ഇസഹാക്കിനെ കാണാനെത്തിയ കാവ്യ മാധവന് മുന്നില്‍ അപേക്ഷ! മാസ്സ് എന്‍ട്രി പൊളിച്ചുവെന്നും ആരാധകര്‍!
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് കാവ്യ മാധവന്‍. സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിനോട് ഇന്നും ആരാധകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ദിലീപുമായുള്ള വിവാഹത്തിന് പിന്നാലെയായാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇവരുടെ ജീവിതത്തിലേക്ക് മഹാലക്ഷ്മി എത്തിയത്. വിജയദശമി ദിനത്തിലായിരുന്നു മകള്‍ ജനിച്ചത്. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരമിപ്പോള്‍. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുവേദികളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട് ഈ താരം. നമിഷനേരം കൊണ്ടാണ് താരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വൈറലായി മാറുന്നത്. കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങിനെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
ദോസ്ത് ടീമിന്റെ കൂടിച്ചേരലില്‍ ആരാധകരും സന്തോഷത്തിലായിരുന്നു. മാമോദീസ ചടങ്ങ് നടക്കുന്ന പള്ളിയിലേക്കായിരുന്നു ദിലീപും കാവ്യ മാധവനും എത്തിയത്. അഭിനയത്തിലൂടെയല്ലെങ്കില്‍ക്കൂടിയും 3 വര്‍ഷത്തിന് ശേഷം ഈ വരവിലൂടെ സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് കാവ്യ മാധവന്‍. അതീവ സന്തോഷവതിയായാണ് കാവ്യ എത്തിയത്്. ദിലീപിനൊപ്പമായിരുന്നു ആ വരവ്. ചാക്കോച്ചനോടും പ്രിയയോടും കുശലാന്വേഷണം നടത്തുകയും ഇസഹാക്കിനെ ഓമനിക്കുകയും ചെയ്യുന്ന താരദമ്പതികളുടെ ചിത്രവും പുറത്തുവന്നിരുന്നു. ചാക്കോച്ചന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും സെല്‍ഫിയെടുക്കുകയുമൊക്കെ കഴിഞ്ഞാണ് ഇരുവരും മടങ്ങിയത്.

ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയതിന് പിന്നാലെയായാണ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയത്. ഇന്നും താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് തങ്ങളെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമെല്ലാം വീഡിയോയും ചിത്രങ്ങളും വൈറലായി മാറിയിരുന്നു. മഹാലക്ഷ്മി എവിടെയാണെന്ന കാര്യത്തെക്കുറിച്ച് ചോദിച്ചും ആരാധകരെത്തിയിരുന്നു.


Click it and Unblock the Notifications