തൃഷയ്ക്ക് ഇത്രയുമാകാമെങ്കിൽ കാവ്യക്കുമാകാം, താലി കെട്ടിയ ഭാര്യയാണ്; സന്തോഷം മുഖത്തുണ്ടെന്ന് ആരാധകർ

ദ ഭ ബ എന്ന സിനിമയുടെ പരായജത്തിന് ശേഷം ലെെം ലെെറ്റിൽ ദിലീപിനെ കാണാറില്ല. മികച്ച സിനിമയുമായി നടൻ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രതിസന്ധി ഘട്ടങ്ങളിലും ദിലീപിനൊപ്പം സജീവ സാന്നിധ്യമായി ഭാര്യ കാവ്യ മാധവനുണ്ട്. ചെന്നെെയിലും കേരളത്തിലുമായി കുടുംബജീവിതം മുന്നോട്ട് കൊണ്ട് പോകുകയാണ് ഇവർ. കാവ്യയെ സിനിമകളിൽ കണ്ടിട്ട് വർഷങ്ങളായി. ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു കാവ്യ. 2016 ൽ ദിലീപിനെ വിവാഹം ചെയ്ത ശേഷം ഇടവേളയെടുത്തു. കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാൻ വേണ്ടിയായിരുന്നു തീരുമാനം.

'പാണ്ടി സാധനം!' വാക്ക് വിനയായി വീണ്ടും ​ദിയ കൃഷ്ണ; അശ്വിനെ അപമാനിക്കുന്നതിന് തുല്യമല്ലേയെന്ന് ചോദ്യം
'പാണ്ടി സാധനം!' വാക്ക് വിനയായി വീണ്ടും ​ദിയ കൃഷ്ണ; അശ്വിനെ അപമാനിക്കുന്നതിന് തുല്യമല്ലേയെന്ന് ചോദ്യം

അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ കാവ്യ സാന്നിധ്യം അറിയിക്കുന്നുണ്ട്. വിവാദങ്ങൾ നിറഞ്ഞ കാലം കടന്ന് ഇന്ന് സമാധാനപരമായ നാളുകളിലൂടെയാണ് കാവ്യയും ദിലീപും കടന്ന് പോകുന്നത്. കാവ്യ പങ്കുവെച്ച പുതിയ ഫോട്ടോകളിൽ ഇവരുടെ സന്തോഷം പ്രകടമാണ്. ദിലീപിനോട് ചേർന്ന് നിൽക്കുന്ന ഫോ‌ട്ടോയാണ് കാവ്യ പങ്കുവെച്ചത്. പഴയ ഹിറ്റ് ജോ‍ഡിയെ വീണ്ടും സിനിമകളിൽ കാണാൻ ആ​ഗ്രഹമുണ്ടെന്ന് പറയുന്നവർ ഏറെയാണ്.

Kavya Madhavan  Dileep

കാവ്യക്ക് വേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ സംസാരിച്ചിരുന്നു. വിജയ്-തൃഷ ബന്ധം ആരാധകർ ആഘോഷിച്ചപ്പോഴായിരുന്നു ഇത്. വിജയും തൃഷയും തമ്മിൽ പ്രണയബന്ധത്തിലാണെന്ന ​ഗോസിപ്പുകൾ വരുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്ന പ്രവൃത്തികളും ഇവരുടെ ഭാ​ഗത്ത് നിന്നുണ്ടായി.

വാഹനാപകടത്തിൽ മരിച്ചു എന്ന് ഫേക്ക് ന്യൂസ്! ബൈപാസ് കഴിഞ്ഞിരിക്കുന്ന അച്ഛൻ കണ്ടാൽ! കുറിപ്പുമായി അഭിലാഷ് പിള്ള
വാഹനാപകടത്തിൽ മരിച്ചു എന്ന് ഫേക്ക് ന്യൂസ്! ബൈപാസ് കഴിഞ്ഞിരിക്കുന്ന അച്ഛൻ കണ്ടാൽ! കുറിപ്പുമായി അഭിലാഷ് പിള്ള

വിജയ്നെയും തൃഷയെയും ആഘോഷിക്കുന്നവർ ദിലീപ്-കാവ്യ മാധവൻ ബന്ധത്തെ രൂക്ഷമായി വിമർശിച്ചവരാണെന്ന ആരോപണങ്ങൾ വന്നു. മഞ്ജു വാര്യരുമായി പിരിഞ്ഞ് അടുത്ത വർഷം കാവ്യയെ ദിലീപ് വിവാഹം ചെയ്തു. ഇതിന് ശേഷമാണ് ദിലീപ് കാവ്യക്കൊപ്പം പൊതുവേദികളിൽ എത്തിയത്. എന്നാൽ വിജയ് നിയമപരമായി ഇപ്പോഴും സം​ഗീതയുടെ ഭർത്താവാണ്. എന്നിട്ടും ബന്ധം പരസ്യമാക്കി. പക്ഷെ കുറ്റപ്പെടുത്തൽ കൂടുതൽ കേട്ടത് ദിലീപിനും കാവ്യക്കുമാണെന്ന് ആരാധകർ പറയുന്നു. ഇന്ന് കാവ്യ ഫോട്ടോ പങ്കുവെച്ചതിൽ ആരാധകർ സന്തോഷത്തിലാണ്. മുമ്പ് സെെബറാക്രമണം കാരണം കമന്റ് ബോക്സ് ഓഫ് ചെയ്യാറുണ്ടായിരുന്നു കാവ്യ. ഇന്ന് ആരാധകരുടെ പിന്തുണ കാരണം അതിന് കാവ്യ തയ്യാറല്ല.

Read more about: kavya madhvan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X