'കുടുംബം കലക്കി, ദിലീപിനൊപ്പമുള്ള ശനിദശ'; താലി കയറിയപ്പോൾ മുതൽ പരിഹാസം, കാവ്യയുടെ എട്ട് വർഷത്തെ ​ദാമ്പത്യം!

ഒരു കാലത്ത് ഏറ്റവും പ്രിയപ്പെട്ട താരജോഡി ഏതാണെന്ന് ചോദിച്ചാൽ ഭൂരിപക്ഷം മലയാളികളും നിസംശയം പറഞ്ഞിരുന്ന പേരാണ് ദിലീപ്-കാവ്യ ജോഡിയുടേത്. ദിലീപിനൊപ്പം നിരവധി നായികമാർ അഭിനയിച്ചിട്ടുണ്ടെങ്കിലും കാവ്യയോളം മറ്റാരും ജോഡിയായി ചേരില്ലെന്നായിരുന്നു പ്രേക്ഷകരെല്ലാം നിസംശയം പറഞ്ഞിരുന്നത്. ബാലതരമായി അഭിനയിച്ച് തുടങ്ങിയ കാവ്യ മാധവൻ ആദ്യമായി നായിക വേഷം ചെയ്തതും ദിലീപിനൊപ്പമായിരുന്നു. അവിടെ നിന്ന് ഇതുവരെ ഒട്ടനവധി സിനിമകളിൽ ഇരുവരും നായകനും നായികയുമായി.

അവസാനം ഇരുവരും ഒരുമിച്ച് അഭിനയിച്ചത് അടൂർ ​ഗോപാലക‍ൃഷ്ണന്റെ പിന്നെയും എന്ന സിനിമയിലാണ്. ഈ സിനിമയ്ക്കുശേഷമാണ് താരങ്ങൾ വിവാഹിതരായത്. ഇരുവരുടെയും രണ്ടാമത്തെ വിവാ​ഹമായിരുന്നു. തന്റെ പേരിൽ ബലിയാടായ പെൺകുട്ടി എന്ന രീതിയിലാണ് കാവ്യയെ തന്നെ ജീവിത സഖിയാക്കാൻ തീരുമാനിച്ചതെന്നാണ് വിവാഹശേഷം പ്രതികരിക്കവെ ദിലീപ് പറഞ്ഞത്.

Kavya Madhavan Dileep Wedding Anniversary

ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു ജീവിതം ഇപ്പോൾ ആവശ്യമാണെന്നായിരുന്നു കാവ്യയുടെ പ്രതികരണം. ദിലീപുമായുള്ള വിവാ​ഹബന്ധം വേർപ്പെടുത്തി മകളേയും നടന് നൽകി മഞ്ജു വാര്യർ പോയപ്പോൾ ഒരു വലിയ വിഭാ​ഗം പ്രേക്ഷകർ ദിലീപിനും മകൾ മീനാക്ഷിക്കുമൊപ്പമായിരുന്നു. എന്നാൽ മഞ്ജു പിന്നീട് സിം​ഗിളായി തന്നെ ജീവിക്കുകയും ദിലീപ് കാവ്യയെ ജീവിതത്തിലേക്ക് കൂട്ടി കൊണ്ടുവരികയും ചെയ്തതോടെ അതുവരെ നടനേയും മകളേയും പിന്തുണച്ചവർ നേരെ തിരിഞ്ഞു.

കാവ്യയെ വിവാഹം ചെയ്യാൻ ദിലീപ് മനപൂർവം മഞ്ജു വാര്യരെ ഒഴിവാക്കി എന്ന രീതിയിലായി കാര്യങ്ങൾ. എട്ട് വർഷം മുമ്പ് ഇരുവരുടെയും വിവാ​ഹ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നപ്പോൾ ആശംസകളെക്കാൾ വെറുപ്പും പരിഹാസവും നിറഞ്ഞ പ്രതികരണങ്ങളാണ് ഇരുവർക്കും നേരെ പ്രേക്ഷകരിൽ നിന്നുണ്ടായത്.

മാത്രമല്ല വിവാഹിതരായി വൈകാതെ ദിലീപും കാവ്യയും കേസിലും വിവാദത്തിലും ഉൾപ്പെട്ടതോടെ വെറുപ്പും പുച്ഛവും പരിഹാസവും ഇരട്ടിയായി. ഇപ്പോഴും അത്തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും കാവ്യയ്ക്കും ദിലീപിനുമെതിരെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. കുടുംബം കലക്കി എന്നൊക്കെയാണ് കാവ്യയെ സോഷ്യൽമീഡിയയിലെ ഒരു വിഭാ​ഗം ആളുകൾ ഇപ്പോഴും അധിക്ഷേപിക്കാൻ വിളിക്കുന്നത്.

മഞ്ജു ഇറങ്ങിപ്പോയതോടെ ദിലീപിന്റെ ഐശ്വര്യവും പടിയിറങ്ങിയെന്നും കാവ്യ ദിലീപിന്റെ ഒപ്പമുള്ള വിട്ടൊഴിയാത്ത ശനിദശയാണെന്നുമെല്ലാമാണ് ഇവരുടെ വിവാഹത്തോടും കുടുംബ ജീവിതത്തോടും എതിർപ്പുള്ളവർ കുറിക്കാറുള്ളത്. ഒരു സ്ത്രീ കടന്നുപോകാൻ പാടില്ലാത്ത എല്ലാത്തരം വിഷമഘട്ടങ്ങളും എട്ട് വർഷത്തിനിടെ കാവ്യ താണ്ടി. പ്രതിസന്ധികൾ നിരനിരയായി വന്നിട്ടും ദിലീപിനെയോ മകളേയോ കാവ്യ ഉപേക്ഷിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.

Kavya Madhavan Dileep Wedding Anniversary

സ്വന്തം മകൾ മഹാലക്ഷ്മിയെ നോക്കുന്നതുപോലെ തന്നെയാണ് കാവ്യ ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയേയും സ്നേഹിക്കുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം മീനാക്ഷിയുടെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ തന്നെ വ്യക്തമാണ്. ദിലീപിനെ വിവാഹം ചെയ്തശേഷം സിനിമ ഉപേക്ഷിച്ചുവെങ്കിലും കാവ്യ അമ്മയായും ഭാര്യയായും സംരംഭകയായും വിജയകരമായി മുന്നോട്ട് പോവുകയാണ്.

ദിലീപിനൊപ്പമുള്ള ദാമ്പത്യം എട്ട് വർഷം പിന്നിടുമ്പോൾ പ്രിയ ഭർത്താവിന് ഒപ്പമുള്ള മനോഹരമായ കപ്പിൾ ഫോട്ടോ പങ്കുവെച്ചാണ് കാവ്യ ആ സന്തോഷം തന്നെ സ്നേഹിക്കുന്ന ആരാധകരിലേക്കും എത്തിച്ചത്. നെ​ഗറ്റീവ് കമന്റുകൾ ഭയന്നാകാം നടി കമന്റ് ബോക്സ് ഓഫാക്കിയിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്നുള്ളവർ അടക്കം ഇരുവരുടെയും ഫോട്ടോയ്ക്ക് സ്നേഹം അറിയിച്ച് എത്തി. രാവിലെ മുതൽ ഇരുവരുടെയും ഫാൻ പേജുകളിൽ വിവാഹ വാർഷിക ആശംസകൾ ദമ്പതികൾക്ക് നേർന്നുള്ള ഫോട്ടോയും വീഡിയോയും പ്രചരിക്കുന്നുണ്ട്.

നിങ്ങളോട് എല്ലാ അർത്ഥത്തിലും അങ്ങേയറ്റം പൊരുത്തമുള്ള ഒരു വ്യക്തിയുമായി നിങ്ങൾ ചേർന്നപ്പോൾ ഐക്യവും സന്തോഷവും തുളുമ്പുന്ന ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിൽ നിങ്ങൾ എളുപ്പത്തിൽ വിജയിച്ചു.

വളരെ മുമ്പുതന്നെ നിങ്ങളുടെ കുടുംബത്തെ പുനസംഘടിപ്പിക്കേണ്ടതായിരുന്നു. അൽപ്പം വൈകി പോയോ എന്നൊരു സംശയം മാത്രമേയുള്ളൂ എന്നാണ് താരദമ്പതികൾക്ക് ആശംസകൾ നേർന്ന് ആരാധകരിൽ ഒരാൾ കുറിച്ചത്.

More from Filmibeat

Read more about: kavya madhavan dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X