തിരക്കുള്ള നായികയായപ്പോഴും വിഷമിച്ചത് ഈ കാര്യത്തിൽ: കാവ്യ മാധവൻ വെളിപ്പെടുത്തിയപ്പോൾ

മലയാള സിനിമയിൽ ഒരു കാലത്ത് ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു കാവ്യ മാധവൻ. 1991ൽ കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ, തന്റെ ഏഴാം വയസ്സിൽ ബാലതാരമായിട്ടാണ് നടി സിനിമയിലെത്തിയത്. പിന്നീട്, അനവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത കാവ്യ, 1999ൽ, തന്റെ പതിനാലാം വയസ്സിൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി. പിന്നീട്, 2016ൽ നടൻ ദിലീപിനെ വിവാഹം കഴിക്കുന്നത് വരെ, മലയാളത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളിൽ ഒരാളായിരുന്നു നടി.

പ്രശസ്ത താരമായപ്പോഴും കാവ്യയെ പിന്തുടർന്ന ദുഃഖം

പ്രശസ്ത നായികയായതിന് ശേഷം, പ്രമുഖ മലയാളം ടെലിവിഷൻ ചാനൽ ആയിരുന്ന റോസ് ബൗളിന് നൽകിയ അഭിമുഖത്തിൽ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഖത്തെ കുറിച്ച് കാവ്യ മാധവൻ വെളിപ്പെടുത്തിയിരുന്നു. അത് സിനിമയിലെ കരിയറിന് വേണ്ടി, വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു എന്നതായിരുന്നു. സിനിമ ജീവിതത്തിനിടെ മനഃപൂർവ്വമല്ലെങ്കിൽ പോലും, പഠനത്തെ തനിക്ക് അവഗണിക്കേണ്ടി വന്നു എന്ന് കാവ്യ തുറന്നു പറഞ്ഞു.

Kavya Madhavan now and then
Photo Credit: Kavya Madhavan / Facebook

"ഞാൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. ജസ്റ്റ് നായികയാവുന്നതിന് മുൻപ് വരെ. അത് എന്റെ സ്കൂളിലെ എല്ലാ ടീച്ചർമാരും പറയുന്ന കാര്യമാണ്. അവർക്കും - എന്റെ അധ്യാപകർക്ക് - ഇപ്പോൾ ഞാൻ അവരെ വിളിച്ചു സംസാരിക്കുമ്പോൾ എന്നെ കുറിച്ച് ഓർത്ത് വലിയ സന്തോഷമാണ്. "ഞാൻ കാവ്യയെ പഠിപ്പിച്ച ടീച്ചർ ആണെന്ന് പറയുമ്പോൾ - ഞാൻ ഇങ്ങനെ പറയണോ, അങ്ങനെ പറയണോ?" എന്നൊക്കെ ചോദിക്കും. പക്ഷെ ഒപ്പം അവരും പരാതി പറയുന്നത് ഞാൻ പഠിത്തം ഉപേക്ഷിച്ചതിലാണ്," പ്രശസ്ത നായിക തുറന്നു പറഞ്ഞു.

"പക്ഷെ, "മോളെ... നീ എന്ത് നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. പിന്നെ നീ പഠിപ്പ് എന്തിനാ കളഞ്ഞത്," എന്ന് അവരൊക്കെ ചോദിക്കും. ആ ചോദ്യം കേൾക്കുമ്പോഴാണ് എല്ലാ സന്തോഷവും പോവുന്നത്. കാരണം, അതൊരു വിഷമമായി ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ടാവും," കാവ്യ മാധവൻ വെളിപ്പെടുത്തി. "എന്റെ പഠിത്തം ഇടയ്ക്ക് വച്ച് മുറിഞ്ഞു പോയി. പിന്നെ എനിക്കത് തുടരാൻ എന്ത് കൊണ്ടോ, പറ്റുന്നില്ല. ഡിഗ്രി കമ്പ്ലീറ്റ് ചെയ്യണം എന്നുണ്ട് എനിക്ക്. പക്ഷെ അത് എപ്പോൾ, എങ്ങനെ, എന്നൊന്നും ഇപ്പോൾ പറയാനാവില്ല," കാവ്യ മാധവൻ കൂട്ടിച്ചേർത്തു.

Kavya Madhavan now and then
Photo Credit: Kavya Madhavan, Instagram / IMDb

ഇംഗ്ലീഷിൽ സംസാരിക്കാൻ ആത്മവിശ്വാസമില്ലെന്ന് സമ്മതിച്ച കാവ്യ

മുൻപൊരിക്കൽ, യു.എ.ഇ.യിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിനിടെ, കാവ്യ മാധവൻ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകൾ ഏറ്റു വാങ്ങിയിരുന്നു. പ്രേക്ഷകരെ അഭിസംബോധന ചെയ്തപ്പോൾ പ്രശസ്ത നടി, വളരെ ചുരുക്കം വാക്കുകൾ മാത്രം ഇംഗ്ലീഷിൽ സംസാരിച്ചതിന് ശേഷം, പെട്ടെന്ന് തന്നെ മലയാളത്തിലേക്ക് ചുവടു മാറ്റിയിരുന്നു.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയപ്പോൾ ട്രോളുകൾ നേരിടേണ്ടി വന്നെങ്കിലും, കാവ്യ മാധവൻ സധൈര്യം അതെല്ലാം നേരിട്ടിരുന്നു. ഇംഗ്ലീഷിൽ സംസാരിക്കാൻ തനിക്ക് ആത്മവിശ്വാസക്കുറവുണ്ട് എന്ന പിന്നീടൊരു അഭിമുഖത്തിൽ തുറന്നു സമ്മതിക്കാൻ യാതൊരു മടിയും മീശ മാധവൻ താരം കാണിച്ചില്ല. ഒരു വലിയ വിഭാഗം സോഷ്യൽ മീഡിയ പ്രേക്ഷകർ കാലത്തിനൊത്ത് പുരോഗമിക്കാത്തതിൽ കാവ്യയെ പരിഹസിച്ചെങ്കിലും, നടി നേരിടുന്നത് ഏതൊരു ശരാശരി മലയാളിയും നേരിടുന്ന പ്രശ്നം മാത്രമാണെന്ന് കാണിച്ച് നിരവധി പേർ രംഗത്ത് വന്നു. ഈ കാര്യത്തെ കുറിച്ച് സംസാരിക്കാൻ കാവ്യ കാണിച്ച ധൈര്യത്തേയും ഒരുപാട് പേർ പ്രശംസിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X