ഞങ്ങൾ തീർത്തും വ്യത്യസ്തർ; താരതമ്യം ചെയ്യാനേ പറ്റില്ല; മീര ജാസ്മിനെക്കുറിച്ച് കാവ്യ പറഞ്ഞത്

നായികമാർ ഇല്ലാത്ത മലയാള സിനിമയാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാ വിഷയം. വൻ ഹിറ്റാകുന്ന സിനിമകളിലൊന്നും നായികയില്ലാത്തതും മലയാളത്തിലെ മുൻനിര നായിക നടിമാരുടെ എണ്ണം കുറഞ്ഞതും അവസരങ്ങളില്ലാത്തതുമെല്ലാം ഈ സാഹചര്യത്തിന് കാരണമാണ്. പുതുമുഖങ്ങൾ ഒന്നിന് പിറകെ ഒന്നായി വരുന്നതിനാൽ പല നടിമാരും പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്നില്ല. എന്നാൽ 2000 ന്റെ തുടക്ക വർഷങ്ങളിൽ ഇതല്ലായിരുന്നു സാഹചര്യം.

അന്ന് സജീവമായിരുന്ന നടിമാരെല്ലാം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. കാവ്യ മാധവൻ, മീര ജാസ്മിൻ, നവ്യ നായർ, ഭാവന,​ ​ഗോപിക എന്നിവർ ഇതിനുദാഹരണമാണ്. നായികാ പ്രാധാന്യമുള്ള സിനിമകൾ ഇവരിൽ മീര ജാസ്മിന് മാത്രമേ തുടരെ ലഭിച്ചിട്ടുള്ളൂ. എങ്കിൽ പോലും ഈ നടിമാരെല്ലാം പ്രേക്ഷകരുടെ മനസിൽ നിലനിൽക്കുന്നു. കാവ്യ, നവ്യ, മീര എന്നിവരായിരുന്നു അക്കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാർ. മീര ജാസ്മിനെക്കുറിച്ച് മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Kavya Madhavan  Meera Jasmine

മീര ജാസ്മിനുമായി ഒരിക്കലും താൻ താരതമ്യം ചെയ്ത് നോക്കിയിട്ടില്ലെന്ന് കാവ്യ അന്ന് വ്യക്തമാക്കി. മീര ജാസ്മിൻ എന്ന ന‌ടിയുമായോ മീര ജാസ്മിനെന്ന വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാൻ പറ്റാത്ത ആളാണ് ഞാൻ. എനിക്ക് മീരയെ അങ്ങനെ അടുത്തറിയില്ല. ഒരു സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞങ്ങളുടെ എല്ലാത്തിനോടുമുള്ള ആറ്റിറ്റ്യൂഡ് വ്യത്യാസമാണെന്നാണ് തോന്നിയിട്ടുള്ളത്. ഞാൻ കുറച്ച് ഒതുങ്ങി കഴിയാൻ ആ​ഗ്രഹിക്കുന്ന ആളാണ്.

എനിക്ക് മറ്റു ഭാഷകളിൽ പോയി അഭിനയിക്കണം എന്ന ആ​ഗ്രഹം ഉണ്ടായിരുന്നെങ്കിൽ സാധിച്ചേനെ. ഒരു ആ​ഗ്രഹം മനസിൽ തോന്നിയാൽ എന്തായാലും സാധിപ്പിച്ച് എടുക്കും. അത് എന്തായാലും. അതിന് ഏറ്റവും വലിയ ഉ​ദാഹരണമാണ് ഞാൻ ഇടയ്ക്കൊന്ന് മെലിഞ്ഞത്. ഒരു മാസം കൊണ്ടാണ് ആറരക്കിലോ കുറച്ചതെന്നും കാവ്യ മാധവൻ വ്യക്തമാക്കി.

Kavya Madhavan  Meera Jasmine

അതേസമയം തടി തനിക്ക് അവസരങ്ങൾ കുറയാൻ കാരണമായിട്ടില്ലെന്നും കാവ്യ അന്ന് വ്യക്തമാക്കി. തന്റെ കരിയറിലെ ഏറ്റവും തിരക്കുള്ള സമയത്ത് തനിക്ക് നല്ല വണ്ണമുണ്ടായിരുന്നെന്നും കാവ്യ ചൂണ്ടിക്കാട്ടി. എന്നെ കാണുന്ന കാലത്തേ മലയാളി പ്രേക്ഷകർ തടിച്ചിട്ടേ കണ്ടിട്ടുള്ളൂ. മെലിഞ്ഞപ്പോൾ പലർക്കും ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരുന്നു. ത‌ടിയാണ് തന്റെ ഭം​ഗി എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കി.

ദീലീപ്-കാവ്യ ജോഡിയുടെ ജനപ്രീതിയെക്കുറിച്ചും അന്ന് കാവ്യ സംസാരിച്ചു. ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങി മീശ മാധവനിലൂടെയാണ് ആൾക്കാർ ആ പെയറിനെ കൂടുതൽ ഇഷ്ടപ്പെ‌ടാൻ തുടങ്ങിയത്. അതിന് ശേഷം കുറേ സിനിമകൾ അടുപ്പിച്ച് ചെയ്തു. പക്ഷെ ഒരുമിച്ച് അഭിനയിച്ച മിഴരണ്ടിലും, സദാനന്തന്റെ സമയം എന്നീ സിനിമകൾ നല്ലതാണെങ്കിലും വിജയിച്ചിട്ടില്ല. അതിനാൽ ഭാ​ഗ്യ ജോഡിയെന്ന് പറയാൻ പറ്റില്ലെന്നും കാവ്യ മാധവൻ ചൂണ്ടിക്കാട്ടി. മനോരമ ന്യൂസിന് വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യങ്ങൾ പറഞ്ഞത്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X