കാവ്യ മാധവന്‍റെ രൂപം പിന്നെയും മാറി! ദിലീപും മീനൂട്ടിയും നല്‍കിയ സന്തോഷത്തിന്‍റെ ചിരിയാണ്

ദിലീപിനേയും കാവ്യ മാധവനേയും സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ഒരുമിച്ച് കാണുമ്പോള്‍ ആരാധകര്‍ക്ക് സന്തോഷമാണ്, ശക്തമായ ആരാധകപിന്തുണയാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാഹത്തോടെയായിരുന്നു കാവ്യ മാധവന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. എന്നാണ് തിരിച്ച് വരവെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു കാര്യമെ മനസ്സിലില്ലെന്നാണ് താരം പറഞ്ഞത്.

കുടുംബിനിയായി കഴിയാനാണ് താല്‍പര്യമെന്ന് താരം പറഞ്ഞിരുന്നുവെന്നായിരുന്നു അടുപ്പമുള്ളവര്‍ പറഞ്ഞത്. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ച സമയത്തായിരുന്നു കാവ്യ മാധവനോട് അതേക്കുറിച്ച് പറഞ്ഞതെന്നായിരുന്നു പറഞ്ഞത്. വിവാഹ ആലോചനയുമായി പോയപ്പോള്‍ തുടക്കത്തില്‍ കാവ്യ മാധവന്റെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു. മീനാക്ഷിയായിരുന്നു ദിലീപിനോട് രണ്ടാം വിവാഹത്തെക്കുറിച്ച് പറഞ്ഞത്.

ദിലീപിന്റെ ഭാര്യ

ദിലീപിന്റെ ഭാര്യ

അച്ഛനും മകള്‍ക്കുമിടയിലേക്കായിരുന്നു കാവ്യ മാധവനെത്തിയത്. കാവ്യ മാധവന്റെ പിറന്നാളാണ് ശനിയാഴ്ച, ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ ഫോട്ടോയുമായെത്തിയിരിക്കുകയാണ് ആരാധകര്‍. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പുതിയ ഫോട്ടോ പുറത്തുവന്നത്. നിമിഷനേരം കൊണ്ടായിരുന്നു ഫോട്ടോ വൈറലായി മാറിയത്. ഇത്തവണത്തെ പിറന്നാളാഘോഷത്തിനിടയിലെ ചിത്രമാണോ ഇതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. കാവ്യ മാധവനും ദിലീപും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറാറുള്ളത്.

 മീനാക്ഷിയും കാവ്യ മാധവനും

മീനാക്ഷിയും കാവ്യ മാധവനും

മീനാക്ഷിയും കാവ്യ മാധവനും രമ്യതയിലല്ലെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു ഇടയ്ക്ക് പുറത്തുവന്നത്. ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചതിന് പിന്നാലെയായാണ് സത്യാവസ്ഥയെക്കുറിച്ച് പറഞ്ഞ് ദിലീപെത്തിയത്. അമേരിക്കന്‍ യാത്രയ്ക്കിടയിലെ ചിത്രം പങ്കുവെച്ചായിരുന്നു ദിലീപ് വിമര്‍ശകരുടെ വായടപ്പിച്ചത്. കാവ്യയ്ക്കും ദിലീപിനുമൊപ്പം അതീവ സന്തോഷത്തോടെയുള്ള മീനാക്ഷിയെയായിരുന്നു ചിത്രത്തില്‍ കണ്ടത്. ഇതോടെയാണ് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് എല്ലാവരും മനസ്സിലാക്കിയത്.

മഹാലക്ഷ്മിയുടെ വരവ്

മഹാലക്ഷ്മിയുടെ വരവ്

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ദിലീപിന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. വിജയദശമി ദിനത്തിലായിരുന്നു ദിലീപിന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. വിശേഷ ദിനത്തില്‍ എത്തിയതിനാലാണ് മഹാലക്ഷ്മി എന്ന് ഇവര്‍ മകള്‍ക്ക് പേരിട്ടത്. മീനാക്ഷിയാണ് കുഞ്ഞനിയത്തിക്കായി ഈ പേരിട്ടതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രം ദിലീപ് പങ്കുവെച്ചത്.

പൊതുവേദിയില്‍ സജീവം

പൊതുവേദിയില്‍ സജീവം

സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും പൊതുവേദിയില്‍ സജീവമാണ് കാവ്യ മാധവന്‍. താരങ്ങളുടെ വിവാഹത്തിനും മറ്റ് ചടങ്ങുകളിലുമൊക്കെ പങ്കെടുക്കാനായി താരമെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങളെല്ലാം വൈറലായി മാറാറുള്ളത്. ദിലീപിനൊപ്പം കാവ്യ പങ്കെടുത്ത ചടങ്ങുകളിലെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്.

പിറന്നാളാഘോഷം

പിറന്നാളാഘോഷം

ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയാണെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്. അതിനിടയിലായിരുന്നു കേക്ക് മുറിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. മീനാക്ഷിയാണ് ഇത്തവണയും സര്‍പ്രൈസൊരുക്കി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ പിറന്നാളാഘോഷത്തിന്റെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X