കാവ്യ മാധവന്റെ വീട്ടില്‍ മറ്റൊരു കുഞ്ഞതിഥി കൂടി! താരകുടുംബത്തിന് സന്തോഷിക്കാന്‍ കാരണങ്ങളേറെ

നടി കാവ്യ മാധവനെ കുറിച്ചോ ദിലീപിനെ കുറിച്ചോ വരുന്ന ഓരോ വര്‍ത്തകള്‍ക്കും വലിയ പ്രധാന്യമാണ് ലഭിക്കാറുള്ളത്. എത്രയോ കാലങ്ങളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നവരാണെങ്കിലും ഇപ്പോള്‍ മലയാളത്തിലെ പ്രമുഖ താരദമ്പതികളാണ്. ദിലീപുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന കാവ്യ ഇപ്പോള്‍ നല്ലൊരു കുടുംബിനിയായി കഴിയുകയാണ്.

2018 ലാണ് കാവ്യയ്ക്കും ദിലീപിനും ഒരു മകള്‍ പിറക്കുന്നത്. ഇതോടെ സന്തുഷ്ട കുടുംബമായി കഴിയുകയായിരുന്നു താരങ്ങള്‍. ഇപ്പോഴിതാ കാവ്യ മാധവന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നു എന്ന വിശേഷമാണ് പുറത്ത് വരുന്നത്. ഔദ്യോഗികമായ സ്ഥിരീകരണം ഒന്നുമില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിക്കുകയാണ്.

 കാവ്യയുടെ സഹോദരന് കുഞ്ഞ് പിറന്നു

മലയാളത്തില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ സൂപ്പര്‍ നടിയാണ് കാവ്യ മാധവന്‍. പലപ്പോഴായി ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്നിട്ടുണ്ടെങ്കിലും വിവാഹത്തോടെ അത്തരം ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം നല്‍കുകയായിരുന്നു താരങ്ങള്‍. കാവ്യ നായികയായ ആദ്യ സിനിമയിലെ നായകനും ഇപ്പോള്‍ ഭര്‍ത്താവുമാണ് ദിലീപ്. ആദ്യ വിവാഹബന്ധം അധികകാലം നീണ്ട് പോയില്ലെങ്കിലും ദിലീപിനെ വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുകയാണ് കാവ്യയിപ്പോള്‍. കഴിഞ്ഞ വര്‍ഷം ഇരുവര്‍ക്കും മകള്‍ പിറന്നതോട് കൂടി ജീവിതം ആഘോഷമാക്കുകയാണ്.

 കാവ്യയുടെ സഹോദരന് കുഞ്ഞ് പിറന്നു

മഹാലക്ഷ്മി എന്നാണ് മകള്‍ക്ക് പേരിട്ടത്. മകളുടെ വരവ് താരകുടുംബത്തെ വലിയ സന്തോഷത്തിലാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ വലി ആഘോഷമാക്കി മാറ്റിയിരുന്നു. അന്നാണ് താരപുത്രിയുടെ ഫോട്ടോസ് പുറംലോകം കാണുന്നത്. ശേഷം മഹാലക്ഷ്മിയെ കുറിച്ചുള്ള വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ അതിനൊപ്പം തന്നെ താരകുടുംബത്തില്‍ മറ്റൊരു അതിഥി കൂടി എത്തിയെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

കാവ്യയുടെ സഹോദരന് കുഞ്ഞ് പിറന്നു

കാവ്യയുടെ ഏകസഹോദരനായ മിഥുന്‍ മാധവിന് ഒരു കുഞ്ഞ് പിറന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. അതേ സമയം ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ കൃത്യ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. 2014 ല്‍ ആയിരുന്നു കാവ്യയുടെ സഹോദരന്റെ വിവാഹം. കണ്ണൂര്‍ സ്വദേശിനി റിയയാണ് മിഥുന്റെ ഭാര്യ. 2016 ല്‍ ഇരുവര്‍ക്കും അനൗക എന്നൊരു പെണ്‍കുഞ്ഞ് കൂടി ജനിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞാണ് ഇപ്പോള്‍ പിറന്നതെന്നാണ് അറിയുന്നത്. നേരത്തെ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടം നോക്കിയിരുന്നതും മിഥുനായിരുന്നു.

കാവ്യയുടെ സഹോദരന് കുഞ്ഞ് പിറന്നു

2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും വിവാഹിതരാവുന്നത്. ശേഷം ഇരുവരുടെയും ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിവാദങ്ങളാണ് ഉണ്ടായത്. 2018 ഒക്ടോബറിലായിരുന്നു മഹാലക്ഷ്മി എ്‌നന മകള്‍ പിറക്കുന്നത്. മൂത്തമകള്‍ മീനാക്ഷിയ്ക്ക് കൂട്ടായി കുഞ്ഞനിയത്തി എത്തിയ വിവരം മാധ്യമങ്ങളും ആഘോഷമാക്കി മാറ്റിയിരുന്നു. വീണ്ടുമൊരു കുഞ്ഞ് കൂടി താരകുടുംബത്തിലേക്ക് വന്നതോടെ കുടുംബം വീണ്ടും സന്തോഷത്തിലാണെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X