twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യയും മീരയും നവ്യയുമെല്ലാം കഴിവുള്ളവരാണ്, കൂടെ അഭിനയിച്ച നായികമാരെക്കുറിച്ച് പൃഥ്വിരാജ്

    |

    വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് പൃഥ്വിരാജ്. തുടക്കം മുതലേ തന്നെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ സ്വീകരിക്കാനായി താരം ശ്രദ്ധിച്ചിരുന്നു. എഞ്ചിനീയറിംഗ് പഠനം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നതിനിടയിലായിരുന്നു താരം സിനിമയിലേക്ക് എത്തിയത്. ഫാസിലായിരുന്നു പൃഥ്വിരാജിനായി സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.

    എന്റെ നായകന്റെ രൂപം ഇങ്ങനെയല്ലെന്ന് പറഞ്ഞതിന് ശേഷം ഫാസില്‍ പൃഥ്വിയെ രഞ്ജിത്തിന് അരികിലേക്ക് അയച്ചത്. ആദ്യകാഴ്ചയില്‍ തന്നെ ഇതാണ് എന്റെ നായകനെന്ന് രഞ്ജിത് തീരുമാനിക്കുകയായിരുന്നു. ചെറുപ്രായത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയ പൃഥ്വി അടുത്തിടെയായിരുന്നു സിനിമാജീവിതത്തില്‍ 18 വര്‍ഷം പൂര്‍ത്തിയാക്കിയത്. തനിക്കൊപ്പം പ്രവര്‍ത്തിച്ചവരെക്കുറിച്ചും നായികമാരെക്കുറിച്ചും മുന്‍പേ താരം തുറന്നുപറഞ്ഞിരുന്നു. പിറന്നാളിനോടനുബന്ധിച്ച് പൃഥ്വിയുടെ അഭിമുഖം വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

     നായികമാരെക്കുറിച്ച്

    നായികമാരെക്കുറിച്ച്

    നായികമാരെല്ലാം എന്റെ അത് ഏജ് ഗ്രൂപ്പാണ്. അതിനാല്‍ത്തന്നെ അവരെല്ലാമായി പെട്ടെന്ന് സിങ്കാവാറുണ്ട്. ഒരേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെപ്പോലെ പെട്ടെന്ന് സിങ്കാവും. എല്ലാവരുമായിട്ടും കംഫര്‍ട്ട്. പക്ഷേ, കോസ്റ്റാറിന്റെ കാര്യം പറയുമ്പോള്‍, ചിലപ്പോഴൊക്കെ ഞാനിങ്ങനെ നോക്കിനിന്നു പോയിട്ടുണ്ട്. എന്നേക്കാളും എത്രയോ മുതിര്‍ന്നവരോടൊപ്പം അഭിനയിച്ചിരുന്നു. ജഗതി ശ്രീകുമാര്‍, തിലകന്‍ എന്നിവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ട്. അത്രയും ഇന്റന്‍സായാണ് തിലകന്‍ സാറൊക്കെ അഭിനയിക്കുന്നത്.

    കഴിവുള്ളവരാണ്

    കഴിവുള്ളവരാണ്

    നായികമാരെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും വളരെ ടാലന്റഡാണ്. കാവ്യയായാലും നവ്യയായാലും മീരയായാലും പ്രിയാമണിയായാലും എല്ലാവരും നല്ല ടാലന്റഡാണ്. പ്രൊഫഷണലാണ് എല്ലാവരും. ഇതിനിടയിലായിരുന്നു പൃഥ്വിരാജിനോട് അകലെയെക്കുറിച്ച് ചോദിച്ചത്. പകുതി ഭാഗത്ത് ചെറുപ്പക്കരനായും മറുഭാഗത്ത് വൃദ്ധനായുമാണ് പൃഥ്വി എത്തിയത്. ഇമേജ് നോക്കി സിനിമ തിരഞ്ഞെടുക്കുന്നയാളല്ല താനെന്നായിരുന്നു പൃഥ്വിരാജ് നല്‍കിയ മറുപടി.

    സിനിമ തിരഞ്ഞെടുക്കുന്നത്

    സിനിമ തിരഞ്ഞെടുക്കുന്നത്

    അഭിനയത്തോട് ഭയങ്കരമായ താല്‍പര്യമുണ്ട്. സിനിമ ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അതിലെ കഥയും കഥാപാത്രവുമാണ് താന്‍ നോക്കാറുള്ളതെന്നും പൃഥ്വിരാജ് പറയുന്നു. എനിക്കത് ചെയ്യണമെന്ന് തോന്നണം, അതിനപ്പുറത്തേക്ക് ഇതോടുമോ ഇല്ലയോ എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. ഒരു നടനെന്ന രീതിയില്‍ ആ കഥ തന്നെ എക്‌സൈറ്റ് ചെയ്യണമെന്നുമായിരുന്നു താരം പറഞ്ഞത്. അന്നത്തെ അതേ നിലപാട് തന്നെയാണ് പൃഥ്വി ഇപ്പോഴും പിന്തുടരുന്നത്.

    സംവിധായകനായപ്പോള്‍

    സംവിധായകനായപ്പോള്‍

    ലൂസിഫറിലൂടെയായിരുന്നു പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയത്. പഴക്കം വന്ന സംവിധായകനെപ്പോലെയായിരുന്നു രാജു പെരുമാറിയതെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. മാസ് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പോലും അദ്ദേഹത്തിന് ആശയക്കുഴപ്പമുണ്ടായിരുന്നില്ല. സിനിമ എങ്ങനെയാണെന്നുള്ളതിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു താരത്തിന്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്.

    English summary
    Kavya Madhavan, Navya Nair and Meera Jasmin all are talented said by Prithviraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X