മാസങ്ങൾക്കുള്ളിൽ അവളുടെ ജീവിതം തന്നെ മാറി, എന്നെ വിളിച്ചിരുന്നു; തലയിൽ വരച്ചത് പോലെയാണ്: കാവ്യയുടെ വാക്കുകൾ

രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാള സിനിമാന രം​ഗത്ത് സജീവമായിരുന്ന നായിക നടിമാർക്ക് ഇന്നും പ്രേക്ഷക മനസിൽ വലിയ സ്ഥാനമുണ്ട്. മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ​ഗോപിക, ഭാവന എന്നിവരായിരുന്നു അക്കാലത്ത് ഏറ്റവും തിരക്കുള്ള മലയാളി നടിമാർ. ശ്ര​ദ്ധേയ വേഷങ്ങൾ ഇവർക്ക് തുടരെ ലഭിച്ചു. മീര മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും വലിയ താരമായി വളർന്നു. ​ഗോപികയ്ക്കും തമിഴിൽ മികച്ച വേഷങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭാവന മലയാളം കഴിഞ്ഞാൽ കന്നഡ സിനിമാ രം​ഗത്താണ് സജീവമായത്. കാവ്യ പക്ഷെ മലയാള സിനിമാ രം​ഗത്ത് തന്നെ ശ്രദ്ധ കൊടുത്തു. പ്രേക്ഷകർക്ക് കുറച്ചധികം സ്നേഹം അക്കാലത്ത് കാവ്യയോടുണ്ടായിരുന്നു. ബാലതാരമായി വന്ന കാവ്യ നായികയായി മാറുന്നതും താരമായി വളരുന്നതും മലയാളി പ്രേക്ഷകർ കണ്ടതാണ്. അക്കാലത്തെ നായിക നടിമാരെല്ലാം ഇന്ന് പലയിടങ്ങളിലേക്ക് മാറി.

Kavya Madhavan  Gopika

​ഗോപികയും കാവ്യയും അഭിനയ രം​ഗം പൂർണമായും വിട്ടു. 2008 ലായിരുന്നു ​ഗോപികയുടെ വിവാഹം. വിവാഹ ശേഷം നടി ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയി. ഇടയ്ക്ക് തിരിച്ച് വന്ന് ചില സിനിമകൾ ചെയ്തെങ്കിലും പഴയത് പോലെ സജീവമായില്ല. 2016 ൽ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് കാവ്യ അഭിനയ രം​ഗം വിട്ടത്. ​ഗോപികയുടെ വിവാഹത്തെക്കുറിച്ച് ഒരിക്കൽ കാവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിവാഹമെന്ന് പറയുന്നത് തലയിൽ വരച്ചത് പോലെയാണ്. ​ഗോപികയുടെ കല്യാണം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ഞങ്ങൾ എല്ലാവരും ഒരേ പ്രായത്തിലുള്ള കുട്ടികളാണ്. കല്യാണം നോക്കിത്തുടങ്ങി എന്ന് പറഞ്ഞിരുന്നു. രണ്ടാഴ്ച മുമ്പ് വരെ ഞങ്ങൾ കണ്ടതാണ്. ഒന്നും ആയിട്ടുണ്ടായിരുന്നില്ല. കുറച്ച് നോക്കി വെച്ചിട്ടേയുള്ളൂ. രണ്ടാമത്തെ ആഴ്ചയായപ്പോഴാണ് അവൾ എന്നെ വിളിച്ച് കൺഫോം ആയി, നീ ഇതാരോടും പറയേണ്ട എന്ന് പറഞ്ഞത്. ഞങ്ങൾ അടുത്ത കുറച്ച് സുഹൃത്തുക്കളുണ്ട്.

Kavya Madhavan  Gopika

ഞങ്ങളിൽ മാത്രം ഒതുങ്ങിയ കാര്യമായിരുന്നു. പിന്നെയാണത് പബ്ലിസിറ്റി ആയത്. ഇങ്ങനെയല്ലേ ഓരോ മാറ്റങ്ങൾ ജീവിതത്തിലുണ്ടാകുന്നതെന്ന് ഞാൻ ചിന്തിക്കും. ഞാനും ഭാവനയും ​ഗോപികയും കൂടി റിമി ടോമിയുടെ കല്യാണത്തിന് പോയപ്പോൾ ഞങ്ങളെല്ലാവരും ഓരോ കാര്യങ്ങൾ സംസാരിച്ചു. അപ്പോഴൊന്നും അടുത്ത ആഴ്ച നീ എൻ​ഗേജ്ഡ് ആകും, അടുത്തയാഴ്ച നീ പുതിയൊരു ജീവിതം തുടങ്ങുകയാണെന്നൊന്നും ഞങ്ങൾ ചിന്തിക്കുന്നില്ല. അവളും ചിന്തിച്ചിട്ടുണ്ടാവില്ല.

എത്ര പെട്ടെന്നാണ് എല്ലാം കഴിഞ്ഞത്. എൻ​ഗേജ്മെന്റ് കഴിഞ്ഞു, അടുത്തതിന്റെ അടുത്തയാഴ്ച കല്യാണം കഴിഞ്ഞു. അവളിപ്പോൾ അയർലന്റിൽ അവളുടെ വീട്ടിലുമെത്തി. കുറച്ച് മാസങ്ങൾ കൊണ്ട് എന്ത് മാറ്റം ജീവിതത്തിലുണ്ടായി. അത്രയേ ഉള്ളൂ. എനിക്ക് കല്യാണ സമയമായി. എന്റെ വീട്ടിലും വളരെ കാര്യമായി കല്യാണാലോചനകൾ നോക്കിത്തുടങ്ങുന്നുണ്ട്. എന്റെ ജീവിതത്തിലും ചിലപ്പോൾ ഇങ്ങനെയായിരിക്കുമെന്നും അന്ന് കാവ്യ മാധവൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കാവ്യയുടെ പിതാവ് പി മാധവൻ അന്തരിച്ചത്. ചെന്നെെയിലെ വീട്ടിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടന്നു. കാവ്യ അഭിനയ രം​ഗത്തേക്ക് മടങ്ങി വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. പിന്നെയും ആണ് കാവ്യ അവസാനമായി അഭിനയിച്ച സിനിമ. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. ഭാര്യ അത്ര പോര ആണ് ​ഗോപിക അവസാനമായി അഭിനയിച്ച സിനിമ. അജിലേഷ് ചാക്കോ എന്നാണ് ​ഗോപികയുടെ ഭർത്താവിന്റെ പേര്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. ലെെം ലെെറ്റിൽ ​ഗോപികയെ ഇപ്പോൾ കാണാറേയില്ല.

More from Filmibeat

Read more about: kavya madhavan gopika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X