ശ്രീവിദ്യയുടെ സൗന്ദര്യം, കാവ്യ മാധവന്റെ കണ്ണ്! ഒരുകാലത്തെ മലയാളത്തിലെ താരസുന്ദരിമാര്‍ ഇവരായിരുന്നു!
നായികമാരും നായകന്മാരുമെല്ലാം അതീവ സുന്ദരി സുന്ദരന്മാരായി കാണുന്നത് സിനിമയിലൂടെ ആയതിനാല്‍ സൗന്ദര്യത്തിന് വളരെയധികം പ്രധാന്യമുള്ള മേഖലയാണ് സിനിമ ഇന്‍ഡസ്ട്രി. ബോളിവുഡ് അടക്കമുള്ള മേഖലകള്‍ ഗ്ലാമര്‍ വേള്‍ഡ് ആയിട്ടാണ് അറിയപ്പെടുന്നത്. കാലം മാറി വരുന്നതിനനുസരിച്ച് എല്ലാത്തിലും മാറ്റം വന്നു. ഇന്ന് കഴിവുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുന്ന ഇന്‍ഡസ്ട്രികളില്‍ ഒന്നാണ് മലയാള സിനിമ.

ലോകസുന്ദര്യയും നടിയുമായ ഐശ്വര്യ റായി അറിയപ്പെടുന്നത് അവരുടെ ഭംഗിയുള്ള കണ്ണുകള്‍ കാരണമായിരുന്നു. ഒരു കാലത്ത് സൗന്ദര്യത്തിന്റെ പേരില്‍ മലയാള സിനിമയിലെ താരങ്ങളും അറിയപ്പെട്ടിരുന്നു. കാലമെത്ര കഴിഞ്ഞാലും ഈ സുന്ദരിമാര്‍ അറിയപ്പെടാന്‍ പോവുന്നത് അവരുടെ സൗന്ദര്യത്തിലെ സവിശേഷതയിലൂടെയായിരിക്കും.

ശ്രീവിദ്യ
മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ശ്രീവിദ്യ. ആര്‍. കൃഷ്ണമൂര്‍ത്തിയുടെയും പ്രശസ്തഗായിക എം.എല്‍. വസന്തകുമാരിയുടേയും മകളായി 1953 ല്‍ ജനിച്ച ശ്രീവിദ്യ മരിക്കുന്നത് മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. 1966 ലായിരുന്നു നടി ആദ്യമായി സിനിമയിലഭിനയിച്ചത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ഭാഷകളിലും ശ്രീവിദ്യ അഭിനയിച്ചിരുന്നു. ശാലീന സൗന്ദര്യമായിരുന്നു ശ്രീവിദ്യയുടെ പ്രത്യേകത. നടിയുടെ മനോഹരമായ കണ്ണുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളി യുവതി എന്ന് പറയുമ്പോള്‍ ഉദാഹരണമായി പറഞ്ഞിരുന്നത് ശ്രീവിദ്യയെ ആയിരുന്നു.

കാവ്യ മാധവന്‍
ഒരു കാലത്ത് കേരളത്തിലെ യുവാക്കളുടെ സ്വപ്‌ന സുന്ദരിയായിരുന്നു കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ ചെറുപ്പത്തില്‍ തന്നെ നായികയായി അരങ്ങേറ്റം നടത്തിയിരുന്നു. ഉണ്ടക്കണ്ണും കറുത്ത് നീളമുള്ള മുടിയുമായിരുന്നു കാവ്യയുടെ സൗന്ദര്യത്തിലെ പ്രധാനഘടകങ്ങള്‍. മൂക്കൂത്തിക്ക് പകരമായി കാവ്യയുടെ മൂക്കിലുള്ള മറുകും ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത് മാറി നില്‍ക്കുന്ന കാവ്യയിപ്പോള്‍ ഒരു കുടുംബിനിയാണ്. അടുത്തിടെയായിരുന്നു കാവ്യയ്ക്കും ദിലീപിനും ഒരു പെണ്‍കുഞ്ഞ് പിറന്നത്.

വാണി വിശ്വനാഥ്
മലയാള സിനിമയിലെ ആക്ഷന്‍ ക്വീന്‍ ആയി അറിയപ്പെട്ട നടിയായിരുന്നു വാണി വിശ്വനാഥ്. ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങളായിരുന്നു വാണിയെ ശ്രദ്ധേയയാക്കിയത്. വില്ലന്മാരെ ഇടിച്ച് വീഴ്ത്തുന്ന സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കാനുള്ള കഴിവും വാണി വിശ്വനാഥിന്റെ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്നു. അതിന് പറ്റിയ ശരീര ശൈലിയായിരുന്നു വാണിയുടെ പ്രത്യേകത. വാണി വിശ്വനാഥ് അനശ്വരമാക്കിയ ഉണ്ണിയാര്‍ച്ചയെ പോലെയുള്ള കഥാപാത്രങ്ങളെല്ലാം ഇന്നും ഹിറ്റാണ്.

റോമ
റോഷന്‍ ആന്‍ഡ്രൂസിന്റെ നോട്ട് ബുക്ക് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് റോമ. ചിത്രത്തില്‍ സ്‌കൂള്‍ കുട്ടിയുടെ വേഷമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടിങ്ങോട്ട് ഒരുപാട് സിനിമകളില്‍ റോമ അഭിനയിച്ചിരുന്നു. തടിച്ചുരുണ്ടിരുന്ന ശരീരമായിരുന്നു റോമയ്ക്കുണ്ടായിരുന്നത്. അതായിരുന്നു റോമയുടെ ഏറ്റവും വലിയ പ്രത്യേകതയും. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ഒരുപാട് ആരാധകരെ സമ്പാദിക്കാന്‍ റോമയ്ക്ക് കഴിഞ്ഞിരുന്നു.


Click it and Unblock the Notifications











