മകള്‍ക്ക് കണ്ണെഴുതി കൊടുത്ത് കാവ്യ മാധവന്‍; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആരുടെയും മനം മയക്കുന്ന ചിത്രം

മലയാളക്കര ഏറ്റവുമധികം കാണാന്‍ കാത്തിരുന്ന മുഖമാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മിയുടേത്. 2018 ല്‍ ജനിച്ച മഹാലക്ഷ്മി ഈ വര്‍ഷം തന്റെ മൂന്നാം ജന്മദിനം ആഘോഷിക്കാന്‍ ഇരിക്കുകയാണ്. പിറന്നാളിനോട് അനുബന്ധിച്ചാണ് മകളുടെ ഫോട്ടോസും വീഡിയോസും താരദമ്പതിമാര്‍ പുറത്ത് വിടാറുള്ളു.

ഇപ്പോഴിതാ കാവ്യ മകള്‍ക്ക് കണ്ണെഴുതി കൊടുക്കുന്നൊരു ഫോട്ടോ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കൈയില്‍ കിടത്തി ഇയര്‍ ബട്ട്‌സ് കൊണ്ട് പുരികം വരച്ച് കൊടുക്കുന്നതാണ് ചിത്രത്തിലുള്ളത്. വളരെ പഴയൊരു ഫോട്ടോ ആണെങ്കിലും ദിലീപിന്റെയും കാവ്യയുടെയും ഫാന്‍സ് പേജുകളില്‍ വൈറലാവുകയാണ്.

kavya-madhavan

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ വളരെ പെട്ടെന്നാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും വവാഹം നടക്കുന്നത്. ശേഷം കാവ്യ ഗര്‍ഭിണിയാണെന്ന തരത്തില്‍ പലതവണ വാര്‍ത്തകള്‍ വന്നെങ്കിലും വൈകാതെ അത് ശരിയാണെന്ന കാര്യവും പുറംലോകം അറിഞ്ഞു. ഇപ്പോള്‍ മൂത്തമകള്‍ മീനാക്ഷിയ്ക്കും ഇളയമകള്‍ മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് ദീലിപിന്റെ താമസം.

ആശുപത്രിയിലേക്കുള്ള യാത്രയാണോ, മാസ്ക് ധരിച്ചെത്തിയ നടി ഇഷ ഡിയോളിൻ്റെ പുത്തൻ ഫോട്ടോസ് വൈറലാവുന്നു

ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയാണ് കാവ്യ. ലോക്ഡൗണ്‍ വന്നതോടെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയായി. ഇടയ്ക്ക് നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ താരദമ്പതിമാര്‍ ഒരുമിച്ചെത്തിയിരുന്നു. ചടങ്ങിനിടയില്‍ നിന്നുള്ള ചിത്രങ്ങളില്‍ താരങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X