അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനം; മനസിലെ വിഷമം പങ്കുവെച്ച് കാവ്യ മാധവൻ

മലയാളികളുടെ പ്രിയ നടി കാവ്യ മാധവന്റെ പിറന്നാൾ ദിനമാണിന്ന്. 41 വയസ് പൂർത്തിയായിരിക്കുകയാണ് കാവ്യക്ക്. കാവ്യയെ പോലെ മലയാളികൾ ആഘോഷിച്ച നടിമാർ വിരളമാണ്. മലയാളത്തിന്റെ മുഖശ്രീയായാണ് ഒരു കാലത്ത് കാവ്യ അറിയപ്പെട്ടത്. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു കാവ്യ മാധവൻ. 2016 ൽ പുറത്തിറങ്ങിയ പിന്നെയും ആണ് നടിയുടെ അവസാന സിനിമ.

പിറന്നാൾ ദിനത്തിൽ കാവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്തിടെ മരിച്ച തന്റെ പിതാവിനെ അനുസ്മരിച്ച് കൊണ്ടാണ് കാവ്യയുടെ പോസ്റ്റ്. "ഓരോ പിറന്നാളും, ഓരോ ഓർമ്മദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ. മനസ്സിൽ മായാത്ത ഓർമ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത്" എന്നാണ് കാവ്യ അച്ഛനൊപ്പമുള്ള പഴയ ഫോട്ടോകൾ പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Kavya Madhavan

നിരവധി പേരാണ് കമന്റ് ബോക്സിൽ കാവ്യക്ക് പിറന്നാൾ ആശംസയറിയിച്ചത്. അച്ഛന്റെ വിയോ​ഗത്തിൽ ചിലർ കാവ്യയെ ആശ്വസിപ്പിക്കുകയും ചെയ്തു. അച്ഛന്റെയും അമ്മയുടെയും തണൽ പറ്റി നടന്ന ഒരാൾക്ക് പെട്ടെന്ന് ആ നഷ്ടം ഉൾകൊള്ളാൻ സാധിക്കുക പ്രയാസമാണ്... എങ്കിലും ജീവിതം മുൻപോട്ട് പോയല്ലേ പറ്റൂ... നല്ല ഓർമകളുണ്ടല്ലോ... ഓർമ്മകൾക്ക് മരണമില്ല എന്നാണ് ഒരാളുടെ കമന്റ്.

കാവ്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായിരുന്നു പിതാവ്. ജൂൺ 16 നാണ് കാവ്യയുടെ പിതാവ് പി മാധവൻ അന്തരിച്ചത്. നിരവധി പേർ ചെന്നെെയിലെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. മകൾക്ക് കലാരം​ഗത്ത് ശോഭിക്കാനാകുമെന്ന് ഇദ്ദേഹം നേരത്തെ തന്നെ തിരിച്ചറിഞ്ഞു. സിനിമയിലെ പേരിലും പ്രശസ്തിയിലും സ്വയം മറക്കരുതെന്ന് കാവ്യയെ അച്ഛൻ എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു. കുട്ടിക്കാലത്ത് കലോത്സവങ്ങളിൽ പങ്കെടുക്കുമ്പോൾ ഒരിക്കലും മാതാപിതാക്കൾ തന്നിൽ മത്സരബുദ്ധിയുണ്ടാക്കിയില്ലെന്നും കാവ്യ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

Kavya Madhavan

പിറന്നാൾ ദിനത്തിൽ കാവ്യയുടെ പഴയ ഫോട്ടോകളും അഭിമുഖങ്ങളുമെല്ലാം ഫാൻ പേജുകളിൽ പ്രചരിക്കുന്നുണ്ട്. കാവ്യ സിനിമാ രം​ഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് കുടുംബ ജീവിതത്തിലേക്കും ലക്ഷ്യ എന്ന തന്റെ സ്ഥാപനത്തിലേക്കുമാണ് കാവ്യയുടെ ശ്രദ്ധ. കുറേക്കാലം ലെെം ലെെറ്റിൽ നിന്നും മാറി നിന്ന കാവ്യ അടുത്ത കാലത്താണ് സോഷ്യൽ മീഡ‍ിയയിൽ സജീവമായത്. നാടകീയമായ പല സംഭവ വികാസങ്ങളും കാവ്യയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ദിലീപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ കാവ്യക്ക് നിരന്തരം കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുന്നു.

ബാലതാരമായാണ് കാവ്യ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. അഴകിയ രാവണനിലെ കാവ്യയെ പ്രേക്ഷകർ മറന്നിട്ടില്ല. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് ആദ്യമായി നായികയായി തുടക്കം കുറിക്കുന്നത്. അന്ന് സ്കൂൾ വിദ്യാർത്ഥിയാണ് കാവ്യ. മികച്ച പ്രകടനം നടി ചിത്രത്തിൽ കാഴ്ച വെച്ചു. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്. മലയാളത്തിലെ മുൻനിര നായിക നടിയായി കാവ്യ മാറുന്നതാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. ദിലീപ്-കാവ്യ ജോഡി തരം​ഗമായി മാറി. ഇരുവരും പിന്നീട് ജീവിതത്തിലും ഒരുമിച്ചു. മഹാലക്ഷ്മി എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. മകളാണ് ഇന്ന് കാവ്യയു‌ടെ ലോകം.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X