മടിയില്‍ എടുത്തിരുത്തിയിട്ട് കാവ്യ മാധവന്‍ പറഞ്ഞതിങ്ങനെ; കാണാന്‍ വരുമെന്ന വാക്ക് പാലിച്ച് നടന്‍ ദിലീപും

ജനപ്രിയ നായകന്‍ ദിലീപിന് വലിയ ആരാധക പിന്‍ബലമാണുള്ളത്. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ദിലീപ്, അഭിനയിച്ച ഓരോ സിനിമകളും വലിയ വിജയമാക്കിയ താരമാണ്. ഓരോന്നും റിപ്പീറ്റ് വാല്യൂ ഉള്ള തമാശ ചിത്രങ്ങളാണെന്നതാണ് ശ്രദ്ധേയം. അതേ സമയം നടി കാവ്യ മാധവനുമായിട്ടുള്ള വിവാഹജീവിതം ആരംഭിച്ചതിന് പിന്നാലെ വലിയ വിവാദങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടി വന്ന ദിലീപ് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കുറേ കാലം അഭിനയത്തില്‍ നിന്നും വിട്ട് നിന്ന താരം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. ഇതിനിടെ തന്നെ ആരാധിക്കുന്ന കുഞ്ഞിനെ കാണാന്‍ ദിലീപും കാവ്യയും ഒരുമിച്ചെത്തിയ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

വിവാഹത്തിന് ശേഷം പൊതു പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കുന്ന കാവ്യ മാധവന്‍ ചില വിവാഹങ്ങളിലൊക്കെയാണ് പങ്കെടുക്കാറുള്ളത്. എന്നാല്‍ ദിലീപിനെ കാണണമെന്ന് ആഗ്രഹിച്ച കുട്ടിയെ കാണാന്‍ ഭര്‍ത്താവിനൊപ്പം കാവ്യയും എത്തിയിരിക്കുകയാണ്. കാവ്യയുടെ ആരാധകരുടെ ഗ്രൂപ്പിലൂടെയാണ് താരദമ്പതിമാരെ പറ്റിയുള്ള വിശേഷം പങ്കുവെക്കപ്പെട്ടിരിക്കുന്നത്.

dileep-kavya

''കാണാന്‍ കൊതിച്ചു.... ജനപ്രിയനായകന്‍ ഓടിയെത്തി. 'നടക്കാന്‍. കഴിയില്ല എന്നാലും ദിലീപങ്കിള്‍ എവിടെയുണ്ടെങ്കിലും ഞാന്‍ എവിടെ വന്ന് കണ്ടോളാം... എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് ഒന്ന് കണ്ടാല്‍ മതി അങ്കിളിനെ...'

മറ്റു കുട്ടികളെ പോലെ നടക്കണോ എഴുന്നേറ്റ് ഇരിക്കുവാനോ കഴിയാതെ ഇലക്ട്രോണിക് വീല്‍ചെയറില്‍ കഴിയാന്‍ വിധിക്കപ്പെട്ട മെനിഞ്ചോമൈലേസ്യ എന്ന രോഗത്തിന് അടിമയായ ദുര്‍ഗപ്രിയയുടെ ഈ ശബ്ദം ജനപ്രിയ നായകന്റെ ചെവിയില്‍ എത്തി. ഒട്ടും താമസിയാതെ മറുപടിയും എത്തി. ' മോള്‍ ഇങ്ങോട്ട് വരണ്ട, മോള്‍ എവിടെയായാലും അങ്കിള്‍ അങ്ങോട്ട് വരാം.

ദുര്‍ഗപ്രിയ തന്റെ 3 വയസ് മുതല്‍ ആഗ്രഹിക്കുന്ന ഒന്നുണ്ടായിരുന്നു. മലയാളത്തിന്റെ ജനപ്രിയ നായകനെ ഒന്ന് കാണണം. ശരീരവേദനയുടെ വ്യാപ്തി അറിയാത്ത കുഞ്ഞുമനസ്സിന്റെ ആഗ്രഹം എങ്ങനെ സാധിച്ചു കൊടുക്കും എന്ന കാര്യം വേദനയോടെ ഉള്ളില്‍ ഒതുക്കി കുഞ്ഞിന്റെ അമ്മ ഷിജി മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ നടത്തിയ ഭാഗീരഥപ്രയത്‌നത്തിന്റെ ഫലം ഇന്ന് കണ്ടു.

 dileep

കുട്ടിക്കാനത്ത് നിന്ന് ഷൂട്ടിങ്ങ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ദിലീപ് കാവ്യയുമൊത്ത് കുടുംബസമേതം തിരുവനന്തപുരത്തെത്തി. ദുര്‍ഗപ്രിയയോടൊപ്പം മണിക്കൂറുകളോളം കളിതമാശകള്‍ പറഞ്ഞു കുഞ്ഞുമനസ്സിനെ സന്തോഷിപ്പിക്കുകയും ശക്തമായി ഈശ്വരനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് ആവശ്യപ്പെട്ടാല്‍ അദ്ദേഹം നമുക്ക് സാധിച്ചുതരുമെന്ന ഉപദേശം നല്‍കുകയും ചെയ്തു..

ദുര്‍ഗ്ഗയെ തന്റെ മടിയില്‍ എടുത്തിരുത്തി കാവ്യ മാധവന്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. 'മകളുടെ ആത്മാര്‍ത്ഥമായ ആഗ്രഹം ദൈവം സാധിച്ചു കൊടുത്തു. ഈ മകളുടെ സന്തോഷം ഞങ്ങളുടെയും കൂടിയാണ്' കാവ്യയുടെ വാക്കുകള്‍ കേട്ട അമ്മ ഷിജിയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

തിരുവനന്തപുരം പൂജപ്പുരയില്‍ താമസിക്കുന്ന ദുര്‍ഗപ്രിയ പൂജപ്പുരയില്‍ തന്നെയുള്ള ചിന്നമ്മ മെമ്മോറിയാല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികളില്‍ ഒരാളാണ്. സ്‌കൂള്‍ പി റ്റി എ പ്രസിഡന്റ് ഉദയപ്രകാശ് ആണ് പി റ്റി എ എക്‌സിക്യൂട്ടീവ് മെമ്പര്‍ കൂടിയായ തിരക്കഥാകൃത്തും സംവിധായകനുമായ അജിത് പൂജപ്പുരയോട് ഇക്കാര്യം പറഞ്ഞത്.

dileep-kavya

വിവരം ഉടനെ ദിലീപിനെ അറിയിച്ചു. 'കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ട് വരണ്ട ഞാന്‍ അങ്ങോട്ട് വരാം' എന്നാണ് ദിലീപ് മറുപടി നല്‍കിയത്. ഇന്ന് രാവിലെ 10.30 ന് കൃത്യസമയത്ത് ദുര്‍ഗപ്രിയയുടെ അടുത്തേക്ക് ഓടിയെത്തി അദ്ദേഹം പറഞ്ഞ വാക്ക് പാലിക്കുകയായിരുന്നു'', എന്നുമാണ് കാവ്യ മാധവന്റെ ആരാധകര്‍ പറയുന്നത്.

വോയിസ് ഓഫ് സത്യനാഥന്‍ ആണ് ദിലീപിന്റേതായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം. ബാന്ദ്ര എന്ന സിനിമയുടെ ഷൂട്ടിങ് നടന്ന് കൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 2015 മുതല്‍ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്ന കാവ്യയ്ക്ക് ഉടനെ ഒരു തിരിച്ച് വരവ് ഉണ്ടാവില്ലെന്നാണ് വിവരം. മകള്‍ മഹാലക്ഷ്മിയുടെ കാര്യങ്ങളൊക്കെ നോക്കി കുടുംബിനിയായി കഴിയുകയാണ് നടിയിപ്പോള്‍.

Read more about: kavya madhavan dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X