ട് ചെയ്തിരുന്നു. ദിലീപേട്ടന്‍ എന്‍റെ ഏട്ടനാണ്. അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നുമായിരുന്നു സുജ കാര്‍ത്തിക പറഞ്ഞത്. ഇവരുടെ ജീവിതത്തിലെ വിശേഷങ്ങളിലും ആഘോഷങ്ങളിലുമെല്ലാം സുജ കാർത്തികയും പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











