For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യയെ നടൻ മാധവന്റെ ഭാര്യയാക്കി, കാണാൻ ആരാധകർ എത്തി, രസകരമായ സംഭവം വെളിപ്പെടുത്തി കാവ്യ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് നടി. സിനിമയിൽ സജീവമായി നിന്നിരുന്ന സമയത്തായിരുന്നു കാവ്യ വിവാഹിതയാവുന്നത്. തുടർന്ന് അഭിനയത്തിന് അവധി നൽകി കുടുംബിനിയായി മാറുകയായിരുന്നു. കാവ്യ- ദിലീപ് ദമ്പതികൾക്ക് മഹാലക്ഷ്മി എന്ന് പേരുള്ള ഒരു മകളുണ്ട്. സോഷ്യൽ മീഡിയയിൽ കാവ്യ അത്രയധികം സജീവമല്ല. ഫാൻസ് പേജിലൂടേയും ദിലീപിന്റെ സോഷ്യൽ മീഡിയ പേജിലൂടേയുമാണ് നടിയുടെ വിശേഷം അറിയുന്നത്.

  അച്ഛന് മുന്നിൽ തെറ്റുകൾ ഏറ്റു പറഞ്ഞ് സിദ്ധാർത്ഥ്, വികാരഭരിത മുഹൂർത്തങ്ങളുമായി കുടുംബവിളക്ക്

  അഭിനയത്തിൽ സജീവമല്ലെങ്കിലും ദിലീപിനോടൊപ്പം നടി പൊതുവേദികളിൽ എത്താറുണ്ട്. എല്ലാവരുമായി വളരെ നല്ല ബന്ധമാണ് കാവ്യ കാത്തു സൂക്ഷിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കാവ്യയ്ക്ക് ജയസൂര്യ കൊടുത്ത ഒരു ഉഗ്രൻ പണിയാണ്. നടി തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത സുഹൃത്തുക്കളാണ് കാവ്യയും ജയസൂര്യയും. ഇപ്പോഴിത നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.അച്ഛന് മുന്നിൽ തെറ്റുകൾ ഏറ്റു പറഞ്ഞ് സിദ്ധാർത്ഥ്, വികാരഭരിത മുഹൂർത്തങ്ങളുമായി കുടുംബവിളക്ക്

  അച്ഛന് മുന്നിൽ തെറ്റുകൾ ഏറ്റു പറഞ്ഞ് സിദ്ധാർത്ഥ്, വികാരഭരിത മുഹൂർത്തങ്ങളുമായി കുടുംബവിളക്ക്

  സൈമ പുരസ്കാര വേദിയിൽ വെച്ചാണ് ജയസൂര്യ തനിയ്ക്ക് നൽകിയ പണിയെ കുറിച്ച് നടി വെളിപ്പെടുത്തിയത്. നടൻ മാധവനും അന്ന് വേദിയിലുണ്ടായിരുന്നു. പുരസ്കാരം വാങ്ങാൻ സ്റ്റേജിലെത്തിയപ്പോഴാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്. രഞ്ജിനി ഹരിദാസും നടൻ ടിനി ടോമു ആയിരുന്നു അവതാരകരായി എത്തിയത്. പുരസ്കാരം വാങ്ങിയതിന് ശേഷം നടി എല്ലാവരോടും നന്ദി പറയുന്നുണ്ട്. കാവ്യയുടെ വാക്കുകൾ ഇങ്ങനെ..''എല്ലാവർക്കും നമസ്കാരം. ഒരുപാട് സന്തോഷമുണ്ട്. ഒരു സിനിമക്ക് ഒരു അവാർഡ് എന്നതുപോലെയല്ല ഇത്. ഇതുവളരെ സ്പെഷ്യൽ ആണ്. ഒരു ഇൻഡസ്ട്രിയിൽ നിൽക്കുക എന്ന് പറയുന്നത് എനിക്ക് തോനുന്നു കഴിവ് ഭാഗ്യം, എന്നതിനേക്കാളൊക്കെ ഉപരി ജനങ്ങൾ തരുന്ന അംഗീകാരം ആണ് എല്ലാം. അതുകൊണ്ടുതന്നെ ഇത് ഞാൻ ജനങ്ങൾ തരുന്ന അംഗീകാരമായിട്ടാണ് കാണുന്നത്. അതിന് കാരണമായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നു.

  ലാലുച്ചേട്ടൻ ഇവിടെ എവിടെയോ ഉണ്ട്. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഒരു അവാർഡ് വാങ്ങിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ദാസേട്ടനും പ്രഭ ആന്റി എല്ലാവരും ഉണ്ട്. അവരുടെയൊക്കെ സാന്നിധ്യത്തിൽ അവാർഡ് വാങ്ങാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഒരുപാട് നന്ദിയുണ്ട് സൈമ എനിക്ക് ഈ വിലയേറിയ അവാർഡ് നൽകിയതിന്.... കാവ്യ പറഞ്ഞു. ഇതിന് ശേഷമാണ് മാധവനുമായി ബന്ധപ്പെട്ട ആ സംഭവം നടി വെളിപ്പെടുത്തുന്നത്. അവസാനം കണ്ടപ്പോൾ ഞാൻ പറയാൻ മറന്നു പോയി എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് ആ രസകരമായ സംഭവം വെളിപ്പെടുത്തിയത്.

  ആദ്യം ഇംഗ്ലീഷിലാണ് കാവ്യ പറഞ്ഞ് തുടങ്ങിയതെങ്കിലും പിന്നീട് മലയാളത്തിൽ സംസാരിക്കാമെന്ന് പറയുകയായിരുന്നു.''ഞാൻ മലയാളത്തിൽ പറയാം ആരാന്നു വച്ചാൽ ഈ പുള്ളിക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു കൊടുത്തോളൂ. യൂക്യാൻ അണ്ടർസ്റ്റാൻഡ് മലയാളം എന്ന് കാവ്യ, മാധവനോട്'' ചോദിക്കുന്നു. ലിറ്റിൽ എന്നാണ് മാധവൻ നടിയുടെ ചോദ്യത്തിന് മറുപടി നൽകിയത്. പിന്നീട് തമിഴ് സംസാരിക്കാം എന്ന് പറഞ്ഞ കാവ്യ ആ സംഭവം പറയുകയായിരുന്നു.

  കാവ്യയുടെ വാക്കുകൾ ഇങ്ങനെ... ''ഞാൻ നായികയായി അഭിനയിച്ചു തുടങ്ങിയ സമയം. ഊട്ടിയിൽ ഷൂട്ടിന് പോയപ്പോൾ ഉള്ള സംഭവം ആണ്. എന്റെ പേര് കാവ്യാ മാധവൻ എന്നാണെന്ന് അവിടെ ആർക്കും എന്നെ അറിയില്ല. അന്ന് താങ്കള്‍ വലിയ സ്റ്റാറാണ്. ഇന്നും അങ്ങനെയാണ്. അപ്പോൾ എന്നെക്കാണാന്‍ കുറെ ആളുകള്‍ വന്നു. ഞാന്‍ അദ്ഭുതപ്പെട്ടു. എന്നെ കാണാന്‍ ഇവര്‍ വരേണ്ട കാര്യമെന്താ എന്നോര്‍ത്തു. പിന്നെയാണ് കാര്യം എനിക്ക് മനസിലാകുന്നത്. ജയസൂര്യയും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം അവിടെയുള്ളവരോടൊക്കെ ഞാന്‍, നടന്‍ മാധവന്‍റെ ഭാര്യയാണെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഇത്രയും ആളുകൾ എന്നെ കാണാൻ വരുന്നത്. കാവ്യ പറയുന്നു.

  Recommended Video

  Dileep shares pictures of daughter Mahalakshmi's writing ceremony

  നടിയ്ക്ക് മറുപടിയും നടൻ നൽകിയിട്ടുണ്ട്. തന്റെ സിനിമയിലെ ഒരു ഡയലോഗ് ആണ് നടൻ പറയുന്നത്. മാധവന്റെ വാക്കുകൾ ഇങ്ങനെ... ''നോ പ്രോബ്ലം എന്‍റെ ആദ്യ സിനിമയില്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗുണ്ട്, അഡ്ജസ്റ്റ് ചെയ്യാം''. ചിരിയോടെയാണ് നടൻരെ വാക്കുകൾ എല്ലാവരും ശ്രവിച്ചത്. കാവ്യ സിനിമയിൽ സജീവമല്ലെങ്കിലും നടിയുടെ പഴയ അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചർച്ചയാവാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കാവ്യയുടേയും ദിലീപിന്റേയും മകൾ മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ. വൻ ആഘോഷമാക്കിയിരുന്നു താരങ്ങൾ.

  Read more about: kavya madhavan madhavan
  English summary
  Kavya Madhavan Opens Up Funny Incident With Actor Madhvan, throwback interview Went viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X