കാവ്യ മാധവനെയല്ല, മാധവന്‍റെ ഭാര്യയെ കാണാന്‍ വന്നവര്‍! അനുഭവം പറഞ്ഞ് കാവ്യ! മറുപടിയുമായി മാധവന്‍!

സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും ശക്തമായ സ്വീകാര്യതയാണ് കാവ്യ മാധവന് ലഭിക്കുന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷമായാണ് താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തത്. കാത്തിരിപ്പിനൊടുവിലായി മഹാലക്ഷ്മിയും ഇവര്‍ക്കരികിലേക്ക് എത്തിയിരുന്നു. കുടുംബസമേതമുള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സൈമ അവാര്‍ഡ് വേദിയിലെത്തിയ കാവ്യ മാധവന്റെ പ്രസംഗ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. 6 വര്‍ഷം മുന്‍പുള്ള വീഡിയോയാണ് ഇതെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പ്രത്യേക പുരസ്‌കാരമായിരുന്നു താരത്തിന് അന്ന് ലഭിച്ചത്. മാധവനായിരുന്നു കാവ്യയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്. സിനിമാജീവിതത്തെക്കുറിച്ചും സൈമയുടെ സംഘാടകരോടും നന്ദി അറിയിച്ചതിന് ശേഷമായാണ് താരം മാധവനുമായി ബന്ധപ്പെട്ട രസകരമായ അനുഭവത്തെക്കുറിച്ച് പറഞ്ഞത്.

താന്‍ മലയാളത്തില്‍ പറയാമെന്നും അദ്ദേഹത്തിന് മനസ്സിലാവുന്ന ഭാഷയില്‍ ആരെങ്കിലും പറഞ്ഞുകൊടുത്തോളൂയെന്നും പറഞ്ഞായിരുന്നു കാവ്യ മാധവന്‍ സംസാരിച്ച് തുടങ്ങിയത്. മലയാളത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് തമിഴില്‍ സംസാരിക്കുകയായിരുന്നു താരം. എന്‍റെ പേര് കാവ്യ മാധവന്‍. ഞാന്‍ അഭിനയിച്ചു തുടങ്ങിയ കാലം. അന്ന് താങ്കള്‍ വലിയ സ്റ്റാര്‍ ആണ്, ഇന്നും അതെ. ഞാന്‍ തമിഴ്നാട്ടില്‍ ഒരു ഷൂട്ടിങ്ങിന് പോയപ്പോള്‍ എന്നെക്കാണാന്‍ ധാരാളം ആളുകള്‍ വരുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. എന്നെ കാണാന്‍ ഇവര്‍ വരേണ്ട കാര്യമെന്താ എന്നോര്‍ത്ത്. പിന്നീടാണ് മനസ്സിലായത്‌ എനിക്കൊപ്പം ഷൂട്ടിങ്ങിന് ഉണ്ടായിരുന്ന നായകന്‍ ജയസൂര്യ അവിടെയുള്ളവരോടൊക്കെ നടന്‍ മാധവന്റെ ഭാര്യയാണ് ഞാന്‍ എന്ന് പറഞ്ഞിരുന്നുവെന്ന്. ജയസൂര്യയായിരുന്നു അന്ന് ആ തമാശ ഒപ്പിച്ചത്.

Kavya Madhavan

അപ്പോഴാണ്‌ പിടികിട്ടിയത് ആളുകൂടിയത് കാവ്യ മാധവനെ കാണാന്‍ അല്ല, മാധവന്‍റെ ഭാര്യയെ കാണാനായിരുന്നുവെന്ന്. കാവ്യയുടെ സംസാരം കേട്ടതിന് പിന്നാലയായി രസകരമായ മറുപടിയായിരുന്നു മാധവന്‍ നല്‍കിയത്. നോ പ്രോബ്ലം. എന്‍റെ ആദ്യ സിനിമയില്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, അഡ്‌ജസ്റ്റ് ചെയ്യാമെന്ന്. പരിപാടി നടന്നിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും അടുത്തിടേയും സൈമ ഈ വീഡിയോ പങ്കുവെച്ചിരുന്നു. ആരാധകര്‍ അതാഘോഷമാക്കുകയും ചെയ്യുകയായിരുന്നു.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X