കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ പിന്നീടുണ്ടായത്, നായികയില്ലാതെ ഷൂട്ട്; പ്രിയത്തിൽ ദീപയെത്തിയതിങ്ങനെ
മലയാള സിനിമാ രംഗത്ത് ഒരു കാലത്ത് നടൻ കുഞ്ചാക്കോ ബോബനുണ്ടാക്കിയ തരംഗം ചെറുതല്ല. ചോക്ലേറ്റ് ഹീറോയായ കുഞ്ചോക്കോ ബോബൻ വലിയ ആരാധക വൃന്ദം സൃഷ്ടിച്ചു. കുഞ്ചാക്കോ ബോബൻ സിനിമകൾക്ക് പ്രേക്ഷകർ വലിയ സ്വീകാര്യത നൽകി. റഹ്മാന് ശേഷം അതുവരെയും മറ്റൊരു നടനും മലയാളത്തിൽ അങ്ങനെയൊരു തരംഗം സൃഷ്ടിച്ചിട്ടില്ല. റഹ്മാനും മുകളിലേക്ക് കുഞ്ചാക്കോ ബോബൻ വളർന്നു. 2000 ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രമാണ് പ്രിയം. ദീപ നായർ നായികയായെത്തിയ പ്രിയം സംവിധാനം ചെയ്തത് സനൽ ആണ്. പ്രിയം സിനിമയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് സനൽ.
മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിലാണ് സനൽ മനസ് തുറന്നത്. കുഞ്ചാക്കോ ബോബനോടും കുടുംബത്തോടും പ്രിയത്തിന്റെ കഥ പറഞ്ഞിട്ടുണ്ടെന്ന് സനൽ പറയുന്നു. ചാക്കോച്ചന്റെ അച്ഛനാേടാണ് കഥ പറയേണ്ടത്. ആദ്യം ബോധ്യപ്പെടുത്തേണ്ടത് പുള്ളിയെയാണ്. സംവിധായകനെ തിരിച്ചറിയാനുള്ള വഴിയും കൂടിയായിരുന്നു സംവിധായനകനെക്കൊണ്ട് കഥ പറയിക്കുക എന്നത്.

പ്രൊഡ്യൂസറും ഡയരക്ടറുമൊക്കെയായിരുന്നല്ലോ ചാക്കോച്ചന്റെ അച്ഛൻ. ഞാൻ ചെന്നപ്പോൾ ബോബൻ ചേട്ടൻ മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യയും ചാക്കോച്ചന്റെ സഹോദരിമാരുമുണ്ട്. അവരുടെ മുന്നിലിരുന്നാണ് കഥ പറഞ്ഞത്. ചാക്കോച്ചന്റെ അച്ഛൻ മാത്രമേയുണ്ടാകൂ എന്നാണ് താൻ കരുതിയിരുന്നത്. പക്ഷെ കുടുംബം മൊത്തമുണ്ടായിരുന്നെന്നും സനൽ പറയുന്നു.
കഥ അവർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ ഷൂട്ടിംഗിലേക്ക് കടന്നു. കാവ്യയെയായിരുന്നു നായികയായിരുന്നു ആദ്യം തീരുമാനിച്ചതെന്ന് സനൽ പറയുന്നുണ്ട്. കാവ്യ അന്ന് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമ കഴിഞ്ഞ് നിൽക്കുകയാണ്. പത്തിലെ പരീക്ഷ വരുന്നതിനാൽ വേറെ പടം കമ്മിറ്റ് ചെയ്യേണ്ട എന്ന് അവർ തീരുമാനിച്ചതാണ്. തീരുമാനം പറയാമെന്ന് പറഞ്ഞു. എന്തോ ആശങ്കയുണ്ട്. കാരണം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്രൊജക്ടുകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്.

ഞങ്ങൾ കാവ്യയെ ഉറപ്പിച്ചു. എന്നാൽ പിന്നീട് ഈ കാസ്റ്റിംഗ് നടന്നില്ലെന്ന് സനൽ പറയുന്നു. പരീക്ഷ എഴുതാം എന്ന തീരുമാനത്തിൽ അവർ എത്തി. പടം തുടങ്ങേണ്ട ഡേറ്റുമായി. മറ്റൊരു ഓപ്ഷൻ ആ സമയത്തില്ല. ഷൂട്ടിംഗ് തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞിട്ടും നായികയില്ല. തിരുവനന്തപുരം ബേസ് ചെയ്ത് പലർക്കും ഈ വിവരം കൊടുത്തു. അങ്ങനെയാണ് ദീപ നായർ സിനിമയിലേക്ക് എത്തുന്നതെന്നും സംവിധായകൻ പറയുന്നു. അഭിനയിച്ച് പരിചയമില്ലെങ്കിലും നല്ല പ്രകടനം ദീപ നായർ കാഴ്ച വെച്ചെന്നും സനൽ ഓർത്തു.
വീണ നായർ പിന്നീട് അഭിനയിക്കാതിരുന്നതിനെക്കുറിച്ചും സനൽ സംസാരിച്ചു. ഒരുപാട് പ്രതിസന്ധികൾ അതിനകത്തുണ്ടായിരുന്നു. ആ കുട്ടി ക്യാംപസ് സെലക്ഷൻ കഴിഞ്ഞ് നിൽക്കുകയാണ്. നന്നായിട്ട് പഠിക്കുന്ന കുട്ടിയാണ്. പിന്നീട് അടുത്ത പടം വന്നപ്പോൾ ലീവ് ലഭിക്കണം. മൂന്ന് മാസത്തെ ലീവ് പറ്റില്ലെന്ന് കമ്പനി പറഞ്ഞു. ജോലി ഉപേക്ഷിക്കാൻ അവർ തയ്യാറല്ലായിരുന്നു. ആഡുകൾ ചെയ്യാമെന്ന് വീട്ടുകാർ പറഞ്ഞു. അവർ കുറച്ച് ആഡ് ചെയ്തിരുന്നെന്നും സനൽ ഓർത്തു.
ചോക്ലേറ്റ് ബോയ് ഇമേജിൽ കുഞ്ചാക്കോ ബോബൻ തിളങ്ങിയ കാലം പക്ഷെ അധികം നീണ്ടുനിന്നില്ല. തുടരെ പരാജയങ്ങൾ വന്നതോടെ കുഞ്ചാക്കോ ബോബന്റെ ഗ്രാഫ് ഇടിഞ്ഞു. ഒരുഘട്ടത്തിൽ നടൻ കരിയറിൽ നിന്നും പൂർണമായും അകന്നു. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടും സിനിമാ രംഗത്ത് നിന്നും കുഞ്ചാക്കോ ബോബൻ മാറി നിന്നു. രണ്ടാം വരവിൽ നടനുള്ള ഇമേജ് മാറി. വ്യത്യസ്ത റോളുകൾ നടൻ ചെയ്തു. പഴയ ചോക്ലേറ്റ് ബോയ്ക്ക് പകരം പല തരത്തിലുള്ള സിനിമകൾ ചെയ്യുന്ന നടനായി കുഞ്ചാക്കോ ബോബൻ മാറി.


Click it and Unblock the Notifications











