For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹമ്പമ്പോ..കാവ്യ എന്തൊരു സുന്ദരി...ലക്ഷ്യക്ക് വേണ്ടി കാവ്യ അണിഞ്ഞൊരുങ്ങിയത് കാണൂ...

  By Aswini
  |

  ഇനി കാവ്യ മാധവന്‍ സിനിമയില്‍ അത്ര സജീവമായിരിക്കും എന്ന് തോന്നുന്നില്ല. ബിസിനസൊക്കെ തുടങ്ങി മറ്റൊരു ലോകത്തേക്ക് കടക്കുകയാണ് താരം. കാവ്യയുടെ വസ്ത്രവ്യാപാര ബിസിനസ് ഇക്കഴിഞ്ഞ 27ന് മെഗാസ്റ്റാര്‍ മമ്മൂട്ടി ലോഞ്ച് ചെയ്തിരുന്നു.

  ഇപ്പോള്‍ ലക്ഷ്യ ഡോ കോം എന്ന വെബ്‌സൈറ്റും അതിന്റെ ഫേസ്ബുക്ക് പേജും ആക്ടീവായി. ലക്ഷ്യയ്ക്ക് വേണ്ടി വേറെ മോഡലിനെ ഒന്നും തേടേണ്ട ആവശ്യമില്ല. കാവ്യ തന്നെയാണ് മോഡല്‍. ലക്ഷ്യയുടെ പരസ്യത്തിന് വേണ്ടി കാവ്യ അണിഞ്ഞൊരുങ്ങിയത് കാണൂ, ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ... (ചിത്രങ്ങള്‍ കാവ്യയുടെ ലക്ഷ്യ ഡോട്ട് കോമിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും)

  കാവ്യയുടെ ലക്ഷ്യ

  ലക്ഷ്യക്ക് വേണ്ടി കാവ്യ അണിഞ്ഞൊരുങ്ങിയത് കാണൂ

  ഓണ്‍ലൈനിലൂടെ സ്ത്രീകളുടെ പുതിയ വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കുകയാണ് പുതിയ സംരംഭത്തിലൂടെ കാവ്യ ചെയ്യുന്നത്. സഹായത്തിന് അച്ഛനുമമ്മയും സഹോദരനും ഭാര്യയുമുണ്ട്.

  ഗംഭീരമായ തുടക്കം

  ലക്ഷ്യക്ക് വേണ്ടി കാവ്യ അണിഞ്ഞൊരുങ്ങിയത് കാണൂ

  മലയാളത്തില്‍ മറ്റൊരു സെലിബ്രേട്ടി ബിസിനസ് സംരംഭത്തിനു ലഭിയ്ക്കാത്ത സ്വീകരണമാണ് കാവ്യയുടെ ലക്ഷ്യയ്ക്ക് ലഭിച്ചത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തിരിതെളിയിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ മോഹന്‍ലാല്‍, തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ, ബോളിവിഡ് താരം വിദ്യാ ബാലന്‍ തുടങ്ങിയവര്‍ കാവ്യയ്ക്ക് ആശംസകള്‍ നേര്‍ന്നു. ലാല്‍ ജോസ്, ഇന്നസെന്റ്, ആന്‍ അഗസ്റ്റിന്‍, റിമ കല്ലിങ്കല്‍, ദീപ്തി സതി, റിമി ടോമി തുടങ്ങി സിനിമാ ലോകത്തെ കാവ്യയുടെ അടുത്ത സുഹൃത്തുക്കളൊക്കെ ലോഞ്ചിങിനും അത് കഴിഞ്ഞുള്ള ഫാഷന്‍ ഷോയ്ക്കും പങ്കെടുത്തു.

  കാവ്യയ്ക്ക് പഠിപ്പില്ലല്ലോ?

  ലക്ഷ്യക്ക് വേണ്ടി കാവ്യ അണിഞ്ഞൊരുങ്ങിയത് കാണൂ

  പഠിപ്പില്ല എന്ന് പറഞ്ഞ് കാവ്യയെ പലരും അവഗണിച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ നായികയായി അരങ്ങേറിയ കാവ്യയ്ക്ക് പിന്നീട് പഠനത്തില്‍ അത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നത് വാസ്തവം

  പക്ഷെ കാവ്യ പഠിച്ചു

  ലക്ഷ്യക്ക് വേണ്ടി കാവ്യ അണിഞ്ഞൊരുങ്ങിയത് കാണൂ

  എന്നാല്‍ പിന്നീട് കാവ്യ പത്തും പ്ലസ് ടുവും ഡിഗ്രിയുമൊക്കെ എഴുതിയെടുത്തു. ബിസിനസ് തുടങ്ങണം എന്നതുകൊണ്ട് ബി കോം തന്നെയാണ് കാവ്യ പഠിച്ചത്

  ബിസിനസ് തുടങ്ങുമെന്ന്

  ലക്ഷ്യക്ക് വേണ്ടി കാവ്യ അണിഞ്ഞൊരുങ്ങിയത് കാണൂ

  സിനിമ എല്ലാ കാലത്തും ഉണ്ടാകില്ലെന്നും, ഭാവിയില്‍ താനൊരു ബിസിനസ് തുടങ്ങുമെന്നും കാവ്യ നേരത്തെ അറിയിച്ചിരുന്നു.

  ജീവിതാനുഭവങ്ങള്‍

  ലക്ഷ്യക്ക് വേണ്ടി കാവ്യ അണിഞ്ഞൊരുങ്ങിയത് കാണൂ

  വിവാഹവും വിവാഹ മോചനവുമൊക്കെയാണ് കാവ്യയില്‍ ഇത്രയും പക്വതയുണ്ടാക്കിയത്. വിവാഹ മോചന ശേഷം ജീവിതത്തില്‍ താന്‍ പലതും പഠിച്ചു എന്ന് പലപ്പോഴും നടി പറഞ്ഞിട്ടുണ്ട്.

  എഴുത്തിലേക്ക്

  ലക്ഷ്യക്ക് വേണ്ടി കാവ്യ അണിഞ്ഞൊരുങ്ങിയത് കാണൂ

  ഒരു ഘട്ടത്തില്‍ കാവ്യ എഴുത്തിലേക്കും ശ്രദ്ധ കൊടുത്തിരുന്നു. കാവ്യ ദളങ്ങള്‍ എന്ന ഒരു ആല്‍ബം റിലീസ് ചെയ്തു. ഇതിലെ പാട്ടുകളെഴുതിയതും അഭിനയിച്ചതുമൊക്കെ കാവ്യയാണ്. ആല്‍ബം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

  സിനിമ ഇനി കുറയുമോ

  ലക്ഷ്യക്ക് വേണ്ടി കാവ്യ അണിഞ്ഞൊരുങ്ങിയത് കാണൂ

  എഴുത്തും ബിസിനസുമൊക്കെയായി കാവ്യ ഇനി അഭിനയത്തില്‍ പിന്നോട്ടാകുമോ എന്നാണ് ആരാധകരുടെ സന്ദേഹം. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണിപ്പോള്‍ കാവ്യ

  പുതിയ ചിത്രങ്ങള്‍

  ലക്ഷ്യക്ക് വേണ്ടി കാവ്യ അണിഞ്ഞൊരുങ്ങിയത് കാണൂ

  ഷി ടാക്‌സിയാണ് കാവ്യയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പക്ഷെ സിനിമ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ഖായിസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണിയാണ് കാവ്യയുടെ അടുത്ത റിലീസ്. ഛായാഗ്രഹകനായ സാലു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ ചിത്രത്തില്‍ കാവ്യ പ്രധാന വേഷം ചെയ്യുന്നു എന്ന് വാര്‍ത്തകളുണ്ട്.

  ഇത് ഫാഷന്‍ ഷോയില്‍ നിന്ന്

  ലക്ഷ്യക്ക് വേണ്ടി കാവ്യ അണിഞ്ഞൊരുങ്ങിയത് കാണൂ

  കാവ്യയുടെ ലക്ഷ്യ ആദ്യമായി എടുത്ത സെല്‍ഫിയാണിത്. ലക്ഷ്യയുടെ ലോഞ്ചിങിനോടനുബന്ധിച്ച് നടന്ന ഫാഷന്‍ ഷോയില്‍ നിന്നെടുത്തതാണീ സെല്‍ഫി. ലെന, റിമി ടോമി, ആന്‍ അഗസ്റ്റിന്‍, ഷീലു എബ്രഹാം, പാര്‍വ്വതി നമ്പ്യാര്‍, ദീപ്തി സതി എന്നിവര്‍ റാപില്‍ നടന്നു. ലാല്‍ ജോസാണ് ഇവരെ വേദിയിലെത്തിച്ചത്. രഞ്ജിനി ഹരിദാസാണ് ചടങ്ങിലെ അവതാരകയായത്.

  English summary
  Kavya Madhavan's stunning look for Laksyah
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X