അടുത്ത നിമിഷം എന്തെന്ന് ചിന്തിക്കാറില്ല! തെറ്റാണെന്നറിഞ്ഞിട്ടും ചെയ്യേണ്ടി വന്നു! കാവ്യ മാധവന്‍ അന്ന് പറഞ്ഞത്
അഭിനയ മേഖലയില്‍ ആക്ടീവല്ലെങ്കിലും കാവ്യ മാധവന്റെ വിശേഷങ്ങള്‍ അറിയാന്‍ ആകാംക്ഷയാണ് ആരാധകര്‍ക്ക്. പൊതുവേദികളിലും, പരിപാടികളിലേക്കുമെല്ലാം നടി എത്താറുണ്ട്. തന്റെ ബിസിനസുമായും സജീവമാണ് കാവ്യ ഇപ്പോള്‍. ഇടയ്ക്ക് മഹാലക്ഷ്മിയും മീനാക്ഷിയും കാവ്യയ്ക്ക് വേണ്ടി മോഡായി എത്താറുമുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് വൈറലായി മാറാറുണ്ട്. തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് പറഞ്ഞുള്ള അഭിമുഖങ്ങള്‍ ഇപ്പോഴും വൈറലായി മാറാറുമുണ്ട്. മൂന്നാം വയസിലാണ് ഞാന്‍ കലാജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നത്.
സിനിമയില്‍ വന്ന ശേഷമാണ് യൂത്ത് ഫെസ്റ്റിവലിലൊക്കെ പങ്കെടുക്കുന്നത്. മിക്കവരും യൂത്ത് ഫെസ്റ്റിവലിലൂടെയായി സിനിമയിലേക്ക് വരുമ്പോള്‍ ഞാന്‍ നേരെ തിരിച്ചാണ്. എസിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അന്ന് കാവ്യ മനസുതുറന്നത്. അവളെ തോല്‍പ്പിക്കണം എന്ന തരത്തില്‍ കുട്ടികളിലേക്ക് മത്സരബുദ്ധി ഉണ്ടാക്കുന്ന സമീപനങ്ങള്‍ അന്നുണ്ടായിട്ടുണ്ട്. അതുവരെ ഫ്രണ്ട്‌സായിരിക്കുന്നവര്‍ പോലും ആ ടൈമില്‍ ബദ്ധശത്രുക്കളെപ്പോലെ പെരുമാറാറുണ്ട്. എന്താണ് ചെയ്യുന്നതൊന്നും പറഞ്ഞ് കൊടുക്കില്ല. ഏതാണ് മലയാള പദ്യം ചൊല്ലുന്നതെന്ന് ചോദിച്ചാല്‍ പറഞ്ഞ തരില്ല. ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ തമാശയാണ്.

ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, ചാക്യാര്‍കൂത്ത്, ഓട്ടംതുള്ളല്‍, ലളിതഗാനം, മാപ്പിളപ്പാട്ട്, മലയാളപദ്യം, മോണോആക്ട്, കന്നഡ പദ്യം, അങ്ങനെ ഏതിലാണ് ഇല്ലാത്തതെന്നാണ് ചോദിക്കേണ്ടത്. മോണോആക്ടില്‍ തുടക്കം മുതലേ ഞാന്‍ തന്നെയായിരുന്നു ജില്ലയില്‍. കോളേജിലൊന്നും ഞാന്‍ പോയിട്ടില്ല. ഡിഗ്രിക്ക് ജോയിന്‍ ചെയ്തിരുന്നു. വീട്ടിലിരുന്ന് പഠിച്ചതാണ്. പൊതുവെ ഞാനങ്ങനെ ഒന്നിലും പ്രതീക്ഷ വെക്കാറില്ല. പ്രതീക്ഷ വെച്ചിട്ട് കിട്ടിയില്ലെങ്കില്‍ സങ്കടമല്ലേ. സമയമായാല്‍ എല്ലാം നടക്കും എന്നാണ് ചിന്തിക്കാറുള്ളത്. അവാര്‍ഡുകളൊന്നും പ്രതീക്ഷിച്ചല്ല ഓരോന്നും ചെയ്യുന്നത്.
പാട്ട് എനിക്ക് ഒരുപാടിഷ്ടമാണ്. കുറേ വര്‍ഷം പഠിച്ചിരുന്നു. ഒറ്റയ്ക്കിരുന്ന് കേള്‍ക്കുമ്പോള്‍ കരഞ്ഞ് പോവുന്ന തരത്തിലുള്ള പാട്ടുകളാണ് എനിക്കിഷ്ടം. വീട്ടിലിരിക്കുമ്പോള്‍ ടിവി കാണും. തോന്നിയാല്‍ വല്ലതും വായിക്കും. ഒറ്റയ്ക്കിരിക്കാന്‍ ഭയങ്കര ഇഷ്ടമാണ് എനിക്ക്. ഷൂട്ടൊന്നും ഇല്ലാത്ത ടൈമില്‍ ഫ്രീയായിട്ട് ഇരിക്കും. വേറെ പരിപാടികളൊന്നും ഏറ്റെടുക്കാറില്ല. ഞാനങ്ങനെ സെല്‍ഫ് കെയറൊന്നും ചെയ്യുന്ന ആളല്ല. മടിയാണ് എല്ലാം ചെയ്യാന്‍. പിന്നെ ചെയ്ത് തുടങ്ങിയാല്‍ നല്ല ഫ്‌ളോയില്‍ പോവും. കഥ അറിയാതെ വരെ അഭിനയിച്ച ചിത്രങ്ങളുണ്ട്. വലിയ തെറ്റാണ്, പക്ഷേ, അതാരും കാര്യമായി എടുക്കാറില്ല. കഥ എനിക്ക് അറിയില്ലട്ടോ, ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ, അടുത്ത ദിവസം പറഞ്ഞ് തരാം എന്ന് പറയും.
നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഒത്തിരി ഉണ്ടായിട്ടുണ്ട്. ആരാധകരുടെ ഇടയില്‍ തന്നെ നല്ലത് മാത്രം പറയുന്നവരുണ്ട്. നല്ലതും ചീത്തയും വേര്‍തിരിച്ച് പറയുന്നവരുണ്ട്. എന്ത് ചെയ്താലും നല്ലത് പറയാത്തവരുമുണ്ട്. നല്ല വശങ്ങളും ചീത്ത വശങ്ങളും പറയുന്നവരുടെ അഭിപ്രായം കേള്‍ക്കാനിഷ്ടമാണ്. ചിലരൊക്കെ വിശദമായി തന്നെ എല്ലാം പറയാറുണ്ട്. എപ്പോഴും ഒരുപോലെ ചിന്തിക്കുന്ന ആളല്ല ഞാന്‍. ഓരോരുത്തരും ഓരോ പോലയല്ലേ. ആര്‍ടിസ്റ്റിന് എപ്പോഴും ഉള്ളിലൊരു കോണ്‍ഫിഡന്‍സ് വേണം. ചിലതൊക്കെ കാണുമ്പോള്‍ കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്നൊക്കെ തോന്നാറുണ്ട്. ആ രംഗം ഒന്നൂടെ ശരിയാക്കാമായിരുന്നു എന്നുള്ള വിലയിരുത്തലുകള്‍ ഞാന്‍ തന്നെ നടത്താറുണ്ടെന്നുമായിരുന്നു അന്നത്തെ അഭിമുഖത്തില്‍ കാവ്യ പറഞ്ഞത്.


Click it and Unblock the Notifications

