'ഒന്നും പ്ലാൻഡല്ല... എല്ലാം സംഭവിച്ചതാണ്, ദിലീപേട്ടനും ലാലുച്ചേട്ടനുമാണ് എനിക്ക് ആത്മവിശ്വാസം തന്നത്'; കാവ്യ!

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കാവ്യ മാധവൻ. അഭിനയത്തിൽ സജീവം അല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ്. അത്രത്തോളം ആഴത്തിലുള്ള കഥാപാത്രങ്ങളെയാണ് കാവ്യ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്.

ജനപ്രിയ നായകന്റെ ഭാര്യയായ ശേഷം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുന്ന കാവ്യ സമ്പൂർണ്ണ കുടുംബിനിയുടെ റോളിലാണ് ഇപ്പോൾ തിളങ്ങുന്നത്. കാവ്യക്ക് ഒപ്പം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് നടിയുടെ കുടുംബവും. സോഷ്യൽമീഡിയയിൽ നിന്ന് പോലും വിട്ടുനിന്നിരുന്ന നടി അടുത്തിടെയാണ് ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നത്.

തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും മക്കൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രങ്ങളുമെല്ലാം കാവ്യ ഇപ്പോൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. മുപ്പത്തൊമ്പതുകാരിയായ കാവ്യയുടെ ആദ്യ വിവാഹം 2009ൽ നിശാൽ ചന്ദ്രയുമായിട്ടായിരുന്നു. എന്നാൽ മൂന്ന് വർഷത്തോളം മാത്രമെ ആ വിവാഹ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നുള്ളു.

Kavya Madhavan

കാവ്യ നിശാൽ ചന്ദ്രയിൽ നിന്നും വിവാഹമോചനം നേടുകയും വീണ്ടും അഭിനയത്തിൽ സജീവമാകുകയും ചെയ്തു. കാവ്യയുടെ വിവാ​ഹമോചനം നടന്ന് വൈകാതെ തന്നെ ദിലീപും മഞ്ജു വാര്യരും ബന്ധം വേർപ്പെടുത്തി. മഞ്ജുവിനെ വിവാഹം ചെയ്ത ശേഷവും ദിലീപിന്റെ പേരിനൊപ്പം എപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേര് കാവ്യ മാധവന്റെയായിരുന്നു.

മഞ്ജുവും ​ദിലീപും വേർപിരിഞ്ഞതിനുള്ള കാരണങ്ങളിൽ ഒന്ന് കാവ്യയാണെന്ന് കരുതുന്നവർ ഇപ്പോഴും നിരവധിയുണ്ട്. അതുകൊണ്ട് തന്നെയാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തപ്പോൾ പരിഹാസങ്ങൾ ഉണ്ടായതും.

തന്റെ മകളുടെ സമ്മതത്തോടെയാണ് കാവ്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നാണ് പിന്നീട് ദിലീപ് പറഞ്ഞത്. ഇപ്പോൾ കാവ്യയിൽ ദിലീപിന് ഒരു മകളുണ്ട്. എന്നാൽ കാവ്യയോട് ഒരു കാലത്ത് അളവില്ലാത്ത സ്നേഹം സൂക്ഷിച്ചിരുന്ന ഒരു കൂട്ടം പ്രേക്ഷകർ ഇപ്പോൾ കാവ്യയ്ക്ക് എതിരാണ്. നായികയായുള്ള കാവ്യയുടെ തുടക്കം ദിലീപിനൊപ്പമായിരുന്നു.

ശേഷം നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ബാലതാരമായിരുന്നുവെങ്കിലും നായികയായി ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ പല കാര്യങ്ങളിലും തനിക്ക് ഭയം ഉണ്ടായിരുന്നുവെന്നും അതെല്ലാം മാറിയത് ദിലീപും സംവിധായകൻ ലാൽ ജോസും തന്ന ആത്മവിശ്വാസം കൊണ്ടുമാണെന്ന് പറയുകയാണ് കാവ്യ.

Kavya Madhavan

കുറച്ച് വർഷങ്ങൾക്ക് മുമ്പ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തിൽ പ്രചോദ​നമായവരെയും സ്വാധീനം ചെലുത്തിയവരെയും കുറിച്ച് കാവ്യ മാധവൻ സംസാരിച്ചത്. 'ഒരുപാട് സംവിധായകർക്കൊപ്പം പ്രവർത്തിച്ചതുകൊണ്ട് ഞാൻ ഫ്ലക്സിബിളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.'

'ചില സംവിധായർ കഥാപാത്രം നമ്മളെ ഏൽപ്പിച്ച് മാറിയിരിക്കും. എന്താണ് ചെയ്യേണ്ടത് എന്ന് പോലും പറയില്ല. ലോഹി അങ്കിളൊക്കെ നമുക്ക് എല്ലാം പറഞ്ഞ് തന്ന് ആ കഥാപാത്രമായി നമ്മെ മാറ്റും. നമ്മളെക്കാൾ എക്സ്പീരിയൻസുള്ളവരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ ഭയം തോന്നും. അതുകൊണ്ട് തന്നെ എനിക്കൊപ്പം പുതിയ ആളുകൾ വർക്ക് ചെയ്യാൻ വരുമ്പോൾ അവരെ കംഫേർട്ടാക്കാൻ ഞാൻ ശ്രമിക്കും.'

'കാരണം ഞാൻ തുടക്കകാരിയായിരുന്നപ്പോൾ എന്റെ സീനിയേഴ്സ് കംഫർട്ടായി വർക്ക് ചെയ്യാൻ എന്നെ സഹായിച്ചിരുന്നു. ഞാൻ ചന്ദ്രനുദിക്കുന്ന ദിക്കിൽ അഭിനയിച്ചതിന്റെ മുഴുവൻ ക്രഡിറ്റും ലാലുച്ചേട്ടനും ദിലീപേട്ടനുമുള്ളതാണ്. കാരണം അവർ എനിക്ക് കോൺഫിഡൻസ് തന്നിരുന്നു. എനിക്ക് ചെയ്യാൻ പറ്റില്ലെന്ന തോന്നൽ വന്ന് നിൽക്കുമ്പോൾ എന്നിലെ ആത്മവിശ്വാസം കൂട്ടിയതും അവരാണ്.'

'അങ്ങനെയാണ് ആ കഥാപാത്രം ഞാൻ ചെയ്തത്. അവരിൽ നിന്നും ഇതൊക്കെ പഠിച്ചതുകൊണ്ട് എന്റെ കൂടെ പുതിയതായി വർക്ക് ചെയ്യുന്നവർക്ക് ആ ആത്മവിശ്വാസം ഞാൻ കൊടുക്കാറുണ്ട്. കമലങ്കിൾ എന്ന സ്കൂളിൽ നിന്നാണ് ഞാനും ദിലീപേട്ടനും എല്ലാം വന്നിരിക്കുന്നത്. ഒന്നും പ്ലാൻഡല്ല... എല്ലാം സംഭവിച്ചതാണെന്നും', കാവ്യ മാധവൻ പറയുന്നു.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X