ആരാടീ ഇത് ചെയ്തതെന്ന് ദിലീപേട്ടൻ ചോദിച്ചു; സന്തോഷം പങ്കുവെച്ച് കാവ്യ; ശ്രദ്ധ നേടി വാക്കുകൾ

വിവാദങ്ങൾ തുടരെ വന്നപ്പോഴും കാവ്യ മാധവനും ദിലീപിനുമൊപ്പം ശക്തമായി നിന്നവരാണ് താര ദമ്പതികളുടെ ആരാധകർ. ആരാധകരിൽ നിന്നും ലഭിക്കുന്ന സ്നേഹത്തെക്കുറിച്ച് അടുത്തിടെ ദിലീപ് സംസാരിക്കുകയുമുണ്ടായി. ദിലീപിന് ലൈം ലൈറ്റിൽ സജീവമായിക്കൊണ്ടിരിക്കുകയാണെങ്കിലും കാവ്യയെ ആരാധകർ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. പൊതുവേദികളിൽ ദിലീപിനൊപ്പം കാണാറുണ്ടെങ്കിലും അഭിമുഖങ്ങളിൽ പോലും കാവ്യ ഇന്ന് മുഖം കാണിക്കാറില്ല. അടുത്തിടെയാണ് സോഷ്യൽ മീഡിയയിലേക്ക് കാവ്യ കടന്ന് വന്നത്.

വൈകിയാണ് ഈ വരവെങ്കിലും തീരുമാനത്തിൽ ആരാധകർ സന്തോഷത്തിലാണ്. ഒരു കാലത്ത് മലയാള സിനിമകളുടെ മുഖശ്രീയായി നിന്ന കാവ്യയുടെ വിശേഷങ്ങൾ അറിയാനുള്ള ആ​കാംക്ഷ ഏവർക്കുമുണ്ട്. കഴിഞ്ഞ ദിവസമാണ് കാവ്യ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചത്. ഒരു ആരാധിക വീട്ടിൽ വന്ന് നൽകിയ സമ്മാനത്തിന്റെ വീഡിയോയാണ് കാവ്യ പങ്കുവെച്ചത്. അജില ജൻഷി എന്ന പെൺകുട്ടിയാണ് ദിലീപും കാവ്യയും കുടുംബവും ഒന്നിച്ചുള്ള ഫോട്ടോ ഡിജിറ്റൽ ആർട്ട് ചെയ്ത് നൽകിയത്.

Kavya Madhavan

ഫോട്ടോ കണ്ട് അത്ഭുതപ്പെട്ട കാവ്യ അജിലയ്ക്കൊപ്പം വീട്ടിലിരുന്ന് സംസാരിച്ചു. കാവ്യയുടെ വീട്ടിൽ പോയ ദിവസം വീഡിയോയാക്കി അജിലയും തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. കാവ്യയുമായി ഫോൺ ചെയ്തപ്പോഴുള്ള സംഭാഷണവും വീഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്നു.

ആരാടീ ഇത് ചെയ്തത്, ​ഗ്രേറ്റ് വർക്ക്, അവരോട് എന്റെ താങ്ക്സ് പറയണം എന്ന് ദിലീപേട്ടൻ പറഞ്ഞിട്ടുണ്ടെന്നും കാവ്യ അജിലയുമായുള്ള ഫോൺ കോളിൽ വ്യക്തമാക്കുന്നുണ്ട്. ദിലീപിന്റെ അന്തരിച്ച അച്ഛനെയും ഫോട്ടോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനകം ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Kavya Madhavan

ഓണക്കാലത്താണ് കാവ്യ മാധവൻ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയത്. ഇതുവരെ 56,000ത്തിലേറെ ഫോളോവേഴ്സ് കാവ്യയുടെ അക്കൗണ്ടിനുണ്ട്. അതേസമയം നടി മൂന്ന് അക്കൗണ്ടുകൾ മാത്രമാണ് ഫോളോ ചെയ്യുന്നത്. ലക്ഷ്യ എന്ന തന്റെ സ്ഥാപനത്തിന്റെ ഇൻസ്റ്റ​ഗ്രാം പേജ്, ദിലീപ്, മീനാക്ഷി ദിലീപ് എന്നിവരെയാണ് കാവ്യ ഫോളോ ചെയ്യുന്നത്. വർഷങ്ങളായി സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ് കാവ്യ മാധവൻ.

2017 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. ദിലീപ് നായകനായ ചിത്രം സംവിധാനം ചെയ്തത് അടൂർ ​ഗോപാലകൃഷ്ണനാണ്. അഭിനയ രം​ഗത്ത് നിന്നും കാവ്യ മാറി നിൽക്കുന്നതെന്താണെന്ന ചോദ്യം ആരാധകർക്കുണ്ട്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദിലീപ് സിനിമാ രം​ഗത്ത് സജീവമാകുകയാണ്. വോയ്സ് ഓഫ് സത്യനാഥനാണ് നടന്റെ അടുത്തിടെ റിലീസ് ചെയ്ത സിനിമ. ബാന്ദ്ര ഉൾപ്പെടെയുള്ള സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചെന്നെെയിലാണ് ദിലീപും കുടുംബവും ഇന്ന് താമസിക്കുന്നത്. ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ്. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾക്ക് നിരവധി ആരാധകരുണ്ട്. മീനാക്ഷി സിനിമാ രം​ഗത്തേക്ക് കടന്ന് വരും എന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

മറുവശത്ത് മീനാക്ഷിയുടെ അമ്മ മഞ്ജു വാര്യർ സിനിമകളിൽ സജീവമാണ്. കഴിഞ്ഞ ദിവസമാണ് മഞ്ജു 45ാം പിറന്നാൾ ദിനം ആഘോഷിച്ചത്. നിരവധി പേരാണ് മഞ്ജുവിന് ആശംസകളറിയിച്ചത്. ആശംസകൾ അറിയിച്ച എല്ലാവരോടും മഞ്ജു നന്ദിയും പറഞ്ഞു. മഞ്ജുവിനെ പോലെ നൃത്തത്തിൽ അസാമാന്യ കഴിവുള്ള മീനാക്ഷി സിനിമാ രം​ഗത്തേക്ക് കടന്ന് വരണമെന്ന് ആരാധകർക്ക് ആ​ഗ്രഹമുണ്ട്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X