വിവാഹവും കുട്ടികളുമായിരുന്നു സ്വപ്നം, ഇനിയെന്ത് എന്ന ചോദ്യമലട്ടി, ടെയുണ്ടാകുമെന്ന് വിശ്വസിച്ചർ...; കാവ്യ മാധവൻ
നടി കാവ്യ മാധവന്റെ ആദ്യ വിവാഹബന്ധം വേർപിരിഞ്ഞത് ഒരു കാലത്ത് വലിയ വാർത്തയായിരുന്നു. 2009 ലായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. 2011 ൽ ഈ ബന്ധം പിരിഞ്ഞു. ഇതിനിടെ നടി സിനിമാ രംഗത്തേക്ക് തിരിച്ചെത്തി. വിവാഹബന്ധം പിരിയേണ്ടി വന്നതിനെക്കുറിച്ച് അന്ന് കാവ്യ മാധവൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം കല്യാണം കഴിഞ്ഞ് കുട്ടികളാെക്കെയായി ജീവിക്കലായിരുന്നു. അതിന് വേണ്ടിയാണ് ഞാൻ ജനിച്ചതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊരു യോഗമുണ്ടായി ജീവിതത്തിൽ. ഭാഗ്യം കൊണ്ടായിരിക്കും സിനിമാ രംഗത്തേക്ക് തിരിച്ച് വരാനായത്. വിവാഹം ചെയ്ത് പോകുന്ന സമയത്തും ഞാൻ ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ല. ദെെവമായിട്ട് എന്നെ ആ സമയത്ത് പറയിപ്പിക്കാതിരുന്നതാകും. ഇപ്പോൾ കുറേക്കൂടി ആൾക്കാരെ മനസിലാക്കാൻ പറ്റുന്നുണ്ട്. മുമ്പ് ഒരാളുടെ യഥാർത്ഥ മുഖം മനസിലാക്കാൻ എനിക്ക് കുറേ കാലങ്ങൾ വേണമായിരുന്നു.

പക്ഷെ ഇപ്പോൾ എനിക്ക് മനസിലാകുന്നുണ്ട്. കല്യാണമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം അതിനപ്പുറം വേറൊന്നുമില്ല എന്നൊക്കെയായിരുന്നു എന്റെ ചിന്ത. പക്ഷെ അതിനപ്പുറവും ഒരു ജീവിതമുണ്ടെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കിടെ തനിക്കൊപ്പം നിന്നത് കുടുംബമാണെന്നും കാവ്യ മാധവൻ പറഞ്ഞു.
എന്റെ അച്ഛൻ, അമ്മ, ചേട്ടൻ എന്നിവരും മറ്റ് ബന്ധുക്കളും ഒരേ പോലെ എന്റെയൊപ്പം നിന്നു. പിന്നെ സിനിമയിലെ വളരെ കുറച്ച് സുഹൃത്തുക്കളും കൂടെ പഠിച്ച സുഹൃത്തുക്കളും. ഞാനിത് വരെ കണ്ടിട്ടില്ലാത്ത, എന്നെ മാറി നിന്ന് സ്നേഹിക്കുന്നവരുടെ പിന്തുണയും വലുതായിരുന്നു. ഒപ്പം നിൽക്കാത്തവരെയും തിരിച്ചറിഞ്ഞു. എന്നെ വിളിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞ് മാറി നിന്ന് കുറ്റം പറഞ്ഞവർ. എത്രയോ വർഷമായി സിനിമയിൽ ഞാൻ വന്നിട്ട്. ഇത്രയും വർഷങ്ങൾ ഞാൻ കണ്ടിരുന്നവർ.
എനിക്കൊരു വിഷമം വന്നാൽ ഇവരൊക്കെ എന്റെ കൂടെയുണ്ട് എന്നാണ് ഞാൻ വിശ്വസിച്ചത്. പക്ഷെ അവരൊന്നും എന്റെ കൂടെയില്ല. മാറി നിന്ന് കുറ്റം പറയുന്നു. അപ്പോൾ എനിക്കുണ്ടായ വിഷമം ഭീകരമായിരുന്നു. അതിൽ നിന്ന് കര കയറാനാണ് ഞാൻ കുറേയൊക്കെ പ്രയാസപ്പെട്ടത്. ഇനിയെന്ത് എന്ന ചോദ്യം എനിക്കുണ്ടായിരുന്നു. തിരിച്ചും മറിച്ചുമൊക്കെ ചിന്തിച്ചാണ് ഞാൻ എന്റെ ജീവിതത്തിലെ വലിയ തീരുമാനമെടുത്തത്. വീണ്ടും സിനിമയിൽ അഭിനയിക്കുക എന്നൊന്നും എന്റെ മനസിൽ ഉണ്ടായിരുന്നില്ല. വേറെ എന്ത് ജോലി ചെയ്യുമെന്ന ചിന്ത. ഞാൻ പഠിച്ചിട്ടുമില്ല.
ജോഷി സാറാണ് ഞാൻ തിരിച്ച് വന്നപ്പോൾ ചെഗുവേര എന്ന സിനിമയിലേക്ക് എനിക്ക് ആദ്യമായി അവസരം തരുന്നത്. പക്ഷെ ആ സിനിമ നടന്നില്ല. തിരിച്ച് വരുമ്പോൾ ആൾക്കാരുടെ ഇഷ്ടം പോയോ എന്ന് പേടിയുണ്ടായിരുന്നു. ദെെവത്തെ വിശ്വസിച്ച് മുന്നോട്ട് പോകുകയായിരുന്നെന്നും കാവ്യ മാധവൻ അന്ന് പറഞ്ഞു.


Click it and Unblock the Notifications