For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവനും ആ ഭാഗ്യമുണ്ടായി; മമ്മൂട്ടി മുതൽ പൃഥ്വിരാജ് വരെ, ഏറ്റവും കൂടുതൽ നായകന്മാരായി അഭിനയിച്ച താരങ്ങള്‍

  |

  ഒരു കാലത്ത് മലയാളക്കര ഒരുപോലെ ആരാധിച്ചിരുന്ന നടിയാണ് കാവ്യ മാധവന്‍. പ്രിയപ്പെട്ട നടിമാരെ കുറിച്ച് പറയുമ്പോള്‍ ആദ്യം യുവാക്കള്‍ തിരഞ്ഞെടുക്കുക കാവ്യയെ ആയിരുന്നു. ഇപ്പോള്‍ ജനപ്രിയ നായകന്‍ ദിലീപിനെ വിവാഹം കഴിച്ച് കുടുംബിനിയായി കഴിയുകയാണ്. മകള്‍ മഹാലക്ഷ്മിയുടെ അമ്മ എന്ന പദവി കൂടി ആസ്വദിക്കുകയാണ് കാവ്യ.

  ഇത്തവണ വേറിട്ട ഫോട്ടോഷൂട്ട് തിരഞ്ഞെടുത്ത് നടി തമന്ന, പച്ചപ്പിന് നടുവിൽ നിന്നുള്ള നടിയുടെ ഫോട്ടോസ് കാണാം

  ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച കാവ്യ മാധവന്‍ ഏറ്റവും അവസാനം അഭിനയിച്ചതും ദിലീപിന്റെ നായിക വേഷമായിരുന്നു. ഉടനെ ഒരു തിരിച്ച് വരവിനെ കുറിച്ച് കാവ്യ ചിന്തിക്കുന്നില്ലെന്നാണ് അറിയുന്നത്. എന്നിരുന്നാലും മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങളുടെ എല്ലാം നായികയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു എന്ന പ്രത്യേകത കൂടി കാവ്യയുടെ പേരിലുണ്ട്. ഇതുമായി ബന്ധപ്പെട്ട രസകരമായ വിവരങ്ങളാണ് കാവ്യയുടെ ഫാന്‍സ് ക്ലബ്ബുകാര്‍ പറയുന്നത്. വിശദമായി വായിക്കാം...

  മമ്മൂക്ക മുതല്‍ പൃഥ്വിരാജ് വരെ അന്നുളള ഒട്ടുമിക്ക നടന്‍മാരുടെ കൂടെയും ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്ത ഒരേ ഒരു നായിക. എതൊരു നടന്റെ കൂടെയും അഭിനയിച്ച ചിത്രങ്ങളില്‍ നല്ലപോലെ കെമിസ്ട്രി വര്‍ക്ക്ഔട്ട് ചെയാന്‍ കഴിയുക എന്നത് ഒരുചെറിയ കാര്യമല്ല.മറ്റൊന്ന് ഈ പറഞ്ഞ പല നടന്‍മാരുടെയും താരജോഡിയേക്കാള്‍ കൂടുതലോ അതിനു തൊട്ടു താഴെയോ അവരുമായി ചിത്രങ്ങള്‍ ചെയ്ത അന്നത്തെ ഒരേ ഒരു നടിയും കാവ്യ ചേച്ചി തന്നെയാണ്.

  മീശമാധവന്‍, റണ്‍വേ, ദോസ്ത്, ചക്കരമുത്ത്, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, തിളക്കം, ഡാര്‍ലിങ് ഡാര്‍ലിങ്, രാക്ഷസ രാജാവ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, പിന്നെയും, കൊച്ചിരാജാവ്, ചൈന ടൗണ്‍, ക്രിസ്ത്യന്‍ബ്രദേഴ്‌സ്, പാപ്പി അപ്പച്ച, ലയണ്‍, ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍, മിഴിരണ്ടിലും, പെരുമഴക്കാലം, സദാനന്ദന്റെ സമയം, തെങ്കാശി പട്ടണം... എന്നിങ്ങനെ ദിലീപിനൊപ്പമാണ് കാവ്യ മാധവന്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത്. ഈ സിനിമകളിലെല്ലാം ഇരുവരും നായികയും നായകനും ആയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

  ചന്ദ്രനുദിക്കുന്ന ദിക്കില്‍, അഞ്ച് സുന്ദരികള്‍, മധുരനൊമ്പരക്കാറ്റ്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ഒന്നാമന്‍, പെരുമഴക്കാലം, അനന്തഭദ്രം, വടക്കുംനാഥന്‍, ഗദ്ദാമ, വെനീസിലെ വ്യാപാരി എന്നിങ്ങനെയുള്ള സിനിമകളില്‍ ബിജു മേനോന്റെ ഭാര്യയായും സഹോദരിയായിട്ടുമൊക്കെ അഭിനയിച്ചിട്ടുണ്ട്.

  എന്നെ കുറിച്ച് അറിയാത്തവരാണ് നെഗറ്റീവ് കമന്റസുമായി വരുന്നതെന്ന് എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ

  ജയസൂര്യയ്‌ക്കൊപ്പം അതിശയന്‍, ഗ്രീറ്റിങ്‌സ്, പുലിവാല്‍ കല്യാണം, ക്ലാസ്സ്മേറ്റ്‌സ്, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കങ്കാരൂ, കിലുക്കം കിലുകിലുക്കം, അഞ്ച് സുന്ദരികള്‍. എന്ന് തുടങ്ങുന്ന ചിത്രങ്ങളിലാണ്. പ്രഥ്വിരാജിന്റെ കൂടെ അനന്തഭദ്രം, കഥ, നാദിയ കൊല്ലപ്പെട്ട രാത്രി, വെള്ളിത്തിര, വാസ്തവം, ക്ലാസ്സ്മേറ്റ്‌സ്, കങ്കാരൂ എന്നിങ്ങനെയുള്ള സിനിമകളില്‍ ഒരുമിച്ചു.

  വടക്കുംനാഥന്‍, ഒന്നാമന്‍, ട്വന്റി ട്വന്റി, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, കിലുക്കം കിലുകിലുക്കം, മാടമ്പി, ചൈന ടൗണ്‍ എന്നിങ്ങനെയുള്ള ചിത്രങ്ങളിലാണ് മോഹന്‍ലാലും കാവ്യയും ഒരുമിക്കുന്നത്. അതുപോലെ പട്ടണത്തില്‍ ഭൂതം, ബാവുട്ടിയുടെ നാമത്തില്‍, വെനിസിലെ വ്യാപാരി, ട്വന്റി ട്വന്റി, അപരിചിതന്‍, ഒരാള്‍ മാത്രം, രാക്ഷസരാജാവ് എന്നിങ്ങനെയുള്ള സിനിമകളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പവും കാവ്യ അഭിനയിച്ചു.

  കാവ്യ മാധവന് യോജിക്കുന്ന ശബ്ദം വേറെയില്ല; കാവ്യയുടെ വിജയത്തിന് പിന്നില്‍ പങ്കുവഹിച്ച ആളെ കുറിച്ച് ആരാധകര്‍

  ഇന്ദ്രജിത്തിന്റെ കൂടെ മിഴിരണ്ടിലും, റണ്‍വേ, മീശ മാധവന്‍, ക്ലാസ്സ്മേറ്റ്‌സ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഊമപ്പെണ്ണിന് ഊരിയാടാ പയ്യന്‍ എന്നിങ്ങനെയാണ് ചിത്രങ്ങളാണ്. നര്‍ത്തകനും നടനുമായ വിനീതിനൊപ്പം ഡാന്‍സിന് പ്രധാന്യമുള്ളതും അല്ലാതുമായ, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ബനാറസ്, പെരുമഴക്കാലം, വടക്കും നാഥന്‍, ബാവൂട്ടിയുടെ നാമത്തില്‍ എന്നിങ്ങനെയുള്ളവയില്‍ ഒരുമിച്ചു.

  പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇക്ക എന്നെ സഹോദരിയാക്കുമെന്ന് സജ്‌ന; നോബിയ്ക്ക് പുകവലി കൂടിയെന്ന് ഫിറോസും, വീഡിയോ

  പൂക്കാലം വരവായ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത്, ചൈന ടൗണ്‍, ഇരട്ടകുട്ടികളുടെ അച്ഛന്‍ എന്നിവയിലാണ് ജയറാമിനൊപ്പം ഒന്നിച്ചഭിനയിച്ചത്. കുഞ്ചാക്കോ ബോബനൊപ്പം ദോസ്ത്, സഹയാത്രികക്ക് സ്‌നേഹപൂര്‍വം, ഇരുവട്ടം മണവാട്ടി, കിലുക്കം കിലുകിലുക്കം തുടങ്ങിയതിലാണ്. തെങ്കാശി പട്ടണം, ട്വന്റി ട്വന്റി, നാദിയ കൊല്ലപ്പെട്ട രാത്രി, ക്രിസ്ത്യന്‍ ബ്രദര്‍സ്. എന്നിവയിലൂടെ സുരേഷ് ഗോപിയ്‌ക്കൊപ്പവും അന്നൊരിക്കല്‍, ക്ലാസ്സ്മേറ്റ്‌സ്, ശീലാബതി എന്നിവയിലൂടെ നരേന്റെ ചിത്രങ്ങളിലും കാവ്യ അഭിനയിച്ചു.

  എന്നെ അറിയുമെങ്കിലും മഴവില്‍ കാവടി എന്റെ ആണെന്ന് അറിയില്ല; രസകരമായ റിവ്യൂ പങ്കുവെച്ച് തിരക്കഥാകൃത്ത്

  ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | FilmiBeat Malayalam

  1991 ല്‍ പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കാവ്യ മാധവന്‍ വെള്ളിത്തിരയിലെത്തുന്നത്. ശേഷം 1999 ലാണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമ തന്നെ ദിലീപിന്റെ നായികയായിട്ടായിരുന്നു. ഈ ചിത്രം സൂപ്പര്‍ഹിറ്റ് ആയതോടെ കാവ്യ പിന്നെ മലയാള സിനിമയിലെ മുന്‍നിര നായികയായി വളര്‍ന്നു. 2011 വരെ ഒരു വര്‍ഷം രണ്ടോ മൂന്നോ അതിന് മുകളിലോ സിനിമകള്‍ കാവ്യ ചെയ്തിരുന്നു. പിന്നീട് സിനിമകളുടെ എണ്ണം നിയന്ത്രിച്ചു. ഏറ്റവുമൊടുവില്‍ 2014 ല്‍ റിലീസ് ചെയ്ത പിന്നെയും ആണ് കാവ്യ നായികയായിട്ടെത്തിയ അവസാന ചിത്രം. അതിലും ദിലീപ് തന്നെയായിരുന്നു നായകന്‍. 2016 ലായിരുന്നു കാവ്യയും ദിലീപും വിവാഹിതരാവുന്നത്. അതിന് മുന്‍പ് തന്നെ നടി സിനിമയില്‍ നിന്നും മാറി നിന്നിരുന്നു.

  മമ്മൂക്ക എന്ത് അനായാസമായാണ് ചെയ്തത്, അദ്ദേഹത്തിന്‌റെ കാലില്‍ തൊട്ട് തൊഴണം, മെഗാസ്റ്റാറിനെ കുറിച്ച് നന്ദു

  English summary
  Kavya Madhavan's Girls Fans Opens Up About Her Heros In Malayala Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X