കാവ്യ മാധവനൊപ്പം മഹാലക്ഷ്മിയോ? വൈറലായ ചിത്രങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം ഇങ്ങനെ! കാണൂ!
മലയാളികള്‍ക്ക് എന്നും ഏറെ ഇഷ്ടമുള്ള നായികമാരിലൊരാളാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയതാണ് ഈ താരം. മലയാളിത്തമുള്ള നായികമാരെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സിലേക്കെത്തുന്നത് താരത്തിന്റെ മുഖമാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായെത്തിയ താരത്തിന് ശക്തമായ പിന്തുണയായിരുന്നു തുടക്കം മുതലേ ലഭിച്ചത്. പൂക്കാലം വരവായി എന്ന ചിത്രത്തില്‍ തുടങ്ങി പിന്നെയും വരെ എത്രയെത്ര കഥാപാത്രങ്ങളെയാണ് ഈ താരം അനശ്വരമാക്കിയത്.
ദിലീപിന്റെ ഭാഗ്യനായികമാരിലൊരാള്‍ കൂടിയാണ് കാവ്യ മാധവന്‍. സിനിമകളിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചിരുന്നെങ്കിലോയെന്ന് സിനിമാപ്രേമികള്‍ കരുതിയിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നും ഇരുവരും. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2017 നവംബര്‍ 25നായിരുന്നു അത് സംഭവിച്ചത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് കഴിയുകയായിരുന്നു താരം. അതിനിടയിലാണ് ഇവര്‍ക്കിടയിലേക്ക് കുഞ്ഞതിഥി എത്തിയത്. മീനാക്ഷിക്ക് പിന്നാലെ മഹാലക്ഷ്മി എത്തിയ സന്തോഷം പങ്കുവെച്ച് ദിലീപ് എത്തിയിരുന്നു. വിജയദശമി ദിനത്തിലായിരുന്നു മകളുടെ വരവ്. കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ചിത്രങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് മഹാലക്ഷ്മിയാണോ ഇതെന്ന് ആരാധകരും ചോദിച്ച് തുടങ്ങിയത്.

കാവ്യ മാധവന്റെ ചിത്രങ്ങള്‍
ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെയായി കാവ്യ മാധവന്റെ ചിത്രങ്ങള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. സിനിമകളിലെ ചിത്രവും പൊതുപരിപാടിക്കിടയിലെ ചിത്രങ്ങളുമൊക്കെയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായി മാറുന്നത്. സിനിമയില്‍ അഭിനയിച്ചിരുന്നപ്പോഴുള്ള അതേ സ്വീകാര്യതയാണ് താരത്തിന് ഇപ്പോഴും ലഭിക്കുന്നത്. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകളും ്ഗ്രൂപ്പുകളില്‍ നടക്കുന്നുണ്ട്.

മഹാലക്ഷ്മിയാണോ?
കാവ്യ മാധവന്റെ കൈയ്യിലുള്ള കുഞ്ഞ് മഹാലക്ഷ്മിയാണോ എന്നാണ് ആരാധകരുടെ ചോദ്യം. ഗ്രൂപ്പുകളിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു പല ഫോട്ടോകളും. മകളുടെ ജനനത്തെക്കുറിച്ച് ദിലീപായിരുന്നു അറിയിച്ചത്. വിജയദശമി ദിനത്തിലായിരുന്നു കുഞ്ഞതിഥി എത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു.

ദിലീപിന്റെ നിര്‍ദേശം
കുടുംബത്തിലെത്തിയ കുഞ്ഞതിഥിയുടെ ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന കര്‍ശന നിര്‍ദേശം ദിലീപ് നല്‍കിയിരുന്നു. നൂലുകെട്ട് ചടങ്ങിനിടയിലെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴും കുഞ്ഞതിഥിയെ കാണാനായാണ് ആരാധകര്‍ കാത്തിരുന്നത്. പുതിയ ചിത്രങ്ങള്‍ കണ്ടതോടെയാണ് ഇത് മഹാലക്ഷ്മി തന്നെയോ എന്ന് പലരും ചോദിച്ച് തുടങ്ങിയത്.

നേരത്തെയുള്ള ചിത്രങ്ങള്‍
പഴയ ചിത്രങ്ങളാണ് ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്നതെന്ന് പലരും വ്യക്തമാക്കിയതോടെയാണ് പ്രചാരണങ്ങള്‍ അവസാനിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമായ ദിലീപിനും കുടുംബത്തിനും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ താരം
സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളിലൊരാളാണ് കാവ്യ മാധവന്‍. താരം സജീവമായ ഇടപെടലുകള്‍ നടത്താറില്ലെങ്കിലും ചിത്രങ്ങളൊക്കെ പെട്ടെന്നാണ് വൈറലാവുന്നത്. ഇന്നും കാവ്യ മാധവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരും കുറവല്ല. അപ്രതീക്ഷിതമായി ചില പ്രതിസന്ധികള്‍ തേടിയെത്തിയപ്പോള്‍ ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്.

കുടുതല്‍ സുന്ദരിയായി
വിവാഹ ശേഷം കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് കാവ്യ മാധവനെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. നൂലുകെട്ട് ചടങ്ങിനിടയിലെ ചിത്രങ്ങള്‍ വൈറലായി മാറിയതിന് ശേഷമായിരുന്നു ഈ അഭിപ്രായം. വിവാഹത്തിന് ശേഷമുള്ള പല ആഘോഷങ്ങളും ആദ്യ വര്‍ഷത്തില്‍ ഇവര്‍ക്ക് ഷ്ടമായിരുന്നുവെങ്കിലും രണ്ട് വര്‍,ം പിന്നിടുന്നതിനിടയില്‍ നഷ്ടപ്പെട്ട സന്തോഷം തിരികെപ്പിടിച്ചിരുന്നു.

സിനിമയിലേക്കില്ല
വിവാഹത്തോടെ അഭിനയം നിര്‍ത്തുന്ന നായികമാരുടെ പതിവ് ശൈലി തന്നെയാണ് കാവ്യ മാധവനും പിന്തുടര്‍ന്നത്. കുടുംബത്തിന്റെ കാര്യങ്ങളുമായി കഴിയാനാണ് താല്‍പര്യമെന്നും ഇനി സിനിമയിലേക്കില്ലെന്നും താരം വ്യക്തമാക്കിയതായി അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. താരത്തിന്‍രെ തിരിച്ചുവരവ് കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തുന്ന തീരുമാനവുമായാണ് താരമെത്തിയത്.


Click it and Unblock the Notifications