For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവനും ദിലീപും വീണ്ടും ഒരുമിച്ചെത്തി! ലേറ്റസ്റ്റ് വീഡിയോ വൈറലാവുന്നു! കാണൂ!

  |

  ദിലീപിനേയും കാവ്യ മാധവനേയും ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. സിനിമയ്ക്ക് പുറമെ ജീവിതത്തിലും ഒന്നിക്കാനായി ഇരുവരും തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ഇവരായിരുന്നു. വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കവെയായിരുന്നു അക്കാര്യത്തെക്കുറിച്ചുള്ള വിവരം പുറംലോകത്തെ അറിയിച്ചത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരദമ്പതികള്‍ കൂടിയാണ് ഇരുവരും. സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുന്ന ഇരുവര്‍ക്കും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെയായി അത്ര നല്ല കാര്യങ്ങളായിരുന്നില്ല ഇവരുടെ ജീവിതത്തില്‍ സംഭവിച്ചത്. പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്ത് ശക്തമായി മുന്നേറുകയാണ് ദിലീപ്.

  ബോക്‌സോഫീസിനെ പൊളിച്ചടുക്കിയ ലൂസിഫര്‍ വമ്പന്‍ സിനിമകളേയും പൊട്ടിച്ചു! 10 ദിവസം കൊണ്ട് നേടിയത്? കാണൂ

  താരരാജാക്കന്‍മാര്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലും ജനപ്രിയ നായകനെന്ന പദവി ദിലീപിന് സ്വന്തമായിരുന്നു. കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും സ്വന്തം താരമായ ദിലീപിന്റെ ശക്തമായ തിരിച്ചുവരവില്‍ ആരാധകരും സന്തുഷ്ടരാണ്. വ്യക്തി ജീവിതത്തിലും സിനിമാജീവിതത്തിലുമൊക്കെ കരിനിഴലായെത്തിയ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സന്തോഷകരമായ ജീവിതം നയിച്ച് വരികയാണ് ദിലീപും കാവ്യ മാധവനും. മീനാക്ഷി മാത്രമല്ല മഹാലക്ഷ്മിയും ഇവര്‍ക്കൊപ്പമുണ്ട്. വിജയദശമി ദിനത്തിലായിരുന്നു കുഞ്ഞതിഥി എത്തിയത്.

  ഉപ്പും മുളകില്‍ അടുത്ത വിവാഹം! ഭാസിക്കും രമയ്ക്കും പിന്നാലെ കനകവും ചന്ദ്രനും? കാണൂ!

  ദിലീപും കാവ്യയും വീണ്ടും

  ദിലീപും കാവ്യയും വീണ്ടും

  ദിലീപും കാവ്യയും എന്നൊക്കെ ഒരുമിച്ചെത്തിയിട്ടുണ്ടോ അന്നൊക്കെ സോഷ്യല്‍ മീഡിയ അതാഘോഷമാക്കി മാറ്റിയിട്ടുണ്ട്. വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞിരിക്കുകയാണ് കാവ്യ മാധവന്‍. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ആസ്വദിച്ച് കഴിയുകയാണ് അവര്‍. സിനിമയില്‍ മാത്രമല്ല പൊതുവേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കാവ്യ. അപൂര്‍വ്വമായി മാത്രമേ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവരാറുള്ളൂ. ആരാധകരാവട്ടെ ഇവരുടെ വിശേഷങ്ങളറിയാനായി കാത്തിരിക്കാറുമുണ്ട്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ്.

  വീഡിയോ എത്തി

  വീഡിയോ എത്തി

  പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു വീഡിയോയാണ് എത്തിയിട്ടുള്ളത്. ദിലീപിന്റെ പുറകിലായി നടന്നുവരുന്ന കാവ്യയെയാണ് വീഡിയോയില്‍ കാണുന്നത്. എന്നത്തേയും പോലെ തന്നെ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഏതോ ഒരു പരിപാടി കഴിഞ്ഞ് ഇറങ്ങി വരികയാണ് ഇരുവരും. ഏതാണ് പരിപാടിയെന്നുള്ള കാര്യത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

   വൈറലായി മാറി

  വൈറലായി മാറി

  ദിലീപ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. പ്രിയപ്പെട്ട താരദമ്പതികളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളായിരുന്നു നേരത്തെ വൈറലായത്.

   ദേ പുട്ടിലും എത്തിയിരുന്നു

  ദേ പുട്ടിലും എത്തിയിരുന്നു

  ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേ പുട്ടിലേക്കും കാവ്യ മാധവന്‍ എത്തിയിരുന്നു. ശുഭരാത്രിയിലെ ഗെറ്റപ്പുമായെത്തിയ ദിലീപിനരികിലിരിക്കുന്ന കാവ്യ മാധവന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കഴിഞ്ഞ ദിവസം ദേ പുട്ടിന്റെ കോഴിക്കോട് ശാഖയിലേക്ക് ദിലീപ് എത്തിയിരുന്നു.

  കാവ്യ മാധവന്റെ തിരിച്ചുവരവ്

  കാവ്യ മാധവന്റെ തിരിച്ചുവരവ്

  വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്ന നായികമാരുടെ അതേ ശൈലി തന്നെയാണ് കാവ്യ മാധവനും പിന്തുടര്‍ന്നത്. മികച്ച അവസരങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവ് ഉടനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമെന്നായിരുന്നു അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. നൃത്തവേദിയില്‍ കണ്ടിരുന്നുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  വീഡിയോ കാണാം

  സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

  English summary
  Kavya Madhavan with Dileep, latest video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X