അവസ്ഥകളാണ്, ഇനിയെങ്കിലും മനസിലാക്കണം, ഒരു വേർതിരിവും കാവ്യ മാധവൻ കാണിച്ചിട്ടില്ല; ശ്രദ്ധ നേടി വാക്കുകൾ
തമിഴ്നാട്ടിൽ തൃഷ കൃഷ്ണൻ അണ്ണി എന്ന വിളിപ്പേരിൽ ആഘോഷിക്കപ്പെടുമ്പോൾ മലയാളികളിൽ പലരും ഓർക്കുന്നത് നടി കാവ്യ മാധവനെക്കുറിച്ചാണ്. കുടുംബം തകർത്തവൾ എന്ന അധിക്ഷേപം ഇന്നും കേൾക്കേണ്ടി വരുന്നയാളാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹശേഷം കടുത്ത സെെബർ ആക്രമണം കാവ്യക്ക് നേരിടേണ്ടി വന്നു. അക്കാലത്ത് ഒന്നിലേറെ തവണ കാവ്യ പൊലീസിൽ പരാതിപ്പെട്ടതാണ് എന്നാൽ ആക്രമണം ഇല്ലാതായില്ല. ഒരു ഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ നിന്നും കാവ്യക്ക് പൂർണമായും മാറി നിൽക്കേണ്ടി വന്നു. ഈയടുത്ത കാലത്താണ് വീണ്ടും സജീവമായത്.
ഒരുകാലത്ത് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടി കാവ്യയായിരുന്നു. നടി എന്നതിലുപരി സ്വന്തം വീട്ടിലെ കുട്ടിയെ പോലെ കാവ്യയെ സ്നേഹിക്കുകയും ശാസിക്കുകയും ചെയ്തവരുണ്ട്. കാവ്യ മെലിഞ്ഞാലും വണ്ണം കൂടിയാലും മുടി മുറിച്ചാലുമെല്ലാം സ്വന്തം വീട്ടിലെ ആളുകളെ പോലെ ജനങ്ങൾ അഭിപ്രായങ്ങൾ പറഞ്ഞു. കുട്ടിക്കാലത്തേ സിനിമാ രംഗത്തേക്ക് വന്നതിനാൽ സഹപ്രവർത്തകരും പ്രേക്ഷകരുമായിരുന്നു കാവ്യയുടെ ലോകം.

തന്നോട് ജനങ്ങൾക്കുള്ള സ്നേഹത്തെ മനസിലാക്കിയ ആളാണ് കാവ്യ. ഒരിക്കലും ഇത് നഷ്ടപ്പെടരുതെന്ന് നടി ആഗ്രഹിച്ചിരുന്നു. അതിനാൽ വളരെ ശ്രദ്ധയോടും സ്നേഹത്തോടും കൂടിയാണ് കാവ്യ എല്ലാവരോടും ഇടപഴകിയിരുന്നു. എന്നാൽ ദിലീപുമായുള്ള വിവാഹ ശേഷം ജനപ്രീതിയിൽ ഇടിവ് വന്നു. മഞ്ജു വാര്യർ-ദിലീപ് വിവാഹബന്ധത്തിൽ പ്രശ്നങ്ങൾക്ക് കാരണം കാവ്യയാണെന്ന സംസാരം വന്നു.
അതേസമയം അടുത്തറിയാവുന്നവർക്ക് കാവ്യ അന്നും ഇന്നും പ്രിയങ്കരിയാണ്. നടൻ ടിനി ടോം ഒരിക്കൽ കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാവ്യയുടെ പട്ടണത്തിൽ ഭൂതം എന്ന സിനിമയിൽ ഞാൻ ഡ്യൂപ്പായിരുന്നു. അന്നും കെയർ ചെയ്തിരുന്ന ആളാണ് കാവ്യ. വേർതിരിവോടെ കാണാതെ സഹോദരനെ പോലെ പെരുമാറി. ഷീ ടാക്സി എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അവസ്ഥകളാണ്. കാവ്യക്ക് കുറേ ഹേറ്റേഴ്സ് വന്നു. എന്താണ് ആ കുട്ടിയെന്ന് ആരും നോക്കിയിട്ടില്ല. ഇനിയെങ്കിലും അത് മനസിലാക്കണമെന്നാണ് മുമ്പൊരിക്കൽ ടിനി ടോം പറഞ്ഞത്.
വിവാഹിതയായ ശേഷം ദൃശ്യ മാധ്യമങ്ങൾക്ക് ഒരു അഭിമുഖം പോലും കാവ്യ മാധവൻ നൽകിയിട്ടില്ല. പൂർണമായും ലെെം ലെെറ്റിൽ നിന്ന് ഉൾവലിഞ്ഞു. കുടുംബ ജീവിതത്തിലേക്കായിരുന്നു കാവ്യയുടെ പൂർണ ശ്രദ്ധ. ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനവും നടത്തുന്നുണ്ട്. ദിലീപിനെ നിയമപരമായി വിവാഹം ചെയ്ത് ജീവിക്കുകയാണ് കാവ്യ മാധവൻ. 2016 ൽ പിന്നെയും എന്ന സിനിമയിലാണ് കാവ്യയെ അവസാനമായി പ്രേക്ഷകർ കണ്ടത്. ആ വർഷം തന്നെ വിവാഹവും നടന്നു. 2015 ലാണ് ദിലീപും മുൻഭാര്യ മഞ്ജു വാര്യരും വിവാഹമോചിതരാകുന്നത്.
കാവ്യയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹമോചനത്തിന് ശേഷം ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന സിനിമയിലൂടെയാണ് കാവ്യ അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. ദിലീപുമായി ചേർത്തുള്ള ഗോസിപ്പുകൾ നിലനിൽക്കെയായിരുന്നു ഇത്. ഗോസിപ്പുകൾക്ക് ഇത് ആക്കം കൂട്ടി. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി പിന്നീട് ജീവിതത്തിലും ഒരുമിച്ചു. കാവ്യയെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications

