For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യയുടെ കൈകളിലെ കുഞ്ഞ് ആര്, മഹാലക്ഷ്മിയെ കാണാനില്ലല്ലോ?; അന്വേഷിച്ച് ആരാധകർ

  |

  മലയാള സിനിമയിൽ ഒരു കാലത്ത് നായികാ സങ്കൽപ്പത്തിന്റെ അവസാന വാക്കായി നില നിന്ന താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് നായിക ആയി മാറിയ താരമാണ് കാവ്യ. നീലേശ്വരം സ്വദേശി ആയ കാവ്യ സിനിമാ പാരമ്പര്യം ഒന്നുമില്ലാതെയാണ് മലയാളത്തിലെ മുൻ നിര നായിക നടി ആയത്.

  ഒപ്പം പ്രവർത്തിച്ച പല നടിമാരും കരിയറിന്റെ ഒരു ഘട്ടത്തിൽ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്നെങ്കിലും കാവ്യ മലയാള സിനിമയിൽ തന്നെ നില നിന്നു. നിരവധി പുതമുഖ നായികമാർ വന്നപ്പോഴും പോയപ്പോഴും നടിയുടെ സ്ഥാനം അതേ പോലെ നിന്നു. മലയാളിത്തമുള്ള മുഖമാണ് കാവ്യയെ എന്നും പ്രേക്ഷകർക്ക് പ്രിയങ്കരി ആക്കിയത്.

  Also Read: എന്നെ കല്യാണം കഴിച്ചാലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഞാൻ ആദ്യമേ പറഞ്ഞു, ​ഗായത്രി നൽകിയ മറുപടി; ​ഗിന്നസ് പക്രു

  അനന്തഭദ്രം, കൊച്ചിരാജാവ്, മീശ മാധവൻ, തിളക്കം തുടങ്ങിയ സിനിമകളിൽ കാവ്യയുടെ വശ്യ ഭം​ഗി ആരാധകർക്കിടയിൽ അലയൊലികൾ തീർത്തു. കാവ്യ മാധവന് പകരക്കാരി ആയാണ് നടി അനു സിത്താരയെ ആരാധകർ കാണുന്നത്. എന്നാൽ കാവ്യയുടെ കരിയറിലുണ്ടായ ഹിറ്റുകൾ അപൂർവം നടിമാർക്കേ പിന്നീട് ആവർത്തിക്കാൻ ആയിട്ടുള്ളൂ.

  വർഷങ്ങൾ നീണ്ട കരിയറിൽ ​ഗദ്ദാമ, പെരുമഴക്കാലം തുടങ്ങി അഭിനയ പ്രാധാന്യമുള്ള ഒരുപിടി വേഷങ്ങൾ മാത്രമേ കാവ്യക്ക് ലഭിച്ചിട്ടുള്ളൂ. നടി സിനിമകളിൽ നിന്ന് മാറി നിന്നിട്ട് ഏറെ നാളുകളുമായി. എന്നിട്ടും ജനശ്രദ്ധ അത് പോലെ നിലനിൽക്കുന്നത് പലപ്പോഴും കൗതുകകരമാണ്.

  Kavya Madhavan And Dileep

  സിനിമയേക്കാളും നാടകീയമായാണ് പലപ്പോഴും കാവ്യയുടെ ജീവിതം മുന്നോട്ട് പോയത്. ചെറുപ്പകാലം മുതൽ കാണുന്ന നടി ആയതിനാൽ കാവ്യയുടെ ജീവിതം എന്നും ഒരു സിനിമയെ പോലെ തന്നെ ആരാധകർക്കിടയിൽ ചർച്ചാ വിഷയം ആണ്.

  ആദ്യ വിവാഹ ബന്ധം വേർപിരി‍ഞ്ഞത്, നടൻ ദിലീപുമായുള്ള രണ്ടാം വിവാഹം, ദിലീപിന്റെ ആദ്യ വിവാഹ ബന്ധം വേർപിരിയാനുണ്ടായ സാഹചര്യം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് കേസിൽ അകപ്പെട്ടത് തുടങ്ങിയവ എല്ലാ കാവ്യയെയും വാർത്തകളിൽ നിറച്ചു.

  dileep

  2017 മുതൽ സിനിമാ രം​ഗത്ത് നിന്ന് വിട്ട് നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയയിൽ വല്ലപ്പോഴും ഒരു പോസ്റ്റിടും. ഇപ്പോഴിതാ കാവ്യയുടെയും ദിലീപിന്റെയും ഒരു ഫോട്ടോ ആണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്. കുഞ്ഞിനെയും കൈയിലേന്തി നിൽക്കുന്ന കാവ്യയെ ആണ് ഫോട്ടോയിൽ കാണാനാവുന്നത്.

  kavya

  ഒപ്പം ദിലീപിനെ മറ്റ് രണ്ട് പേരെയും കാണാം, കാവ്യയുടെ മകൾ മഹാലക്ഷ്മി അല്ല ഫോട്ടോയിൽ ഉള്ളത്. ഏതാണ് ഈ കുഞ്ഞ് എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. നടിയുടെ ഫാൻ പേജുകളിൽ ചിത്രം പ്രചരിക്കുന്നുണ്ട്. കാവ്യയും മഹാലക്ഷ്മിയും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

  Also Read: 'ശ്രീദേവിയുടെയും രവികുമാറിന്റെയും രജിസ്റ്റർ മാര്യേജ്; ശശിയുടെ നിർബന്ധത്തിനു വഴങ്ങി സാക്ഷിയായി!': കലൂർ ഡെന്നീസ്

  ആദ്യ ഭാര്യ മഞ്ജു വാര്യരുടെ മകൾ മീനാക്ഷിയും ദിലീപിന് ഒപ്പം ആണുള്ളത്. മീനാക്ഷിയും മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. മീനാക്ഷി സിനിമാ രം​ഗത്തേക്ക് വരുന്നെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

  എന്നാൽ ഈ പ്രചരണം തെറ്റാണെന്നാണ് മീനാക്ഷിയുടെ കുടുംബം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമകളിൽ വീണ്ടും സജീവമാവുകയാണ് ദിലീപ്. പറക്കും പപ്പൻ, ബാന്ദ്ര എന്നിവയാണ് ദിലീപിന്റേതായി പുറത്തു വരാനിരിക്കുന്ന സിനിമകൾ.

  Read more about: kavya madhavan
  English summary
  Kavya Madhavan's New Photos With Dileep Goes Viral; Fans Ask Whose Baby In Her Arms
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X