'എല്ലാത്തിനും ഞാനാണോ കാരണം..?, ഗോസിപ്പുകൾ എന്നെ ബാധിക്കില്ല...'; ദിലീപ്-മഞ്ജു വിഷയത്തിൽ കാവ്യ ക്ഷുഭിതയായപ്പോൾ!
പതിനാലാം വയസിൽ 1999ൽ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി അരങ്ങേറിയ കാവ്യ മാധവൻ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ദിലീപ് ആയിരുന്നു ഏറെ ചിത്രങ്ങളിലും കാവ്യയുടെ നായകൻ. അഭിനേത്രി എന്നതിനപ്പുറം നർത്തകിയായും കാവ്യ പേരെടുത്തു.
പെരുമഴക്കാലം, മിഴി രണ്ടിലും, ഗദാമ്മ, ക്ലാസ്മേറ്റ്സ്, സദാനന്ദന്റെ സമയം എന്നിവയാണ് കാവ്യയുടെ ചിത്രങ്ങളിൽ ചിലത്. ഒരു കാലത്ത് കാവ്യയ്ക്കുള്ള അത്രത്തോളം ആരാധകരും പ്രശസ്തിയും ഇന്ന് മലയാള സിനിമയിലുള്ള ഒരു നടിക്കും ലഭിക്കുന്നില്ല. കാവ്യയുടെ ശാലീനത നിറഞ്ഞ സൗന്ദര്യത്തിനും ആരാധകർ ഏറെയായിരുന്നു.
ആദ്യത്തെ വിവാത്തിന് ശേഷം കുറച്ച് കാലം സിനിമയിൽ കാവ്യ അഭിനയിച്ചിരുന്നില്ല. പിന്നീട് നിശാൽ ചന്ദ്രയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതോടെ കാവ്യ വീണ്ടും അഭിനയത്തിൽ സജീവമായി. പിന്നീട് കുറച്ച് വർഷങ്ങൾ കൂടി പിന്നിട്ടപ്പോൾ കാവ്യ ദിലീപിനെ വിവാഹം ചെയ്തു. ഇതോടെ അഭിനയത്തിന് ഫുൾ സ്റ്റോപ്പിട്ടു.

ഇപ്പോൾ കുടുംബജീവിതവും ബിസിനസുമായി മുന്നോട്ട് പോവുകയാണ് കാവ്യ മാധവൻ. കാവ്യയുടെ ആദ്യ ബന്ധം തകർന്നതും ദിലീപും മഞ്ജു വാര്യരുമായുള്ള വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായതും കാവ്യ കാരണമാണെന്ന തരത്തിൽ അക്കാലത്ത് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ദിലീപുമായുള്ള വിവാഹശേഷം കാവ്യയ്ക്ക് എതിരെയുള്ള വിമർശനങ്ങൾ കൂടിയിട്ടേയുള്ളു.
താനുമായി ചേർത്ത് ഒരുപാട് ഗോസിപ്പുകളിൽ ഉൾപ്പെട്ട സ്ത്രീ എന്ന നിലയിലാണ് രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചപ്പോൾ കാവ്യയിലേക്ക് എത്തിയതെന്നാണ് വിവാഹശേഷം സംസാരിക്കവെ ദിലീപ് പറഞ്ഞത്. ശേഷം വിവാദങ്ങളും കേസും ആയതോടെ കാവ്യയ്ക്കും ദിലീപിനും ഹേറ്റേഴ്സ് കൂടി.
ദിലീപുമായുള്ള വിവാഹശേഷം ചില പൊതുവേദികളിൽ ദിലീപിനൊപ്പം കാവ്യ എത്തിയിരുന്നു. സെലിബ്രിറ്റികളുടെ ഫങ്ഷനുകളിലും മക്കൾക്കൊപ്പം കാവ്യ എത്താറുണ്ട്. വർഷം ഏഴ് കഴിഞ്ഞു കാവ്യ ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിട്ട്. ഇപ്പോഴിതാ കാവ്യാ മാധവൻ ഫാൻ പേജുകളിൽ ഒരു പഴയകാല അഭിമുഖം വൈറലായി മാറുകയാണ്. ഗൃഹലക്ഷ്‍മിക്ക് നൽകിയ കാവ്യയുടെ അഭിമുഖമാണ് വൈറലാകുന്നത്.
ആദ്യവിവാഹം, ഡിവോഴ്സ്, അഭിനയത്തിലേക്കുള്ള മടങ്ങി വരവ് എന്നിവയെ കുറിച്ചെല്ലാം അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. മാത്രമല്ല ദിലീപ്-മഞ്ജു വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിനോട് രോഷത്തോടെ താരം പ്രതികരിക്കുകയും ചെയ്തു. 'ഒരു സാധാരണ പെൺകുട്ടിയായി ജീവിക്കാൻ ശ്രമിച്ചയാളാണ് ഞാൻ. പക്ഷെ പ്രാക്റ്റിക്കലി എനിക്ക് അതിന് സാധിച്ചിരുന്നില്ല.'

'ഇന്നത്തെ തലമുറയിൽ പെട്ട പെൺകുട്ടികൾ ഒറ്റക്ക് ജീവിക്കാൻ പ്രാപ്‌തരാണ്. എന്നാൽ എനിക്ക് അതിന് കഴിയില്ല. എന്തിനും അച്ഛനും അമ്മയും കൂടെ വേണമെനിക്ക്. വിവാഹം എന്ന സങ്കൽപത്തോട് എനിക്ക് ഒരു എതിർപ്പും ഇല്ല. അങ്ങിനെ ഉണ്ടെങ്കിൽ മറ്റുള്ളവരുടെ വിവാഹം കൂടാൻ ഞാൻ പോകില്ലല്ലോ. എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം. അത് അവർ ഭംഗിയായി നടത്തി.'
'അത് സക്സസ് ആകാഞ്ഞത് അവരുടെ തെറ്റല്ലല്ലോ എന്നാണ് ആദ്യ വിവാഹത്തെ കുറിച്ച് അടക്കം സംസാരിച്ച് കാവ്യ പറഞ്ഞത്. ശേഷമാണ് മഞ്ജു വാര്യർ-ദിലീപ് വിഷയത്തിൽ കാവ്യ പ്രതികരിച്ചത്. മഞ്ജു വാര്യർ ദിലീപ് വേർപിരിയലിനെ കുറിച്ചുള്ള ചോദ്യത്തിന് ക്ഷോഭത്തോടെയാണ് കാവ്യ പ്രതികരിച്ചതെന്നും അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്.'
'എല്ലാത്തിനും ഞാൻ ആണോ കാരണം..? എന്നാണത്രെ കാവ്യ ചോദിച്ചത്. മാത്രമല്ല ഇത്തരത്തിലുള്ള ഗോസിപ്പുകൾ തന്നെ ബാധിക്കില്ലെന്നും', കാവ്യ പറഞ്ഞു. 2016ൽ റിലീസ് ചെയ്ത പിന്നെയും എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. ഇപ്പോൾ മക്കളുടെ പഠനത്തിനും മറ്റുമായി ചെന്നൈയിലാണ് കാവ്യയുടെ താമസം. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് താരം.


Click it and Unblock the Notifications