ഡബിളാ... ഡബിൾ; മഹാലക്ഷ്മിയും അനു സിത്താരയുടെ ശിഷ്യ?, കമലദളത്തിൽ അതിഥിയായി കാവ്യ മാധവനും മകളും അമ്മയും!
അഭിനയം പോലെ തന്നെ അനു സിത്താര ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്ന ഒന്നാണ് നൃത്തം. രണ്ട് വർഷമായി അഭിനയത്തിൽ താരം അത്ര സജീവമല്ല. യാത്രകളും മറ്റുമായി തിരക്കിലാണ്. സ്കൂൾ കാലം മുതൽ മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട് നടി. കലാമണ്ഡലത്തിലെ വിദ്യാർത്ഥിയായിരുന്നു ഏറെക്കാലം. രാമന്റെ ഏദൻതോട്ടം അടക്കമുള്ള സിനിമകളിൽ നൃത്താധ്യാപികയായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഇപ്പോൾ നൃത്താധ്യാപികയുടെ റോൾ അനു സിത്താര ചെയ്യുന്നുണ്ട്. കേരളത്തിൽ അതിനായി സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല വിദേശത്തും അനു സിത്താര നൃത്തവിദ്യാലയം ആരംഭിച്ച് കഴിഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിലാണ് നടി യുഎഇയിൽ പുതിയ നൃത്തവിദ്യാലയം ആരംഭിച്ചത്.

കമലദളം എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനത്തിൽ നൃത്തം മാത്രമല്ല സംഗീതവും കുട്ടികളെ അഭ്യസിപ്പിക്കുന്നുണ്ട്. അനുവിന് നൃത്തത്തിലാണ് അഭിരുചിയെങ്കിൽ സഹോദരി അനു സോനരയ്ക്ക് സംഗീതത്തോടാണ് പ്രിയം. അഭിനയത്തിലും ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. മ്യൂസിക്ക് ആൽബത്തിലൂടെയായിരുന്നു അരങ്ങേറ്റം.
കമലദളം ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നു എന്നാണ് അനു സിത്താര പറയാറുള്ളത്. വയനാട് സ്വദേശിനിയായ അനു സിത്താരയ്ക്ക് നാട്ടിലും വിദേശത്തുമായി വലിയൊരു ശിഷ്യ ഗണവുമുണ്ട്. ഇപ്പോഴിതാ നടിയുടെ കമലദളത്തിൽ അപ്രതീക്ഷിതമായി ഒരു അതിഥി എത്തിയതിന്റെ വീഡിയോയാണ് വൈറലാകുന്നത്.
മറ്റാരുമല്ല നടി കാവ്യ മാധവനായിരുന്നു കമലദളം സന്ദർശിക്കാൻ എത്തിയ സ്പെഷ്യൽ ഗസ്റ്റ്. ഒപ്പം മകൾ മഹാലക്ഷ്മിയും അമ്മ ശ്യാമള മാധവനും ഉണ്ടായിരുന്നു. കാവ്യയും കുട്ടിക്കാലം മുതൽ നൃത്തത്തോടും സംഗീതത്തോടും കമ്പമുള്ളയാളാണ്. പാട്ടുകൾ എഴുതി റിലീസ് ചെയ്തിട്ടുമുണ്ട്. ആദ്യമായാണ് കാവ്യ മാധവനും അനു സിത്താരയും ഒരു ഫ്രെയിമിൽ പ്രത്യക്ഷപ്പെടുന്നത്.
അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും അതൊരു കൗതുക കാഴ്ചയായി. അനു സിത്താര സിനിമയിൽ അരങ്ങേറിയ കാലം മുതൽ കേൾക്കുന്ന കമന്റാണ് കാഴ്ചയിൽ കാവ്യ മാധവന്റെ ഫോട്ടോ കോപ്പിയാണെന്നത്. കണ്ണും രൂപവും മുടിയുമെല്ലാമാണ് കാവ്യയോട് അനുവിന് സാദൃശ്യമുണ്ടെന്ന് പറയാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചത്. കാവ്യയ്ക്കുള്ളത് പോലെ തന്നെ ശാലീനമായ സൗന്ദര്യമാണ് അനു സിത്താരയ്ക്കും ആരാധകരെ നേടി കൊടുത്തത്.

അഭിനയത്തിലും സ്വാഭാവികതയുണ്ട്. കാവ്യയുടെ ലുക്കാണെന്ന കമന്റ് ഒരു അംഗീകാരം പോലെയാണ് അനു സ്വീകരിക്കാറുള്ളത്. കാവ്യ മാധവനുമായുള്ള താരതമ്യപ്പെടുത്തലുകള്‍ കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ട്. കാവ്യ ചേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ചിലർ പറയും എനിക്ക് ലക്ഷ്മി ഗോപാലസ്വാമിയുമായി നല്ല സാമ്യമുണ്ടെന്ന്.
ഒരു ഇന്ത്യൻ പ്രണയ കഥയിൽ ലക്ഷ്മിചേച്ചിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഞാനാണ്. ലക്ഷ്മി ചേച്ചിയുടെ മുഖഛായയുണ്ടെന്നുള്ളതിനാലാണ് എന്നെ ആ സിനിമയിലേക്ക് തിരഞ്ഞെടുത്തത് എന്നാണ് ഒരിക്കൽ അനു സിത്താര പറഞ്ഞത്. അനു സിത്താരയും ഭർത്താവ് വിഷ്‌ണുവും തമ്മിലുള്ള പ്രണയം ശക്തമാകാനും കാവ്യയും അറിയാതെ കാരണമായിട്ടുണ്ട്. അതേ കുറിച്ച് ഒരിക്കൽ അനു സിത്താര മനസ് തുറന്നിരുന്നു.
നാട്ടിൽ റിയൽ എന്ന പേരിലുള്ള ഒരു കടയുടെ ഉദ്ഘാടനം. കാവ്യാ മാധവനായിരുന്നു ഉദ്ഘാടനം. ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളുടേതായിരുന്നു കട. അവർ ക്ഷണിച്ചിട്ട് ഞങ്ങളും ഉദ്ഘാടനത്തിന് പോയിരുന്നു. അവിടെവച്ച് ഞാനറിയാതെ വിഷ്ണുവേട്ടൻ എന്റെ കുറേ ഫോട്ടോസെടുത്തു. അന്നേ വിഷ്ണുവേട്ടന് എന്നെ ഇഷ്ടമാണ്. പക്ഷെ എനിക്കതറിയില്ലായിരുന്നു.
ഞങ്ങളുടെ കല്യാണം കഴിഞ്ഞപ്പോഴാണ് ആ ഫോട്ടോസ് വിഷ്ണുവേട്ടന്റെ കൈയിലുള്ള കാര്യം ഞാനറിഞ്ഞത് എന്നാണ് അനു സിത്താര പറഞ്ഞത്. കാവ്യയും അനുവും ഒരുമിച്ചുള്ള വീഡിയോ വൈറലാണ്. ഇരട്ടകളെപ്പോലെ തോന്നുന്നുവെന്നാണ് ഏറെയും കമന്റുകൾ. മഹാലക്ഷ്മിയും അനു സിത്താരയുടെ ശിഷ്യയാണോ എന്ന തരത്തിലുള്ള കമന്റുകളുമുണ്ട്.


Click it and Unblock the Notifications