പിങ്കില്‍ തിളങ്ങി കാവ്യ മാധവനും മഹാലക്ഷ്മിയും! താരപുത്രിയുടെ പിറന്നാളില്‍ അണിഞ്ഞൊരുങ്ങിയത് ഇങ്ങനെ
ദിലീപിനും കാവ്യ മാധവനും കുഞ്ഞ് പിറന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. എന്നാണ് മകളുടെ ചിത്രം പുറത്തുവരുന്നതെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. ഇരുപത്തെട്ട് ചടങ്ങിനിടയിലെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴും ആരാധകര്‍ തേടിയത് താരപുത്രിയെ ആയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മി ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ ചിത്രം പുറത്തുവിടുമെന്ന പ്രതീക്ഷയിലാിരുന്നു എല്ലാവരും. ആരാധകരെ നിരാശപ്പെടുത്താതെ ചിത്രം പുറത്തുവിടുകയായിരുന്നു ദിലീപ്. ഒന്നാം പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം എന്ന ക്യാപഷ്‌നോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.
പിറന്നാളാഘോഷത്തില്‍ മമ്മൂട്ടി പങ്കെടുത്തതിന്റെ ചിത്രങ്ങളായിരുന്നു നേരത്തെ പ്രചരിച്ചത്. മീനാക്ഷിയുടെ കൈയ്യിലായിരുന്നു മഹാലക്ഷ്മി, എന്നാല്‍ വ്യക്തത കുറഞ്ഞ ചിത്രമായിരുന്നു അത്. കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രം നിമിഷനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു മഹാലക്ഷ്മിയുടെ ആദ്യ ഫോട്ടോ ഷെയര്‍ ചെയ്തത്. ആഘോഷനിമിഷങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ വിജയദശമി നാളിലായിരുന്നു തങ്ങള്‍ക്ക് കുഞ്ഞ് പിറന്നുവെന്ന സന്തോഷം പങ്കുവെച്ച് ദിലീപ് എത്തിയത്. ഇരുവരും സുഖമായിരിക്കുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. വിജയദശമി ദിനത്തില്‍ ജനിച്ചതിനാല്‍ മകള്‍ക്ക് മഹാലക്ഷ്മി എന്ന പേരാണ് നല്‍കിയതെന്നുള്ള വിവരമായിരുന്നു പിന്നീട് എത്തിയത്. കുഞ്ഞനിയത്തിക്കായി മീനാക്ഷിയാണ് പേര് തിരഞ്ഞെടുത്തുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ആദ്യ പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് മഹാലക്ഷ്മി ഇപ്പോള്‍.
Recommended Video

കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍. പിറന്നാള്‍ ആശംസയ്ക്കും ആഘോഷത്തിനുമൊക്കെ പിന്നാലെയായാണ് പല താരങ്ങളും തങ്ങളുടെ മക്കളുടെ ചിത്രം പുറത്തുവിടാറുള്ളത്. അതേ രീതി തന്നെയായിരുന്നു ദിലീപും ആവര്‍ത്തിച്ചത്. അമ്മയുടെ മടിയിലിരിക്കുന്ന മഹാലക്ഷ്മിയും പുറകിലായി മീനാക്ഷിക്കും കാവ്യയ്ക്കും ഒപ്പം നില്‍ക്കുന്ന ദിലീപിനേയുമാണ് ചിത്രത്തില്‍ കണ്ടത്. സന്തോഷത്തോടെയാണ് എല്ലാവരും ഫോട്ടോയ്ക്കായി പോസ് ചെയ്തത്.

ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ദിലീപ് ചിത്രം പങ്കുവെച്ചത്. ഇതിന് പിന്നാലെയായാണ് കാവ്യ മാധവന്റെ ഫേസ്ബുക്ക് പേജിലും ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം തരംഗമായി മാറിയത്. കാലങ്ങള്‍ക്ക് ശേഷമായാണ് താരത്തിന്റെ പേജില്‍ പോസ്റ്റ് എത്തുന്നത്. സോഷ്യല്‍ മീഡിയയെ അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കുകയായിരുന്നു ഈ താരപുത്രി.

പിങ്ക് നിറത്തിലുള്ള ചുരിദാറണിഞ്ഞായിരുന്നു കാവ്യ മാധവന്‍ ചടങ്ങില്‍ തിളങ്ങിയത്. ദിലീപും മീനാക്ഷിയും മഹാലക്ഷ്മിയുമൊക്കെ ഇതേ നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ശ്രദ്ധാകേന്ദ്രമായി മാറുന്നവരാണ് ഇവരെല്ലാം. സിംപിള്‍ എന്നാല്‍ എലഗന്റ് ലുക്കിലായിരുന്നു എല്ലാവരും. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയത്.

മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഇത്തവണയും കാവ്യ മാധവനെ ഒരുങ്ങാന്‍ സഹായിച്ചത്. വിവാഹത്തിലും ഇരുപത്തെട്ട് ചടങ്ങിനിടയിലുമൊക്കെ അദ്ദേഹം പങ്കെടുത്തിരുന്നു, കാവ്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതിനും ദിലീപും കുടുംബവുമായുള്ള അടുപ്പത്തെക്കുറിച്ചുമൊക്കെ അദ്ദേഹം കുറിച്ചിരുന്നു.

അക്ഷമയോടെയുള്ള ആരാധകരുടെ കാത്തിരിപ്പ് കൂടിയായിരുന്നു കഴിഞ്ഞ ദിവസം അവസാനിച്ചത്. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തെങ്കിലും പൊതുപരിപാടികളില്‍ കാവ്യ മാധവന്‍ പങ്കെടുക്കാറുണ്ട്. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവരാറുമുണ്ട്. മഹാലക്ഷ്മി എവിടെയെന്നായിരുന്നു എല്ലായ്‌പ്പോഴും ആരാധകര്‍ ചോദിച്ചിരുന്നത്.


Click it and Unblock the Notifications