മിഥുനെപ്പോലെ ഈ ചേട്ടനും! ഉമ്മ കൊടുക്കാന്‍ പറഞ്ഞു! അഴകിയ രാവണനിലെ ആ രംഗത്തെക്കുറിച്ച് കാവ്യ മാധവന്‍

ദിലീപുമായുള്ള വിവാഹത്തോടെയാണ് കാവ്യ മാധവന്‍ അഭിനയ മേഖലയില്‍ നിന്നും മാറിനിന്നത്. മകളുടെ കാര്യങ്ങളും, ബി സിനസുമൊക്കെയായി തിരക്കിലാണ് കാവ്യ ഇപ്പോള്‍. അത്രയേറെ ആഗ്രഹിച്ച് തുടങ്ങിയ ബിസിനസിന് ഇടയില്‍ ചില തിരിച്ചടികളുണ്ടായെങ്കിലും അത് വീണ്ടെടുക്കുകയായിരുന്നു. കുട്ടിക്കാലം മുതല്‍ ടെക്‌സ്‌റ്റൈല്‍ ബിസിനസ് കണ്ടാണ് വളര്‍ന്നത്. അഭിനയ മേഖലയിലെത്തി അത്യാവശ്യം പേരും പെരുമയുമായപ്പോഴാണ് കാവ്യ ബോട്ടീക് തുടങ്ങുന്നത്. അച്ഛനും, അമ്മയും, ചേട്ടനുമായിരുന്നു പോത്സാഹനവുമായി കൂടെ നിന്നത്.

ആ മുണ്ടൊന്ന് പൊക്കി കാണിക്കൂ! പേളിയുടെ കമന്റില്‍ ഞെട്ടിത്തരിച്ച് ചാക്കോച്ചന്‍! പുത്തന്‍ വ്‌ളോഗില്‍ സംഭവിച്ചത്?
ആ മുണ്ടൊന്ന് പൊക്കി കാണിക്കൂ! പേളിയുടെ കമന്റില്‍ ഞെട്ടിത്തരിച്ച് ചാക്കോച്ചന്‍! പുത്തന്‍ വ്‌ളോഗില്‍ സംഭവിച്ചത്?

ഇന്നിപ്പോള്‍ പൂര്‍ണ പിന്തുണയുമായി ദിലീപും കൂടെയുണ്ട്. മഹാലക്ഷ്മിയും, മീനാക്ഷിയുമെല്ലാം ഇടയ്ക്ക് കാവ്യയ്ക്ക്് മോഡലായി നില്‍ക്കാറുമുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ ആക്ടീവാണ് കാവ്യ. അതിനാല്‍ത്തന്നെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുമുണ്ട്. ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തിയ കാലത്തെ അനുഭവത്തെക്കുറിച്ച് പറഞ്ഞുള്ളൊരു വീഡിയോ വൈലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്ന് കാവ്യ വാതോരാതെ സംസാരിച്ചത്.

Kavya Madhavan throwback video
Photo Credit: Kavya Madhavan/ Facebook

കമല്‍ ചിത്രത്തിലേക്ക് ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന പത്രപരസ്യം കണ്ടിരുന്നു. സംവിധായകന്റെ പേരും കൂടെയുള്ളത് കൊണ്ട് അച്ഛനാണ് അപേക്ഷ അയച്ചത്. ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരണമെന്ന് ഏറ്റവും കൂടുതലായി ആഗ്രഹിച്ചത് അച്ഛനായിരുന്നു. ഞങ്ങളാരും അറിയാതെയാണ് അപേക്ഷ കൊടുത്തത്. ഇന്റര്‍വ്യൂന് അവര്‍ വിളിച്ചിരുന്നത്. പല്ല പോയിരിക്കുന്ന സമയമായിരുന്നു. ഇപ്പോഴും ആ ചിത്രം വരുമ്പോള്‍ പോസ് ചെയ്താണ് എന്നെ കാണാറുള്ളത്. അഴകിയ രാവണനിലൂടെയാണ് എന്നെ ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

അത്രയേറെ ആഗ്രഹിച്ച യാത്ര! വിവാഹ ശേഷം പേരന്‍സിനൊപ്പമായി ആദ്യം പോയ സ്ഥലത്തെക്കുറിച്ച് ജിപി
അത്രയേറെ ആഗ്രഹിച്ച യാത്ര! വിവാഹ ശേഷം പേരന്‍സിനൊപ്പമായി ആദ്യം പോയ സ്ഥലത്തെക്കുറിച്ച് ജിപി

വെണ്ണിലാചന്ദനക്കിണ്ണം എന്ന് പാട്ട് ഹിറ്റായിരുന്നു. ഓണം വെക്കേഷനാണ് അഭിനയിക്കാന്‍ പോയത്. പത്ത് ദിവസത്തെ ഷൂട്ടായിരുന്നു. ആ സമയത്ത് ഞങ്ങളുടെ തന്നെ ഷൂട്ടായിരുന്നു. നേരത്തെ അറിയാവുന്നവരെല്ലാം ഇത്തവണയും സെറ്റിലുണ്ടായിരുന്നു. അതുകൊണ്ട് പരിചയക്കുറവൊന്നുമുണ്ടായിരുന്നില്ല. ആര്‍ടിസ്റ്റുകളെ നല്ല രീതിയില്‍ കൊണ്ടുപോവുന്ന ആളാണ് കമലങ്കിള്‍. ദേഷ്യം വന്നാല്‍ പോലും അദ്ദേഹം അത് ആര്‍ടിസ്റ്റുകളോട് കാണിക്കില്ല. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ വരാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായാണ്.

അനുക്കുട്ടി കുട്ടിശങ്കരന് ഉമ്മ കൊടുക്കുന്നൊരു രംഗമുണ്ടായിരുന്നു ചിത്രത്തില്‍. ഞാനത് ചെയ്യുമോ, എങ്ങനെ പറഞ്ഞ് ചെയ്യിപ്പിക്കും എന്നൊക്കെയുള്ള സംശയമുണ്ടായിരുന്നു അവര്‍ക്ക്. അഞ്ചാം ക്ലാസ്-ആറാം ക്ലാസ് എന്നൊക്കെ പറയുമ്പോള്‍ ഇത്തിരിയൊരു നാണമൊക്കെ വരുന്ന പ്രായമാണല്ലോ. തീരെ പൊടിയൊക്കെയാണെങ്കില്‍ ആ ഒരു ഉമ്മ കൊടുക്ക് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് പോയി ഉമ്മ കൊടുക്കുകയുള്ളൂ. കുറേ ദിവസങ്ങള്‍ക്ക് മുന്നേ തന്നെ അവരെല്ലാം എന്നെ ബ്രെയിന്‍വാഷ് ചെയ്യുന്നുണ്ടായിരുന്നു. കുട്ടിശങ്കരനായിട്ട് അഭിനയിക്കുന്ന ആളും എന്റെ ചേട്ടനും ഒരേ പ്രായമാണ്.

കാവ്യയുടെ ചേട്ടന്‍ എത്രാം ക്ലാസിലാണ് പഠിക്കുന്നത്. അപ്പോള്‍ ഈ ചേട്ടനും, ആ ചേട്ടനും ഒരേ പ്രായമാണല്ലോ. മോള് മോളുടെ ചേട്ടന് ഉമ്മ കൊടുക്കാറില്ലേ, അതുപോലെ ഈ ചേട്ടനും ഉമ്മ കൊടുത്തൂടേ എന്ന് ചോദിച്ചിരുന്നു. പിന്നെന്താ, കൊടുക്കാലോ എന്നായിരുന്നു കാവ്യയുടെ മറുപടി. ഇപ്പോള്‍ വേണ്ട, പിന്നെ മതിയെന്നായിരുന്നു അവര്‍ പറഞ്ഞത്. മൂന്നാല് ദിവസമായിട്ട് ഇത് തന്നെ പറയുന്നുണ്ടായിരുന്നു. ആ ചമ്മലും കാര്യങ്ങളുമൊക്കെ റിയലായിട്ട് വന്നതാണ്. ആ സീന്‍ ചെയ്ത് കഴിഞ്ഞതും എല്ലാവരും കാലുമാറി. ഉമ്മ കൊടുക്കാന്‍ പറഞ്ഞാല്‍ ഉടനെ കൊടുക്കുകയാണോ ചെയ്യുന്നത്. ഇപ്പോഴേ ഇങ്ങനെയായാല്‍ വലുതായാല്‍ എന്തായിരിക്കും എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി. ഇപ്പോഴും ആ ചിത്രത്തിന്റെ ഹൈലൈറ്റ് കുട്ടിക്കാലത്തെ ആ രംഗങ്ങള്‍ തന്നെയാണെന്നുമായിരുന്നു കാവ്യ പറഞ്ഞത്.

More from Filmibeat

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X