എന്റെ ബർത്ത്‍ഡേ ​ഗേൾ; സന്തോഷം പങ്കുവെച്ച് അമ്മ കാവ്യ; ചേർത്ത് പിടിച്ച് പ്രിയപ്പെട്ട ചേച്ചിയും

നടൻ ദിലീപിന്റെയും കാവ്യ മാധവന്റെയും കുടുംബ വിശേഷങ്ങൾ എപ്പോഴും ആരാധക ശ്രദ്ധ നേടാറുണ്ട്. സിനിമാക്കഥകളേക്കാളും വലിയ ​ഗോസിപ്പുകൾ ഇരുവരെക്കുറിച്ചും ​വന്നതാണ്. ദിലീപുമായുള്ള വിവാഹ ശേഷം ഏറെക്കാലം കാവ്യയെ ലൈം ലൈറ്റിൽ കണ്ടിരുന്നില്ല. നടി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങുന്നത് അടുത്ത കാലത്താണ്. മോശം കമന്റുകൾ കാരണം കുറേനാൾ കമന്റ് ബോക്സ് ഓഫ് ചെയ്ത് വെച്ചു. ആരാധകരുടെ പിന്തുണ ലഭിച്ചതോടെ ഇത് മാറ്റി. ഇൻസ്റ്റ​ഗ്രാമിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് കാവ്യയിപ്പോൾ.

ഇപ്പോഴിതാ മകൾ മഹാലക്ഷ്മിയുടെ പിറന്നാൾ ദിനത്തിൽ കാവ്യ പങ്കുവെച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 'മൈ ബർത്ത്ഡേ ​ഗേൾ' എന്ന ക്യാപ്ഷനോടെയാണ് കാവ്യ മഹാലക്ഷ്മിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റ് ബോക്സിൽ താരപുത്രിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്.

Kavya Madhavan s Daughter
Photo Credit: https://www.instagram.com/kavyamadhavanofficial/

ചേച്ചി മീനാക്ഷിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് മ​ഹാലക്ഷ്മിക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. അ‌ടുത്തിടെ മാളവിക ജയറാമിന്റെ വിവാഹത്തിന് ദിലീപ് കുടുംബ സമേതം എത്തിയപ്പോൾ മഹാലക്ഷ്മിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മകൾക്ക് കാവ്യയുടെ ഛായയാണെന്നാണ് ആരാധകർ പറയുന്നത്. മകൾ വികൃതിയാണെന്നാണ് ദിലീപ് നേരത്തെ പറഞ്ഞത്.

മകളുടെ വികൃതികളെക്കുറിച്ച് നടൻ സംസാരിച്ചു. മഹാലക്ഷ്മിക്ക് ഫോൺ എടുക്കാനുള്ള അനുവാദമില്ല. പക്ഷെ അവൾ കട്ടെടുക്കും. ലോക്ക് ചെയ്ത് വെച്ചാലും ക്യാമറ ഓൺ ആക്കാം. വീഡിയോ എടുത്തത് നമ്മളറിയില്ല. ചുറ്റിലും ആരെങ്കിലും ഉണ്ടോയെന്ന് നോക്കി വീഡിയോ ഓണാക്കി സംസാരിക്കും. ഹലോ ​ഗൈസ് ഞാൻ മഹാലക്ഷ്മി എന്നൊക്കെ പറയും. പേര് മുഴുവൻ വായിൽ വരില്ല.

Kavya Madhavan s Daughter

നമ്മൾ അവളുടെ സ്കൂളിൽ പോകുന്നതൊക്കെ വലിയ ഇഷ്ടമാണ്. വീട്ടിൽ അച്ഛാ എന്ന് വിളിക്കുന്നവൾ സ്കൂളിൽ വെച്ച് ഡാഡി എന്നേ വിളിക്കൂ. എവിടെ ചെന്നാലും തമാശ പറഞ്ഞ് ആളാകാനുള്ള ശ്രമമൊക്കെ അവൾക്കുണ്ടെന്നും ദിലീപ് ചിരിയോടെ അന്ന് പറഞ്ഞു.മീനാക്ഷിയും മഹാലക്ഷ്മിയും വ്യത്യസ്തരാണെന്നും ദിലീപ് വ്യക്തമാക്കി. മീനാക്ഷി വളരെ സെെലന്റാണ്. എല്ലാ കാര്യങ്ങളും കേട്ടിരിക്കും. തമാശകൾ കേട്ടാൽ പൊട്ടിച്ചിരിക്കുകയും ആസ്വദിക്കുകയും ചെയ്യും.

മക്കളിൽ ഒരാൾ സെെലന്റും മറ്റേയാൾ വയലന്റുമാണെന്നും ദിലീപ് പറഞ്ഞു. മഹാലക്ഷ്മിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് കാവ്യയാണെന്നും ദിലീപ് പറഞ്ഞു. 2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് കാവ്യ അവസാനമായി അഭിനയിച്ച സിനിമ. 2017 ൽ ദിലീപുമായുള്ള വിവാഹം നടന്നു. പിന്നീട് അഭിനയ രം​ഗത്ത് നിന്നും കാവ്യ മാറി നിന്നു. ഇന്ന് കു‌ടുംബ ജീവിതത്തിലേക്ക് താരം പൂർണ ശ്രദ്ധ നൽകുന്നു.

ഒപ്പം ലക്ഷ്യ എന്ന തന്റെ സ്ഥാപനവും നടത്തുന്നു. കാവ്യ സിനിമാ രം​ഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങിൽ മലയാളത്തിലെ തിരക്കേറിയ നടിമാരിൽ ഒരാളായിരുന്നു കാവ്യ. എന്നാൽ അന്നും വിവാഹിതയായി കുടുംബ ജീവിതം നയിക്കണമെന്നാണ് കാവ്യ ആ​ഗ്രഹിച്ചത്. ആദ്യ വിവാഹത്തിന് ശേഷം സിനിമാ രം​ഗം വി‌ട്ടതുമാണ്. എന്നാൽ ഈ വേർപിരിഞ്ഞതോടെ നടി സിനിമകളിൽ വീണ്ടും സജീവമായി.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X