മഞ്ജു ചേച്ചി വിലസിയതാണ്, ഗോസിപ്പുകൾ തുടരെ വന്ന കാലത്തും കാവ്യ മാധവൻ പറഞ്ഞത്; ശ്രദ്ധ നേടി വാക്കുകൾ
കാവ്യ മാധവൻ, മഞ്ജു വാര്യർ എന്നീ രണ്ട് നടിമാരും എപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകുന്നവരാണ്. പ്രേക്ഷക മനസ് കീഴടക്കിയ രണ്ട് നടിമാരാണിവർ. മഞ്ജുവിനാണ് കരിയറിൽ കൂടുതൽ ശ്രദ്ധേയ സിനിമകൾ ലഭിച്ചത്. കാവ്യക്ക് മുൻനിര നായിക നടിയാകാനായെങ്കിലും മഞ്ജുവിന്റെ അത്രയും നല്ല സിനിമകൾ തുടരെ ലഭിച്ചിട്ടില്ല. മഞ്ജു അഭിനയ രംഗത്ത് നിന്നും ഇടവേളയെടുത്ത സമയത്താണ് കാവ്യ നായിക നടിയായി മാറിയത്. അക്കാലത്ത് ഇവർ സുഹൃത്തുക്കളായിരുന്നു.
എന്നാൽ പിന്നീട് ജീവിതം മാറി മറിഞ്ഞു. മഞ്ജു വാര്യരും ദിലീപും വേർപിരിഞ്ഞു. ദിലീപ് കാവ്യയെ വിവാഹം ചെയ്തു. മഞ്ജു അഭിനയ രംഗത്തേക്ക് തിരിച്ച് വന്നു. കുറച്ച് വർഷങ്ങൾക്കുള്ളിൽ കാവ്യ അഭിനയ രംഗം വിട്ടു. എന്താണിവർക്കിടയിൽ സംഭവിച്ചത് എന്നതിനെക്കുറിച്ച് പല ഗോസിപ്പുകളും വന്നു. ഇന്നും ഗോസിപ്പുകൾ തുടരുന്നു. മുമ്പൊരിക്കൽ അമൃത ടിവിയിൽ കാവ്യ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

റോൾ മോഡലായ നടിയുണ്ടോ എന്ന് ചോദ്യത്തിന് കാവ്യ മറുപടി നൽകി. ചെറുപ്പത്തിലേ വ്യത്യസ്തത ഉണ്ടാകണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ എന്റെ പേര് വേറെ ആരെങ്കിലുമിട്ടാൽ തന്നെ എനിക്ക് ദേഷ്യമാണ്. എന്തിനാണ് എന്റെ പേരിട്ടത് എന്നൊക്കെ ചോദിക്കും. അങ്ങനെയൊരു സ്വഭാവം എനിക്ക് ചെറുപ്പത്തിലേ ഉണ്ട്. അതുകൊണ്ട് തന്നെ ഇന്ന ആളെ പോലെ ആകണം എന്ന് ചിന്തിച്ചിട്ടില്ല. പക്ഷെ ഇഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാരുണ്ട്.
നമുക്ക് തൊട്ട് മുന്നേ വിലസിയിരുന്ന ആളാണ് മഞ്ജു ചേച്ചി. ഉള്ള കാലത്ത് ഏറ്റവും നല്ല കഥാപാത്രങ്ങൾ മാത്രമേ അവർക്ക് കിട്ടിയിട്ടുള്ളൂ. അത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യമാണ്. പിന്നെ അതിന് മുമ്പ് ശോഭന ചേച്ചി, ഉർവശി ചേച്ചി, രേവതി ചേച്ചി അങ്ങനെ ഒരുപാട് പേരുണ്ട്. അവരുടെ പല സിനിമകളും ക്യാരക്ടേർസും നമ്മളെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ ഇന്നയാളെ പോലെയാകണം എന്നൊന്നും തോന്നിയിട്ടില്ല.
സ്ത്രീ എന്ന നിലയ്ക്ക് എന്റെ ശക്തി കുടുംബമാണ്.

അച്ഛനും അമ്മയും ചേട്ടനും എനിക്ക് തരുന്ന സപ്പോർട്ടുണ്ട്. അവരാണ് തന്റെ ബലമെന്നും അന്ന് കാവ്യ പറഞ്ഞു. കാവ്യയെയും ദിലീപിനെയും കുറിച്ച് വ്യാപകമായി ഗോസിപ്പുകൾ വന്ന സമയമാണിത്. അന്നാണ് അഭിമുഖത്തിൽ മഞ്ജുവിനെക്കുറിച്ച് കാവ്യ മാധവൻ പരാമർശിച്ചത്. 2015 ലാണ് ദിലീപും മഞ്ജുവും നിയമപരമായി വേർപിരിയുന്നത്. അതിന് രണ്ട് വർഷം മുമ്പേ ഇവർ അകന്ന് കഴിയുകയായിരുന്നു. മകൾ മീനാക്ഷി ദിലീപിനൊപ്പമാണുള്ളത്.
മകൾ അച്ഛനൊപ്പം തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. മഞ്ജു ഈ തീരുമാനത്തെ എതിർത്തില്ല. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്. 2014 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. 2016 ലാണ് കാവ്യയുടെ അവസാന ചിത്രം പിന്നെയും റിലീസ് ചെയ്തത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ.


Click it and Unblock the Notifications