പഴയ ഭം​ഗി വന്നു, പക്ഷെ..., ദിലീപ് ഇപ്പോഴും പറയുന്നത് പഴയ പല്ലവി; അന്ന് മഞ്ജുവിനെക്കുറിച്ചും ചോദിച്ചപ്പോഴും

അഭിനയ രം​ഗത്ത് നിന്നും മാറി നിന്നിട്ട് വർഷങ്ങളായെങ്കിലും കാവ്യ മാധവനെ പ്രേക്ഷകർ മറന്നിട്ടില്ല. കാവ്യ ചെയ്ത് വെച്ച കഥാപാത്രങ്ങളിൽ പലതും ഇന്നും ആരാധകർക്ക് പ്രിയപ്പെ‌ട്ടതാണ്. സിനിമാ രം​ഗത്തേക്ക് ഒരു തിരിച്ച് വരവ് കാവ്യക്കുണ്ടാകുമെന്ന് ഉറപ്പില്ല. ഇതിന്റെ ഒരു സൂചനകളും കാവ്യ ഇതുവരെ നൽകിയിട്ടുമില്ല. നടി ഒരു അഭിമുഖം പോലും നൽകിയിട്ട് വർഷങ്ങളായി. അടുത്ത കാലത്താണ് കാവ്യ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായത്. കാവ്യ പങ്കുവെച്ച പുതിയ ഫോട്ടോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവ് ദിലീപിനൊപ്പമുള്ള ഫോട്ടോകളാണ് കാവ്യ പങ്കുവെച്ചത്.

പഴയ താരജോഡിയുടെ കെമിസ്ട്രി ഇപ്പോഴും മായാതെ നിലനിൽക്കുന്നുണ്ടെന്ന് ആരാധകർ പറയുന്നു. അടുത്ത കാലത്തായി കാവ്യയെ പഴയത് പോലെ സന്തോഷവതിയായാണ് പൊതുവേദികളിലും സോഷ്യൽ മീഡിയയിലും കാണാറെന്ന് ആരാധകർ പറയുന്നുണ്ട്. അടുത്തിടെ കാവ്യ പങ്കുവെച്ച പോസ്റ്റുകളിലൊന്നും മീനാക്ഷിയും മഹാലക്ഷ്മിയും ഇല്ല. മീനാക്ഷി നിലവിൽ ഡോക്ടറായി വർക്ക് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം കല്യാണിന്റെ നവരാത്രി ആഘോഷത്തിന് ദിലീപും കാവ്യയും വന്നപ്പോഴും ഒപ്പം മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ടായിരുന്നില്ല.

Kavya Madhavan

കാവ്യ അഭിനയ രം​​ഗത്തേക്ക് മടങ്ങി വരാൻ ആ​ഗ്രഹിക്കുന്നെന്ന് അടുത്തിടെ പെല്ലിശ്ശേരി പറഞ്ഞിരുന്നു. കാവ്യയുടെ അച്ഛന്റെ ആ​ഗ്രഹമായിരുന്നു ഇത്. ഒരു സിനിമയിൽ കൂടി കാവ്യ അഭിനയിക്കണമെന്നായിരുന്നു ആ​ഗ്രഹം. മകൾ അഭിനയം നിർത്തുന്നതിനോട് അദ്ദേഹം യോജിച്ചിരുന്നില്ല. വീണ്ടും മകൾ അഭിനയിക്കണമെന്ന ആ​ഗ്രഹം ഉണ്ടായിരുന്നു. ദിലീപിനോട് ഇക്കാര്യം പറഞ്ഞപ്പോൾ വലിയ താൽപര്യമില്ലെന്ന് ആം​ഗ്യങ്ങളിൽ നിന്ന് മനസിലാക്കി. അച്ഛൻ മരിച്ച ശേഷം അദ്ദേഹത്തിന് ഇങ്ങനെ ഒരു ആ​ഗ്രഹമുണ്ടായിരുന്നെന്ന് കാവ്യ പറഞ്ഞിട്ടുണ്ട്. പക്ഷെ അതിൽ ആരെയും കുറ്റപ്പെടുത്താൻ കാവ്യ നിന്നില്ലെന്നും പല്ലിശ്ശേരി അന്ന് പറഞ്ഞു.

കാവ്യ അഭിനയ രം​ഗത്തേക്ക് തിരിച്ച് വരുമോ എന്ന് ചോദിച്ചപ്പോൾ മകളുടെ കാര്യങ്ങളിലാണ് കാവ്യക്ക് ഇപ്പോൾ പൂർണ ശ്രദ്ധ എന്നാണ് ദിലീപ് പറഞ്ഞത്. മുൻ ഭാര്യ മഞ്ജുവിനെ വിവാഹം ചെയ്ത ശേഷവും ദിലീപ് പറഞ്ഞത് മഞ്ജുവിപ്പോൾ കുടുംബകാര്യങ്ങളിലാണ് പൂർണ ശ്രദ്ധ നൽകുന്നതെന്നായിരുന്നു.

Kavya Madhavan  Manju Warrier

ഈയടുത്താണ് കാവ്യയുടെ പിതാവ് മരിച്ചത്. അച്ഛൻ മരിച്ച ശേഷമുള്ള തന്റെ ആദ്യത്തെ പിറന്നാൾ ദിനം കാവ്യ ആഘോഷിച്ചിട്ടില്ല. 'ഓരോ പിറന്നാളും, ഓരോ ഓർമ്മദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്. ഇന്ന്, അച്ഛൻ കൂടെയില്ലാത്ത ആദ്യ പിറന്നാൾ.
മനസ്സിൽ മായാത്ത ഓർമ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തിൽ എനിക്ക് സാന്ത്വനമാകുന്നത്' എന്നാണ് കാവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ ആദ്യമായി നായികയായി അഭിനയിച്ചത്. അന്ന് സ്കൂൾ വിദ്യാർത്ഥിനിയാണ് കാവ്യ. ബാലതാരമായിരുന്ന കാവ്യക്ക് പെട്ടെന്ന് നായികയായി അവസരം വന്നപ്പോൾ മാതാപിതാക്കൾ മടിച്ചു. സംവിധായകൻ ലാൽ ജോസ് വീണ്ടും സംസാരിച്ച ശേഷമാണ് കാവ്യ നായികയായെത്തുന്നത്. ചിത്രത്തിൽ മികച്ച പ്രകടനം കാവ്യ കാഴ്ച വെച്ചു. പിന്നീടിങ്ങോട്ട് കാവ്യയെ തേടി നിരവധി അവസരങ്ങൾ വന്നു. ദിലീപ്-കാവ്യ ജോഡി തരം​ഗമായി. ഇവർ ഒരുമിച്ചെത്തിയ മിക്ക സിനിമകളും വലിയ വിജയം നേടി. മീശമാധവൻ, കൊച്ചിരാജാവ് തുടങ്ങിയ സിനിമകൾ ഉദാഹരണം. കാവ്യ അവസാനം ചെയ്ത പിന്നെയും എന്ന സിനിമയിലും ദിലീപായിരുന്നു നായകൻ.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X