ദിലീപിനൊപ്പം ലിറ്റില്‍ സാന്റയായി മകള്‍ മഹാലക്ഷ്മി! ചിത്രം പങ്കുവെച്ച് കാവ്യ

By Midhun Raj

ദിലീപ്-കാവ്യ താരജോഡികളുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. വിവാഹ ശേഷമുളള ഇവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എല്ലാവരും ഏറ്റെടുത്തിരുന്നു. വിവാഹ വാര്‍ഷികവും മകള്‍ മഹാലക്ഷ്മിയുടെ പിറന്നാളുമെല്ലാം അടുത്തിടെ ഇരുവരും ആഘോഷമാക്കി മാറ്റിയിരുന്നു. തുടര്‍ന്ന് കുടുംബത്തോടൊപ്പമുളള ദിലീപിന്റെ പുതിയ ചിത്രവും തരംഗമായിരുന്നു.

വിവാഹ ശേഷം കാവ്യ സിനിമ വിട്ടെങ്കിലും ദിലീപ് വീണ്ടും സജീവമായിരുന്നു. മൈ സാന്റ എന്ന ചിത്രമാണ് ജനപ്രിയ നായകന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ കാവ്യ മാധവന്‍ പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ഭര്‍ത്താവിന്റെയും മകളുടെയും പുതിയൊരു ചിത്രമാണ് തന്റെ ഫേസ്ബുക്ക് പേജില്‍ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ ലിറ്റില്‍ സാന്റയായി

ചിത്രത്തില്‍ ലിറ്റില്‍ സാന്റയായി മഹാലക്ഷ്മിയും ബിഗ് സാന്റയായി ദിലീപിനെയും കാണിക്കുന്നു. അച്ഛന്റെയും മകളുടെയും സാന്റാ വേഷത്തിലുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് കാവ്യാ മാധവന്‍ എത്തിയിരിക്കുന്നത്. കാവ്യയുടെ പുതിയ പോസ്റ്റിന് താഴെയായി നിരവധി പേര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു.

ഇത്തവണ ക്രിസ്മസിന്

ഇത്തവണ ക്രിസ്മസിന് ആരാധകര്‍ക്കു മുന്നില്‍ ദിലീപ് എത്തിയിരിക്കുന്നത് മൈസാന്റയുമായിട്ടാണ്. എഴു വയസുളള ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു സാന്റാക്ലോസ് കടന്നുവരുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം. സുഗീത് സംവിധാനം ചെയ്ത സിനിമ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

മഹാലക്ഷ്മിക്കൊപ്പമുളള

മഹാലക്ഷ്മിക്കൊപ്പമുളള ദിലീപിന്റെയും കാവ്യയുടെയും മുന്‍ചിത്രങ്ങളും ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. 2016 നവംബര്‍ 25നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അടുത്തിടെയാണ് കാവ്യയും ദിലീപും തങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്. മൂന്നാമത്തെ വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷിച്ച താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ എത്തിയിരുന്നു.

വിജയദശമി ദിനത്തില്‍

വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടായിരുന്നു മകള്‍ക്ക് മഹാലക്ഷ്മിയെന്ന പേര് ദിലീപും കാവ്യയും ഇട്ടത്. തുടര്‍ന്ന് മീനാക്ഷിയാണ് മഹാലക്ഷ്മിക്ക് പേരിട്ടതെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചെന്നെെയിലേക്കാണ് ഉപരിപഠനത്തിനായി മീനാക്ഷി പോയത്. ദിലീപുമായി ബന്ധപ്പെട്ട മിക്ക ചടങ്ങുകളിലും മീനാക്ഷിയും തിളങ്ങാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X