കാവ്യ മാധവനൊപ്പമുള്ളത് ദിലീപ് തന്നെയോ? മൊട്ടത്തല കണ്ടമ്പരന്ന് ആരാധകര്‍! ചിത്രം വൈറല്‍!
കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും സ്വന്തം താരമായ ദിലീപ് വീണ്ടും ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. പുതുവര്‍ഷത്തില്‍ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. കേശു ഈ വീടിന്റെ നാഥനെന്ന ചിത്രത്തിന്റെ ലുക്കായിരുന്നു പുറത്തുവിട്ടത്. ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റും ധരിച്ച് കറുത്ത കട്ടിഫ്രെയിമുള്ള കണ്ണടയും കഷണ്ടിത്തലയുമൊക്കെയായെത്തിയ താരത്തെ കണ്ട് ആരാധകര്‍ അമ്പരന്നിരുന്നു. ഞെട്ടിക്കുന്ന ലുക്കില്‍ നേരത്തെയും താരമെത്തിയിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപ് മൊട്ടയടിച്ചത്. സജീവ് പാഴൂരിന്റെ തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്.
സിനിമയുടെ ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാവ്യ മാധവനൊപ്പമുള്ള മൊട്ടത്തലയന്‍ ദിലീപ് തന്നെയാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. മിമിക്രി വേദികളില്‍ തുടങ്ങിയ സൗഹൃദം ഇപ്പോഴും അതേ പോലെ നിലനിര്‍ത്തി മുന്നേറുന്നവരാണ് നാദിര്‍ഷയും ദിലീപും. ജനപ്രിയ നായകനായപ്പോഴും ആ സൗഹൃദത്തെ താരം മുറുകെപ്പിടിച്ചിരുന്നു. അഭിനയവും പാട്ടും മാത്രമല്ല സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് തെളിയിച്ചായിരുന്നു നാദിര്‍ഷ മുന്നേറിയത്. രണ്ട് സിനിമകളൊരുക്കിയപ്പോഴും ആരാധകര്‍ ചോദിച്ചത് ദിലീപിനൊപ്പമുള്ള ചിത്രത്തെക്കുറിച്ചായിരുന്നു.

എന്നാണ് ദിലീപുമായി ഒരുമിക്കുന്നതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. നിരന്തരമായ ആ ചോദ്യത്തിന് പിന്നാലെയായാണ് നാദിര്‍ഷ കേശു ഈ വീടിന്റെ നാഥനെക്കുറിച്ച് പ്രഖ്യാപിച്ചത്. ഉര്‍വശിയാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത്. മുന്‍പ് ഉര്‍വശിക്കായി ക്ലാപ്പടിച്ചിരുന്നു താരം. വര്‍ഷങ്ങള്‍ക്കിപ്പുറം ആ താരത്തിന്റെ നായകനായി അഭിനയിക്കാനുള്ള അവസരം കൂടിയാണ് ദിലീപിന് ലഭിച്ചത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള വരവ് തന്നെയായിരിക്കും ഇവരുടേതെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. ചിത്രത്തിന് കടപ്പാട്: ദിലീപിന്‍രെ ഫാന്‍സ് പേജ്.


Click it and Unblock the Notifications