പഴയ കാവ്യയെ തിരിച്ചുകിട്ടി; പുതുമുഖ നായികമാർക്ക് മാറി നിൽക്കാം; സന്തോഷത്തിൽ ആരാധകർ

മലയാള സിനിമയുടെ മുഖശ്രീയായി അറിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ കാവ്യ മലയാള സിനിമാരം​ഗത്തെ നിറസാന്നിധ്യമായിരുന്നു. ബാലതാരമായെത്തി പിന്നീട് നായിക നടിയായി മാറിയ കാവ്യക്ക് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് നടി ആദ്യമായി നായികാ വേഷം ചെയ്യുന്നത്. അന്ന് 9ാം ക്ലാസുകാരിയാണ് കാവ്യ. ദിലീപാണ് സിനിമയിൽ നായകനായെത്തിയത്.

പിൽക്കാലത്ത് ദിലീപും കാവ്യയും ഹിറ്റ് ജോഡിയായി അറിയപ്പെട്ടു. ഇരുവരും ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ആഘോഷമാക്കി. മീശമാധവൻ എന്ന സിനിമയുടെ വിജയത്തോടെയാണ് കാവ്യ മാധവൻ-ദിലീപ് ജോഡി വൻ ജനപ്രീതി നേടുന്നത്. റൺവേ, കൊച്ചിരാജാവ്, തിളക്കം തുടങ്ങി നിരവധി സിനിമകളിൽ ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിച്ചു. വാസ്തവം, ക്ലാസ്മേറ്റ്സ്, പെരുമഴക്കാലം, ​ഗദ്ദാമ തുടങ്ങിയ സിനിമകളിലാണ് അഭിനേത്രിയെന്ന നിലയിൽ കാവ്യ കൂടുതൽ പ്രശംസ നേടിയത്.

Kavya Madhavan

സിനിമാ രം​ഗത്ത് നിന്ന് വർഷങ്ങളായി മാറി നിൽക്കുകയാണ് കാവ്യ മാധവൻ. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. അടൂർ ​ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സിനിമയിൽ ശ്രദ്ധേയ വേഷമാണ് കാവ്യക്ക് ലഭിച്ചത്.

സോഷ്യൽ മീഡിയയിലും കാവ്യ സജീവമല്ല. സുഹൃത്തുക്കളുടെയും മറ്റും വിവാഹ ചടങ്ങുകൾക്കെത്തുമ്പോഴാണ് കാവ്യയെ ആരാധകരിപ്പോൾ കാണാറ്. കാവ്യയുടെ ഒരു ഫോട്ടോഷൂട്ടിനിടയിലെ ദൃശ്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പങ്കുവെച്ച വീഡിയോയാണിത്. കാവ്യ വളരെ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകർ കമന്റ് ചെയ്തു. പഴയ ശാലീന സുന്ദരിയായ കാവ്യ തിരിച്ചു വരുന്നെന്നും ആരാധകർ അഭിപ്രായപ്പെട്ടു. മലയാളത്തിന്റെ മുഖശ്രീയായ നടി, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടിയില്ല, പുതുമുഖ നായികമാർക്ക് മാറി നിൽക്കാം എന്നിങ്ങനെ നീളുന്നു കമന്റുകൾ.

Kavya Madhavan

കരിയറിൽ കാവ്യയുടെ സമകാലീനരായിരുന്ന മീര ജാസ്മിൻ, നവ്യ നായർ എന്നിവർ സിനിമാ രം​ഗത്തേക്ക് തിരിച്ചു വന്നു. എന്നാൽ കാവ്യ ഇതുവരെ ഒരു തിരിച്ചു വരവിന് തയ്യാറായിട്ടില്ല. കുടുംബ ജീവിതത്തിനാണ് നടിയിന്ന് പ്രാധാന്യം നൽകുന്നത്. മഹാലക്ഷ്മിയെന്നാണ് കാവ്യയുടെയും ദിലീപിന്റെയും മകളുടെ പേര്.

സിനിമകളിൽ അഭിനയിക്കുന്ന കാലത്ത് കണ്ണെഴുതാൻ കാവ്യ പൊതുവെ മേക്കപ്പ് ആർട്ടിസ്റ്റുകളെ അനുവദിക്കാറില്ലായിരുന്നു. സ്വന്തമായി ചെയ്യുന്നതായിരുന്നു കാവ്യയുടെ രീതി. എന്നാൽ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുടെ മേക്കപ്പ് രീതി കാവ്യക്ക് ഇഷ്ടമായി. ഇതിന് ശേഷമാണ് ഇവർ സുഹൃത്തുക്കളാവുന്നത്. കാവ്യയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഉണ്ണി മുമ്പ് സംസാരിച്ചിട്ടുണ്ട്.

മേക്കപ്പിലും ജീവിതത്തിലും പെർഫെക്ഷന് കാവ്യ പ്രാധാന്യം നൽകുന്നു. ഒരു സൂചിയാണെങ്കിലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നത് അൽപ്പം പോലം മാറാൻ പാടില്ല. അതുകൊണ്ട് സ്വന്തമായി ഐ മേക്കപ്പ് ചെയ്യുന്നതായിരുന്നു കാവ്യയുടെ രീതി.

എന്നാൽ ഒരിക്കൽ എന്നോട് ചെയ്തോ എന്ന് പറഞ്ഞു. അന്നത്തെ മേക്കപ്പ് കാവ്യക്ക് വളരെ ഇഷ്ടമായി. പിന്നെ സ്ഥിരമായി മേക്കപ്പിന് വിളിച്ചു. ഇതിനിടെ കാവ്യയുടെ കുടുംബവുമായി അടുക്കുകയും ഞങ്ങൾ ആത്മസുഹൃത്തുക്കയെന്നും ഉണ്ണി പറഞ്ഞു. സിനിമാ ലോകത്ത് നിന്ന് മാറിനിൽക്കുകയാണെങ്കിലും കാവ്യ ഇന്നും സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാണ്. കാവ്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

നടിയുടെ ഭർത്താവ് ദിലീപും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമകളിൽ സജീവമല്ല. ഇടവേള അവസാനിപ്പിച്ച് കരിയറിലേക്ക് വീണ്ടും ശ്രദ്ധ കൊടുക്കാനുള്ള ഒരുക്കത്തിലാണ് ദിലീപ്. നടന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X