അഭിനയത്തില്‍ കാവ്യ മാധവന് റേഞ്ച് കാണിക്കാന്‍ മുഴുനീള സിനിമ വേണ്ട! ദിലീപിനൊപ്പമുള്ള ഈ സീന്‍ മതി!!

നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ് കാവ്യ മാധവന്‍. 2015 ല്‍ റിലീസിനെത്തിയ പിന്നെയും ആയിരുന്നു കാവ്യ നായികയായിട്ടെത്തിയ അവസാന ചിത്രം. അടുത്തിടെ കാവ്യയ്ക്കും ദിലീപിനും ഒരു കുഞ്ഞ് കൂടി പിറന്നതോടെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഉടന്‍ ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

എന്നാല്‍ കാലമെത്ര കഴിഞ്ഞാലും കാവ്യ മാധവനെ പോലെയുള്ള നടിമാരുടെ കഴിവ് എന്താണെന്ന് പ്രേക്ഷകരുടെ ഉള്ളില്‍ നിലനില്‍ക്കും. അതിന് ഉദാഹരണമാണ് കാവ്യ നായികയായി അഭിനയിച്ച ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലെ പ്രകടനം. ചെറിയ പ്രായത്തില്‍ ആരെയും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാവ്യ ആ ചിത്രത്തിലൂടെ നടത്തിയിരുന്നത്. ഇപ്പോഴും ആ സിനിമയിലെ കാവ്യയുടെ പ്രകടനത്തെ കുറിച്ച് ഓരോ കാര്യവും പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

 കാവ്യ മാധവന്‍

കാവ്യ മാധവന്‍

ചെറുപ്പത്തില്‍ തന്നെ കലയോട് അതീവ താല്‍പര്യം പുലര്‍ത്തിയ താരമായിരുന്നു കാവ്യ മാധവന്‍. തുടര്‍ച്ചയായി കാസര്‍ഗോഡ് ജില്ലയിലെ കലാതിലകം കാവ്യയായിരുന്നു. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാവ്യ മാധവന്‍ സിനിമയിലേക്ക് എത്തുന്നത്. അഴകിയ രാവണന്‍ എന്ന ചിത്രമടക്കം പിന്നീട് ബാലതാരമായി ഒരുപാട് സിനിമകളിലും പ്രത്യക്ഷപ്പെട്ട കാവ്യ പതിനഞ്ചാം വയസിലായിരുന്നു നായികയായി അരങ്ങേറ്റം നടത്തിയത്. ദിലീപിന്റെ നായികയായി ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയായിരുന്നു കാവ്യ നായികയായി അഭിനയിച്ചത്.

 കാവ്യയെ സമ്മതിക്കണം

കാവ്യയെ സമ്മതിക്കണം

സിനിമയില്‍ ദിലീപിനെ സ്‌നേഹിച്ചിരുന്ന രാധ എന്ന കഥാപാത്രത്തെയായിരുന്നു കാവ്യ അവതരിപ്പിച്ചത്. ബിജു മേനോനെ വിവാഹം കഴിച്ചെങ്കിലും ദിലീപിന് വേണ്ടി കാത്തിരിക്കുന്ന രാധയായി മികച്ച അഭിനയമായിരുന്നു കാവ്യ കാഴ്ച വെച്ചത്. സിനിമയുടെ ക്ലൈമാക്‌സിലെ അഭിനയം കണ്ടാല്‍ ആരും കൈ അടിച്ച് പോവും. താലിയോ താലിയുടെ മഹത്വമോ എന്തിന് വിവാഹത്തിന്റെ പവിത്രത എന്താണെന്നും പോലും തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ഇങ്ങനൊരു രംഗം അഭിനയിച്ചു ഫലിപ്പിച്ച കാവ്യയെ സമ്മതിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

  ചന്ദ്രനുദിക്കുന്ന ദിക്കില്‍

ചന്ദ്രനുദിക്കുന്ന ദിക്കില്‍

1999 ലായിരുന്നു ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ റിലീസിനെത്തുന്നത്. ദിലീപ്, കാവ്യ മാധവന്‍, സംയുക്ത വര്‍മ്മ, ബിജു മേനോന്‍, ലാല്‍, ജഗദീഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബാബു ജനാര്‍ദ്ധനനായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. കുടുംബ പശ്ചാതലത്തിലൊരുക്കിയ സിനിമ അക്കാലത്തെ ഹിറ്റുകളില്‍ ഒന്നായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിലെ കാവ്യയുടെ പ്രകടനമായിരുന്നു പിന്നീടുള്ള നടിയുടെ വളര്‍ച്ച പിന്നില്‍.

 മലയാളത്തിലെ സൂപ്പര്‍ നായിക

മലയാളത്തിലെ സൂപ്പര്‍ നായിക

1991 ല്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാവ്യയുടെ വളര്‍ച്ച അതിവേഗമായിരുന്നു. ആര്‍ക്കും പ്രതീക്ഷിക്കാന്‍ പറ്റാത്ത ഉയരത്തിലേക്ക് വളര്‍ന്ന കാവ്യ ഇതിനകം 74 ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഉണ്ടക്കണ്ണും നീണ്ട മുടിയും മൂക്കിലെ മറുകും തുടങ്ങി ശാലീന സൗന്ദര്യമായിരുന്നു കാവ്യയ്ക്ക് ഏറ്റവുമധികം ആരാധകരുണ്ടാവാന്‍ കാരണം. രണ്ട് തവണയായിരുന്നു മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം കാവ്യയെ തേടി എത്തിയത്. 2004 ല്‍ പെരുമഴക്കാലം എന്ന ചിത്രത്തിലൂടെയും 2011 ല്‍ ഖദ്ദാമ്മ എന്ന ചിത്രത്തിലെ പ്രകടനത്തിനുമായിരുന്നു പുരസ്‌കാരം. ഇത് മാത്രമല്ല ഫിലിം ഫെയര്‍, ഏഷ്യാനെറ്റ് അവാര്‍ഡ്‌സ്, കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, വനിതാ തുടങ്ങി കാവ്യയെ തേടി എത്തിയത് ഒട്ടനവധി ബഹുമതികളാണ്.

 ദിലീപുമായിട്ടുള്ള വിവാഹം

ദിലീപുമായിട്ടുള്ള വിവാഹം

ഏറെ കാലം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നിന്ന താരങ്ങളായിരുന്നു കാവ്യ മാധവനും ദിലീപും. മഞ്ജു വാര്യരുമായിട്ടുള്ള ദിലീപിന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ 2016 നവംബറിലായിരുന്നു ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. മലയാളക്കരയെ ഞെട്ടിച്ച് കൊണ്ടായിരുന്നു കാവ്യ-ദിലീപ് വിവാഹ വാര്‍ത്ത പുറത്ത് വന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിജയദശമി ദിനത്തില്‍ ഒരു പെണ്‍കുഞ്ഞ് താരദമ്പതികളുടെ ജീവിതത്തിലേക്ക് കടന്ന് വന്നിരുന്നു. മഹാലക്ഷ്മി എന്നായിരുന്നു കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X